കേരളം ആസ്ഥാനമായ കമ്പനികളിൽ കൊച്ചിൻ ഷിപ്പ്‌യാർഡ് 74,651 കോടി രൂപയുടെ വിപണി മൂല്യം നേടി ഒന്നാമതെത്തി. ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് കേരളത്തിൽ ഇത്തരമൊരു നേട്ടമുണ്ടാക്കിയത് എന്ന് കൂടി കൊച്ചിൻ ഷിപ്പ് യാർഡിനു അഭിമാനിക്കാം.  

കപ്പൽ നിർമാണ ശാലാ കമ്പനിയുടെ ഓഹരി വില 5.88 ശതമാനം ഉയർന്ന് 2,837.60 രൂപയിലെത്തിയതാണ് നേട്ടമായത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ വിദേശ കമ്പനികളിൽ നിന്ന് ഉൾപ്പെടെ കൊച്ചിൻ ഷിപ്പ്‌യാർഡിന് നിരവധി കരാറുകളാണ് ലഭിച്ചത്.  

72,689 കോടി രൂപ വിപണി മൂല്യമുള്ള മുത്തൂറ്റ് ഫിനാൻസാണ് വിപണി മൂല്യം നേടിയ കമ്പനികളിൽ  രണ്ടാം സ്ഥാനത്ത്. തൃശൂരിലെ കല്യാൺ ജ്വല്ലേഴ്സ് മൂന്നാം സ്ഥാനത്തും ഫെഡറൽ ബാങ്ക് നാലാമതായുമുണ്ട് .

കേരളത്തിലെ സ്ഥാപനങ്ങളിൽ ഏറ്റവും മൂല്യമുള്ള കമ്പനി ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസാണ്. ഓഹരി ഒന്നിന് 1,795.83 രൂപ നിലവിൽ വിലയുള്ള മുത്തൂറ്റ് ഫിനാൻസിൻറെ വിപണി മൂല്യം 72,689 കോടി രൂപയാണ്. 2011 ജൂണിൽ 182 രൂപയായിരുന്നു മുത്തൂറ്റ് ഫിനാൻസ് ഓഹരി വില. ഒരു വർഷത്തിനിടെ ഓഹരി വില 1,166 രൂപയിൽ നിന്ന് 1860 രൂപയിലേക്ക് ഉയർന്നു.

 കേന്ദ്ര സ്ഥാപനമായ ഫാക്ടും വിപണി മൂല്യമുയർത്തിയ കേരളത്തിലെ കമ്പനികളിൽ പെടുന്നു. കേന്ദ്ര സർക്കാർ കാർഷിക ഉത്പന്നങ്ങളുടെ തറവില കുത്തനെ ഉയർത്തിയതും പൊതുമേഖലയുടെ വളർച്ചയ്ക്ക് കൂടുതൽ ശ്രദ്ധ പതിപ്പിച്ചതുമാണ് ഫാക്റ്റിൻറെ ഓഹരി വില ഒരു വർഷത്തിനിടെ കുതിച്ചുയരാൻ ഇടയാക്കിയത്. 13 വർഷം മുമ്പ് കമ്പനിയുടെ ഓഹരി വില കേവലം 12.19 രൂപയായിരുന്നു.  നിലവിൽ വില 1,017 രൂപയാണ്. ചുരുങ്ങിയ സമയത്തിനുള്ളിലാണ്. അതിവേഗത്തിൽ വിപണി വികസിപ്പിച്ചതും വിദേശ നിക്ഷേപകരുടെ പിന്തുണയുമാണ് കല്യാൺ ജ്വല്ലേഴ്സിന്റെ  വിപണി ഓഹരി വില 122 രൂപയിൽ നിന്ന് 502 രൂപയിലേക്ക് കുതിച്ചുയരാൻ കാരണമായത്. 

Discover the top Kerala-based companies by market capitalization, led by Cochin Shipyard with Rs 74,651 crore, followed by Muthoot Finance, Kalyan Jewelers, and Federal Bank. Learn about their impressive growth and market achievements.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version