നിര്‍മ്മിത ബുദ്ധി മേഖലയിലെ കരുത്ത് തെളിയിക്കാനൊരുങ്ങുകയാണ് കേരളം. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷനും, ഐബിഎമ്മും സംയുക്തമായി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ഇന്‍റര്‍നാഷണല്‍ ജനറേറ്റീവ് എഐ കോൺക്ലേവ് ജൂലൈ 11, 12 തീയതികളില്‍ നടക്കും. രാജ്യത്ത് നിര്‍മ്മിത ബുദ്ധിയില്‍ കരുത്തുറ്റ കേന്ദ്രമായി മുന്നേറുന്ന സംസ്ഥാനം ഈ മേഖലയില്‍ വൈവിധ്യമാര്‍ന്ന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനും നിക്ഷേപം ആകര്‍ഷിക്കുന്നതിനും പൂര്‍ണസജ്ജമെന്ന് സമ്മേളനം തെളിയിക്കും.

കോണ്‍ക്ലേവിനു മുന്നോടിയായി സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള ഹാക്കത്തോണ്‍ നടത്തി. ‘ഐബിഎം വാട്സണ്‍എക്സ് ചലഞ്ച്’ എന്ന് പേരിട്ടിരിക്കുന്ന ഈ വെര്‍ച്വല്‍ ഹാക്കത്തോണില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും  പങ്കാളികളാണ്.

കൊച്ചി ബോള്‍ഗാട്ടിയിലെ ലുലു ഗ്രാന്‍ഡ് ഹയാത്ത്  ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ജൂലൈ 11, 12 തീയതികളിലാണ് അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവ് നടക്കുന്നത്. മുഖ്യമന്ത്രി, മന്ത്രിമാര്‍, ഐബിഎം അംഗങ്ങള്‍, വ്യവസായ-ടെക്നോളജി പ്രമുഖര്‍, നയരൂപകര്‍ത്താക്കള്‍, ഇന്നൊവേറ്റര്‍മാര്‍ തുടങ്ങിയവര്‍ എഐയുടെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കിടാൻ ഇതിൽ പങ്കെടുക്കും.

ഐബിഎം വാട്സണ്‍എക്സ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് ക്രിയേറ്റീവ് സൊല്യൂഷന്‍ സമര്‍പ്പിക്കുന്ന മികച്ച ടീമിന് പുരസ്കാരത്തിനു പുറമേ ജെന്‍ എഐ കോണ്‍ക്ലേവില്‍ പങ്കെടുക്കാനും ആശയം അവതരിപ്പിക്കാനുള്ള അവസരം ലഭിക്കും. 2023 ലെ വ്യാവസായിക നയത്തില്‍ എഐ യെ പ്രത്യേക പ്രാധാന്യം നല്‍കേണ്ട മേഖലയായി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതിൽ മുന്‍ഗണന നല്‍കുകയും ചെയ്യും. അതിന്‍റെ ഭാഗമായുള്ള ആദ്യത്തെ ഇടപെടലാണ് കൊച്ചിയില്‍ നടക്കുന്ന കോണ്‍ക്ലേവ്. എഐ മേഖലയിലെ ലോകമെമ്പാടുമുള്ള പ്രഗത്ഭരായ പങ്കാളികള്‍ ഇതിൽ പങ്കെടുക്കും. മികച്ച ഐടി അടിസ്ഥാന സൗകര്യങ്ങളും ഉയര്‍ന്ന നൈപുണ്യമുള്ള തൊഴില്‍ ശക്തിയും കേരളത്തിന് അനുകൂല ഘടകങ്ങളാണ്. ഇന്ത്യയിലെ മുന്‍നിര എഐ ഡെസ്റ്റിനേഷനായി അതിവേഗം മാറുകയാണ് കേരളം.  ഈ മാറ്റം മേഖലയിലെ നിക്ഷേപത്തിന് അനുകൂലമായ ആവാസവ്യവസ്ഥയാണ് അവതരിപ്പിക്കുന്നത്.  

ലോകം എഐ തരംഗത്തില്‍ മുന്നേറുകയും ആഗോള തലത്തില്‍ ഇന്ത്യ മുൻനിരയിലേക്ക് കുതിക്കുകയും ചെയ്യുമ്പോള്‍ കമ്പനികള്‍ക്ക് വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഏറ്റവും അനുയോജ്യ സ്ഥലമാണ് കേരളമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു.  വ്യവസായ വകുപ്പ് കണ്ടെത്തിയ 22 മുന്‍ഗണനാ മേഖലകളില്‍ ഒന്നാണ് എഐ എന്നും കേരളത്തെ  എഐയുടെ പ്രധാന കേന്ദ്രമാക്കി മാറ്റാന്‍ ലക്ഷ്യമിടുന്ന സംരംഭമാണ് ജെന്‍ എഐ കോണ്‍ക്ലേവെന്നും മന്ത്രി പറഞ്ഞു. പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനം ഹൈടെക് നിര്‍മ്മാതാക്കളുടെ ഹബ്ബായി മാറും. നിര്‍മ്മിതബുദ്ധി വളര്‍ത്തല്‍, സംയോജനം, സാധ്യമാക്കല്‍ എന്നിവയിലൂടെ കേരളം മികവ് തെളിയിക്കുന്ന ഘട്ടത്തിലാണ് രാജ്യത്തെ ആദ്യ എഐ കോണ്‍ക്ലേവ് കൊച്ചിയില്‍ നടക്കുന്നത് എന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

സാഫ്രാന്‍, അത്താച്ചി, ഐബിഎം, ഡി സ്പേസ് പോലുള്ള ആഗോള പ്രമുഖര്‍ കേരളത്തിന്‍റെ എ.ഐ ആവാസവ്യവസ്ഥയില്‍ ആകൃഷ്ടരായി ഇതിനകം തന്നെ സംസ്ഥാനത്ത് നിക്ഷേപം നടത്തിയിട്ടുണ്ട്. എഐക്ക് മികച്ച വിപണിയാണ് കേരളത്തിലുള്ളത്. ഈ രംഗത്തെ കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും മികച്ച അവസരങ്ങള്‍ സംസ്ഥാനം ലഭ്യമാക്കുന്നുണ്ട്. എഐ കോണ്‍ക്ലേവിന് മുന്നോടിയായി  കെഎസ്ഐഡിസി  നടത്തിയ സമഗ്ര പഠനത്തില്‍ എഐ സാധ്യതകള്‍ പ്രയോജനപ്പെടുത്തുക വഴി സംസ്ഥാനത്തെ കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും മികച്ച അവസരങ്ങള്‍ ലഭ്യമാകുമെന്നും സേവനങ്ങളില്‍ കാര്യക്ഷമതയും കൃത്യതയും ഉറപ്പാക്കാന്‍ സാധിക്കുമെന്നും പറയുന്നു.

കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാണെന്ന് ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം (ജിഎസ്ഇആര്‍) റിപ്പോര്‍ട്ട് വിലയിരുത്തിയിട്ടുണ്ട്. എഐ, മെഷീന്‍ ലേണിംഗ് എന്നിവയുടെ സാധ്യതകള്‍ ഇതിന് കൂടുതല്‍ ഊര്‍ജ്ജം പകരും. എ.ഐ മേഖലയില്‍ 300 ഓളം സ്റ്റാര്‍ട്ടപ്പുകള്‍ ഇപ്പോള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

Discover the upcoming International Generative AI Conclave in Kochi, Kerala, organized by KSIDC and IBM on July 11-12. Learn about Kerala’s initiatives in AI and its potential as a leading AI hub in India.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version