കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന്  ഐ ഫോൺ മുതൽ ലാപ്ടോപ്പ് വരെ വിദേശ ഉൽപ്പന്നങ്ങൾ നടപടി ക്രമങ്ങൾ പാലിച്ചു സ്വന്തമാക്കാൻ അവസരം. ഉടമസ്ഥൻ ഇല്ലാത്തതും, കസ്റ്റംസ് ക്ലിയറൻസ് ലഭിക്കാത്തതുമായ വിദേശ ഉത്പന്നങ്ങളാണ്  ലേലത്തിന് വച്ചിരിക്കുന്നത്.

വിമാനത്താവളത്തില്‍ അവകാശികളില്ലാത്തതോ, കസ്റ്റംസ് ക്ലിയറന്‍സ് ലഭിക്കാത്തതോ ആയ സാധനങ്ങളാണ് നടപടികള്‍ പൂര്‍ത്തിയാക്കി ജൂലൈ 17ന് ലേലം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട ടെണ്ടര്‍ നോട്ടീസ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) പുറത്തിറക്കി.  വസ്ത്രങ്ങള്‍, അലങ്കാര വസ്തുക്കള്‍, ഹെല്‍ത്ത് പ്രോഡക്‌ട്‌സ്, വീട്ടാവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍,ആഡംബര വാച്ചുകള്‍ തുടങ്ങിയ  വസ്തുക്കളാണ് ലേലത്തിന് വച്ചിരിക്കുന്നത്.

കസ്റ്റംസ് നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് ലേലം. അവകാശികളില്ലാത്ത സാധനങ്ങള്‍ ഏറ്റെടുക്കാന്‍ ആളുണ്ടോയെന്ന് നിയമപ്രകാരം നോട്ടീസ് നല്‍കിയ ശേഷമാണ് ലേല നടപടികളിലേക്ക് കടക്കുക.  സര്‍ക്കാര്‍ അംഗീകൃത വിദഗ്ധ സംഘമാണ് സാധനങ്ങളുടെ വില നിശ്ചയിക്കുന്നത്. നിലവിലുള്ള അവസ്ഥയില്‍ വാങ്ങണമെന്ന നിബന്ധനയോടെയാണ് ലേലം നടക്കുക.   ജൂലൈ 11ന് സാധനങ്ങള്‍ പരിശോധിക്കാന്‍ അവസരമുണ്ട്.

Acquire unclaimed foreign products like iPhones, laptops, and luxury items at Kochi International Airport’s auction on July 17. Goods include clothing, health products, and more. Inspection available on July 11.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version