കൊച്ചിയുടെ ടൂറിസം മേഖലയിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു സ്ഥലമാണ് ഫോർട്ട് കൊച്ചിയും വില്ലിങ്ടണ്‍ ഐലൻഡും. ടൂറിസം വികസനവും കൂടുതൽ ആഭ്യന്തര അന്താരാഷ്ട്ര സഞ്ചാരികളെ ആകർഷിക്കുവാനും വേണ്ടി വില്ലിങ്ടണ്‍ ഐലന്‍ഡില്‍ 500 കോടി രൂപയുടെ ടൗണ്‍ഷിപ്പ് ഒരുങ്ങാൻ പോകുകയാണ്. കൊച്ചിയുടെ മുഖച്ഛായതന്നെ മാറ്റുന്ന രീതിയില്‍ മനുഷ്യനിര്‍മിത ദ്വീപായ വില്ലിങ്ടണ്‍ ഐലന്‍ഡില്‍ ഷോപ്പിങ്മാളും മള്‍ട്ടിപ്ലക്‌സും മറ്റു വ്യാപാര സ്ഥാപനങ്ങളും അടങ്ങുന്നതാണ് ഈ ടൗൺഷിപ്പ്.

ഏകദേശം 150 ഏക്കറാണ് ബിഒടി പാലത്തിനടുത്തായി (അലക്സാണ്ടര്‍ പറമ്പിത്തറ പാലം മുതല്‍ പഴയ ബ്രിഡ്ജ് വരെ) കൊച്ചി തുറമുഖ അതോറിറ്റിക്കുള്ളത്. ഇത് ദേശീയപാത 966 ബി.യുടെ അടുത്തായാണ് വരുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ 15 ഏക്കറിലാണ് ഈ ടൗൺഷിപ്പ് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചത്. ഹൈലൈറ്റ് ഗ്രൂപ്പ്, ഇവിടെ ഷോപ്പിങ് മാള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്.

മള്‍ട്ടിപ്ലക്സ് തീയറ്ററുകൾ അടക്കമുള്ള സംവിധാനങ്ങൾ ആണ് ഇവിടെ ഒരുങ്ങുന്നത്. ചെറിയ ഐസ്‌ക്രീം കട മുതല്‍ വന്‍കിട വ്യാപാര ശൃംഖലകള്‍ വരെ ഈ പദ്ധതിയില്‍ ഉള്‍പ്പെടും. കൊച്ചി തുറമുഖ അതോറിറ്റിയുടെ സ്ഥലം വിവിധ ഗ്രൂപ്പുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും പാട്ടത്തിന് നല്‍കിയാണ് വികസന പദ്ധതിയുടെ ഭാഗമായ ഈ ടൗൺഷിപ്പാക്കി മാറ്റുന്നത്. 30 വര്‍ഷത്തെ കരാറിലാണ് മിക്ക പദ്ധതികളും നടപ്പാക്കുന്നത്.

നിലവില്‍ കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ വസ്ത്ര ബ്രാന്‍ഡുകള്‍, കഫെ, റസ്റ്ററന്റ് തുടങ്ങിയവ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതില്‍ അന്താരാഷ്ട്ര ബ്രാന്‍ഡായ സ്റ്റാര്‍ബക്സും ഉണ്ട്. മറ്റ് വിവിധ പദ്ധതികളുടെ പ്രവൃത്തികള്‍ നടന്നുവരുകയാണ്. ആദ്യഘട്ടം യാഥാര്‍ഥ്യമാകുന്നതോടെ കൂടുതല്‍ നിക്ഷേപ സാധ്യതകളും വില്ലിങ്ടണ്‍ ഐലന്‍ഡിലെ ബിസിനസ് ടൗൺഷിപ്പ് തേടിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന എറണാകുളം ജില്ലയിൽ പുതിയ സൗകര്യങ്ങള്‍ ഒരുങ്ങുമ്പോൾ കൊച്ചി കേന്ദ്രീകരിച്ച് കൂടുതല്‍ സഞ്ചാരികളെത്താന്‍ സഹായകരമാകും എന്നാണ് ടൂറിസം വകുപ്പ് പ്രതീക്ഷിക്കുന്നത്.

Discover the ambitious ₹500 crore township development on Willington Island, featuring shopping malls, multiplexes, and more, aimed at boosting tourism in Kochi.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version