https://youtu.be/P1PQTzkQgyg

വിഷത്തിനു പൊന്നും വില എന്ന് കേട്ടാൽ ഞെട്ടാത്ത ആളുകൾ ഉണ്ടാവില്ല. വിഷം എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് പാമ്പുകളും ആയിരിക്കും. എന്നാൽ തെറ്റി, പാമ്പിൻ വിഷത്തിനല്ല ഈ പൊന്നുംവില. കുത്തേറ്റാൽ മരണം വരെ സംഭവിച്ചേക്കാവുന്ന കാണുമ്പോൾ തന്നെ പേടി തോന്നുന്ന തേളുകളുടെ വിഷത്തിനും പൊന്നുംവില കൊടുക്കേണ്ടി വരും.  തേളുകളുടെ വിഷം മാരകമാണ്‌, ഒപ്പം ലോകത്ത് ഏറ്റവും വിലയേറിയ ദ്രവകങ്ങളിലൊന്നും ഈ  തേൾ വിഷം തന്നെയാണ്. ഈ തേളിന്റെ വിഷം ഇത്രയേറെ മൂല്യമുള്ളതാവാൻ കാരണം ഉണ്ട്. തേൾ വിഷമേറ്റാൽ മരിക്കുമെന്ന് മാത്രമല്ലേ കേട്ടിട്ടുള്ളു, എന്നാൽ ഏറെ ഗുണങ്ങളും ഇതിന് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഈ ഗ്രഹത്തിലെ ഏറ്റവും അപകടകരമായ തേളുകളിൽ ഒന്നായ ഡെത്ത്‌സ്റ്റോക്കർ തേളിന്റെ വിഷത്തിന് ഒരു ഗാലണിന് ഏകദേശം 39 ദശലക്ഷം ഡോളർ ആണ് വില. ഇത് ഭൂമിയിലെ ഏറ്റവും ചെലവേറിയ ദ്രാവകമായാണ് കണക്കാക്കുന്നത്. ഒരു തേളിന് ‘ഒരു ഗാലൻ നിറയ്ക്കാൻ 2.64 ദശലക്ഷം തവണ ഈ വിഷം ഉത്പാദിപ്പിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ക്യാൻസർ മുഴകൾ തിരിച്ചറിയുന്നത് മുതൽ മലേറിയ ചികിത്സ വരെ, തേൾ വിഷം വിവിധ രീതിയിൽ വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്നുണ്ട്. ഡെത്ത്‌സ്റ്റോക്കർ തേളിന്റെ വിഷത്തിലെ ന്യൂറോടോക്‌സിനുകളിൽ ക്ലോറോടോക്‌സിൻ, ചാരിബ്‌ഡോടോക്‌സിൻ, സിലാടോക്‌സിൻ, അജിറ്റോക്‌സിൻ എന്നിവ ഉൾപ്പെടുന്നു.
 ഇവയുടെ വിഷത്തിലെ ഒരു ഘടകം മനുഷ്യ മസ്തിഷ്ക മുഴകളെ ചികിത്സിക്കുന്നതിനു സഹായകമാവും എന്ന് പറയപ്പെടുന്നു.

വിഷത്തിന്റെ മറ്റ് ഘടകങ്ങൾ ഇൻസുലിൻ നിയന്ത്രിക്കുന്നതിന് സഹായിക്കുമെന്നും പ്രമേഹത്തെ ചികിത്സിക്കാൻ ഉപയോഗിക്കാമെന്നും തെളിയിക്കുന്ന തെളിവുകളുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ക്ലോറോടോക്‌സിൻ എന്ന ഘടകത്തിന് ചിലതരം ക്യാൻസറുകളുടെ ചികിത്സ ഉൾപ്പെടെ നിരവധി മെഡിക്കൽ മുന്നേറ്റങ്ങളിൽ ഉപയോഗത്തിന് സാധ്യതയുണ്ട്. ക്യാൻസർ മുഴകളുടെ വലിപ്പവും സ്ഥാനവും തിരിച്ചറിയാനും ക്ലോറോടോക്സിൻ ഉപയോഗിക്കുന്നു. ഗ്ലിയോമ സെല്ലുകളുമായി ഇത് ബന്ധിപ്പിക്കുന്നതിനാൽ, പല തരത്തിലുള്ള ക്യാൻസറുകളുടെ ചികിത്സയ്ക്കും രോഗനിർണയത്തിനുമുള്ള രീതികൾ വികസിപ്പിക്കാൻ സാധിക്കും.

 2021-ലെ ഒരു ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് അനുസരിച്ച്, ഒരു തരി പഞ്ചസാരയേക്കാൾ ചെറുതായ ഒരു തുള്ളിക്ക് $130 ആണ് വില വരുന്നത്. ഒരു സമയം രണ്ട് മില്ലിഗ്രാം വിഷം മാത്രമേ ഈ തേൾ ഉത്പാദിപ്പിക്കുന്നുള്ളൂ. വടക്കേ ആഫ്രിക്ക മുതൽ മിഡിൽ ഈസ്റ്റ് വരെയുള്ള മരുഭൂമിയിലും ചുരണ്ടൻ പ്രദേശങ്ങളിലുമാണ് ഡെത്ത്‌സ്റ്റോക്കർ തേളുകൾ സാധാരണയായി കാണപ്പെടുന്നത്. ഈ തേളുകളുടെ ഒരു കുത്ത് അത്യന്തം വേദനാജനകമാണ് എന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. എന്നാൽ ഇത് സാധാരണയായി ആരോഗ്യമുള്ള ഒരു മുതിർന്ന മനുഷ്യനെ കൊല്ലുകയില്ല. .

Discover why scorpion venom is one of the most expensive liquids on Earth, its medical uses from cancer treatment to diabetes, and its staggering price per gallon.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version