https://youtu.be/KDNdiTRxjK4

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലും ബിസിനസ് ലോകത്തും ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന ഒരു വാർത്തയാണ് മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹം. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനി വിവാഹം ചെയ്യുന്നത് വിരേൻ മർച്ചൻ്റിൻ്റെയും ഷൈല മർച്ചൻ്റിൻ്റെയും മകൾ രാധിക മർച്ചന്റിനെ ആണ്.  ജൂലൈ 12 ന്  ആണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹത്തിന് മുമ്പുള്ള പ്രീ വെഡിങ് ആഘോഷങ്ങൾ രണ്ട് ചടങ്ങുകൾ ജാംനഗറിലും  യൂറോപ്പിലുമായി കുടുംബം ആഘോഷിച്ചിരുന്നു.

വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളിലെ ഫാഷനബിൾ ലുക്കുകൾ കൊണ്ട് രാധികാ മർച്ചൻ്റ് കഴിഞ്ഞ കുറച്ചു ദിവസമായി വാർത്താ  തലക്കെട്ടുകളിൽ ഇടം നേടുന്നുണ്ട്. മകൾക്ക് പിറകെ ഇപ്പോൾ രാധികയുടെ അമ്മ ഷൈല മർച്ചൻ്റും സോഷ്യൽ മീഡിയ ട്രെൻഡിങ്ങുകളിൽ ഇടം പിടിക്കുകയാണ്.

കോടീശ്വരനായ വിരേൻ മർച്ചൻ്റിൻ്റെയും ഷൈല മർച്ചൻ്റിൻ്റെയും മൂത്ത മകളാണ് രാധിക മർച്ചൻ്റ്. എൻകോർ ഹെൽത്ത്‌കെയർ ലിമിറ്റഡിൻ്റെ സ്ഥാപകനും സിഇഒയുമായ വിരേൻ മർച്ചൻ്റുമായി വിവാഹിതയായ ഷൈല മർച്ചൻ്റ് ഭർത്താവിനൊപ്പം ബിസിനസ്സ് മേഖലയിൽ ഒരുപോലെ തിളങ്ങുന്ന താരമാണ്. വിജയകരമായി മുന്നോട്ട് പോകുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എൻകോർ ഹെൽത്ത്‌കെയറിൻ്റെ മാനേജിംഗ് ഡയറക്ടർമാരിൽ ഒരാളാണ് ഷൈല മർച്ചൻ്റ്. കമ്പനിയുടെ മൊത്തത്തിലുള്ള വിപണി മൂല്യം ഏകദേശം 2,000 കോടി രൂപയാണ്.

ഗുജറാത്തിലെ കച്ച് ജില്ലയിൽ ജനിച്ച ഷൈല മർച്ചൻ്റ് മുംബൈയിലെ ആക്ടിവിറ്റി ഹൈസ്‌കൂളിൽ നിന്നാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് ബിസിനസുകാരനായ വിരേൻ മർച്ചൻ്റുമായി അവർ വിവാഹിതയായി. രാധിക, അഞ്ജലി എന്നീ രണ്ട് പെൺമക്കളാണ് ഈ ദമ്പതികൾക്ക്. ഇരുവരും കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾ ആണ്.  എൻകോർ ഹെൽത്ത്‌കെയറിന് പുറമെ, അഥർവ ഇംപെക്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഹവേലി ട്രേഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, സ്വസ്‌തിക് എക്‌സിം പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി നിരവധി കമ്പനികളിൽ ഷൈല മർച്ചൻ്റ് ഡയറക്ടർ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. ഷൈല മർച്ചൻ്റിനും മകൾ രാധിക മർച്ചൻ്റിനും കൂടി ഏകദേശം 10 കോടി രൂപയുടെ ആസ്തിയുണ്ട്. ഇവരുടെ ഭർത്താവ് വീരേൻ മർച്ചൻ്റാകട്ടെ ഏകദേശം 755 കോടി രൂപ ആസ്തി ഉള്ള ആളാണ്. ഈ വ്യാപാരി കുടുംബത്തിൻ്റെ  മൊത്തം ആസ്തി ഏകദേശം 900 കോടി രൂപയാണെന്നാണ് പറയപ്പെടുന്നത്.

Explore the influential life of Shaila Merchant, managing director at Encore Healthcare Ltd, with a net worth of Rs 10 crore. Learn about her business ventures, family connections including the upcoming marriage of her daughter to Anant Ambani, and her significant role in the pharmaceutical industry.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version