കോഹ്‌ലിയുടെ പുതിയ ഹോട്ടൽ ഹൈദരാബാദിൽ!

ക്രിക്കറ്റിലെ പോലെ തന്നെ ബിസിനസിലും തിളങ്ങുന്ന താരമാണ് വിരാട് കോഹ്‌ലി. വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള റസ്റ്റോറന്‍റുകളാണ് വൺ 8 കമ്യൂൺ, ന്യൂവ ബാര്‍ ആന്‍ഡ് ഡൈനിംഗ് എന്നിവ.  2017-ലാണ് കോലി വൺ 8 കമ്യൂൺ റസ്റ്റോറന്‍റ് ബെംഗലൂരുവില്‍ തുടങ്ങിയത്. ഇപ്പോള്‍ ഡൽഹിയിലും മുംബൈയിലും വൺ 8 കമ്യൂണിന്‍റെ ഒന്നിലധികം ഔട്ട്‌ലെറ്റുകൾ ഉണ്ട്. പുതിയതായി വൺ 8 കമ്യൂണിന്‍റെ അടുത്ത റെസ്റ്റോറന്റ് വരുന്നത് ഹൈദരാബാദിലാണ്.

 “എൻ്റെ ആർസിബി ടീമംഗങ്ങൾക്കൊപ്പം ഒരു പുതിയ സ്ഥലം കൂടി തുറന്നിരിക്കുകയാണ്. ഈ വലിയ വെളിപ്പെടുത്തലിന് മുൻപ് തന്നെ ഇത് പ്രവർത്തനക്ഷമമാക്കുക എന്നത് ശരിക്കും ആവേശകരമായിരുന്നു.  ഹൈദരാബാദ് നഗരത്തിലേക്ക് ഞാൻ അരങ്ങേറ്റം കുറിക്കുകയാണ്. എല്ലാവരെയും സ്വാഗതം ചെയ്യുന്നു. വൺ 8 കമ്മ്യൂൺ നിങ്ങൾക്ക് ഒരു മികച്ച അനുഭവം ആയിരിക്കും.” എന്നാണ് ഈ സന്തോഷം പങ്കുവച്ചുകൊണ്ട് കോഹ്‌ലി കുറിച്ചത്.

റെനേസ ആർക്കിടെക്‌സിൻ്റെ ഉടമസ്ഥനായ സഞ്ചിത് അറോറ ആണ് റെസ്റ്റോറന്റിന്റെ ഇന്റീരിയർ ചെയ്തത്. മെറ്റീരിയലുകളുടെയും ടെക്‌സ്‌ചറുകളുടെയും അതിലോലമായ ഇടപെടലിലൂടെ ആഡംബരവും സൗകര്യവും ഇവിടെ വർധിക്കുകയാണ്.
പ്രവേശന കവാടത്തിലെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത, ചൂരൽ വിളക്കുകളുടെ ഒരു മൾട്ടി-ടയർ ക്ലസ്റ്ററാണ്. ഇത് മോണോക്രോമാറ്റിക് ഇൻ്റീരിയറിനെ ഓർമ്മിപ്പിക്കുന്ന ഒരു ഡിസൈൻ വിസ്മയമാണ്.

മികച്ച അന്താരാഷ്‌ട്ര വേദികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ബാറിൽ, ആധുനികതയും ഊഷ്മളതയും പ്രകടമാക്കുന്ന തടിയിലുള്ള ആക്‌സൻ്റുകൾ ഉണ്ട്. ഒരു തിരക്കുപിടിച്ച ദിവസത്തിന് ശേഷം വിശ്രമിക്കാനെന്ന രീതിയിൽ നന്നായി തയ്യാറാക്കിയ ഇവിടെ കോക്‌ടെയിലുകൾ ആസ്വദിക്കാനും രസകരമായ സംഭാഷണങ്ങളിൽ ഏർപ്പെടാനും സാധിക്കും.

മഷ്‌റൂം ഗൂഗ്ലി ഡിംസംസ്, അവോക്കാഡോ ടാർട്ടാരെ തുടങ്ങിയ വിരാടിൻ്റെ എക്‌ലക്‌റ്റിക് മെനുവിനൊപ്പം ഭക്ഷണ പ്രേമികൾക്ക് വേണ്ടി ഒരു തുറന്ന സ്‌പേസ് കൂടിയുണ്ട്. പ്രാദേശിക ഇന്ത്യൻ പാചകരീതികളോടുള്ള ഇഷ്ടം കൊണ്ട്, ഷെഫ് അഗ്നിഭ് മുദി, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സോയ ഹലീം – ക്ലാസിക് ഹലീമിൻ്റെ വെജിറ്റേറിയൻ വിഭവങ്ങളും കൂട്ടിച്ചേർത്തിട്ടുണ്ട്. സമകാലിക ബട്ടർ ഗാർളിക് ചെമ്മീനിൽ ഒരു ദക്ഷിണേന്ത്യൻ സ്പിൻ, ലൈം ചില്ലി പിക്കിൾ പ്രോൺസ് പോലുള്ള മറ്റ് വിഭവങ്ങളുടെ ഓഫറുകളും ഇവിടെ ലഭ്യമാണ്. ബാംബൂ ബിരിയാണി, ഹൈദരാബാദി ഖട്ടി ദാൽ, ബ്യാദ്ഗി ചില്ലി പനീർ ഇവയൊക്കെ ഏറെ പ്രചാരത്തിലുള്ള വൺ8 കമ്യൂണിൻ്റെ സ്വാദിഷ്ടമായ രുചികൾ ആണ്.

തനത് രുചിയിൽ സ്വന്തം ചേരുവകൾ ചേർത്തുള്ള കോക്ടെയിലുകൾ, സ്മോക്ക്ഡ് കോക്ടെയ്ൽ; വെളുത്ത റം, ഏലക്ക, നെയ്യ് എന്നിവയുടെ സുഗന്ധമുള്ള മിശ്രിതങ്ങൾ  എങ്ങിനെ ബിവറേജസിന്റെയും വിശാലമായ ശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്. 

Discover one8 Commune in HITEC City, Hyderabad, a vibrant culinary hub blending traditional Hyderabadi flavors with contemporary twists. Explore Virat Kohli’s vision, signature cocktails, and the architectural elegance designed to redefine dining experiences.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version