രാജ്യത്തെ മികച്ച  50 വനിതാ സാമൂഹിക പ്രവർത്തകരെയും  സാമൂഹിക സംരംഭകരെയും ശാക്തീകരിക്കാൻ ലക്ഷ്യമിട്ട് വുമൺ ലീഡേഴ്‌സ് ഇന്ത്യ ഫെല്ലോഷിപ്പ് 2024-25 പ്രോഗ്രാം. സ്‌ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം  മുൻനിർത്തി റിലയൻസ് ഫൗണ്ടേഷനും വൈറ്റൽ വോയ്‌സ് ഗ്ലോബൽ പാർട്‌ണർഷിപ്പും നൽകുന്ന വുമൺ ലീഡേഴ്‌സ് ഇന്ത്യ ഫെല്ലോഷിപ്പ് 2024-25-ന് അപേക്ഷകൾ ക്ഷണിച്ചു.

 റിലയൻസ് ഫൗണ്ടേഷനും വൈറ്റൽ വോയ്‌സും ചേർന്ന് 2022-23 ൽ സാമൂഹിക പ്രവർത്തകരായ വനിതാ നേതാക്കളെ പരിപോഷിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ആദ്യ വിമൻ ലീഡേഴ്‌സ് ഇന്ത്യ ഫെല്ലോഷിപ്പ് വിജയം ആയിരുന്നു. ഈ വിജയത്തിന് ശേഷമാണ് റിലയൻസ് ഫൗണ്ടേഷനും വൈറ്റൽ വോയ്‌സും ഇക്കൊല്ലത്തെ ഫെല്ലോഷിപ്പിനു വനിതാ നേതാക്കളെ തേടുന്നത് .

 പ്രഗത്ഭരായ വനിതാ നേതാക്കൾക്ക് നേതൃത്വ ശേഷി വർദ്ധിപ്പിക്കുന്നതിലൂടെ സ്ത്രീകളുടെ വികസനത്തിൽ നിന്ന് സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിലേക്ക് എന്ന രീതിയിൽ കാഴ്ചപ്പാട് ശക്തിപ്പെടുത്തുകയാണ് ഈ ഫെല്ലോഷിപ്പിലൂടെ ലക്ഷ്യമിടുന്നത്. സാമൂഹിക സംരംഭങ്ങളടക്കം സ്വന്തം കമ്മ്യൂണിറ്റികൾക്കുള്ളിൽ ശ്രദ്ധേയമായ  മാറ്റത്തിനായി ശ്രമിച്ച  ഇന്ത്യയിലുടനീളമുള്ള  മികച്ച  50 വനിതാ നേതാക്കളെ തുടർ ശാക്തീകരിക്കാൻ ഈ പ്രോഗ്രാം ലക്ഷ്യമിടുന്നു.

ദുരന്തസാധ്യത കുറയ്ക്കൽ ഉൾപ്പെടെ  കാലാവസ്ഥാ പ്രതിരോധം,സ്പോർട്സ് , വിദ്യാഭ്യാസം, താഴേത്തട്ടിലെ ഉപജീവന മാർഗങ്ങൾ എന്നിവയിൽ  വികസനത്തിനായി വനിതാ നേതാക്കൾ  നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. ഫെലോഷിപ്പ് 2024 സെപ്റ്റംബറിൽ ആരംഭിക്കും. ജൂലൈ 1  മുതൽ 28 വരെ അപേക്ഷിക്കാം. https://reliancefoundation.org/womenleadersindiafellowship എന്ന വെബ്‌സൈറ്റിലാണ് അപേക്ഷിക്കേണ്ടത് .

Apply now for the Women Leaders India Fellowship 2024-25 by Reliance Foundation and Vital Voices. Empowering top 50 women social workers and entrepreneurs. Application period: 1st-28th July. Fellowship begins in September 2024.

Share.

Comments are closed.

Exit mobile version