മലയാളിയായ ഡോ. അശ്വിൻ നന്ദകുമാറിന്റെ നേതൃത്വത്തിൽ യു.എസിലും യു.കെ.യിലുമായി പ്രവർത്തിക്കുന്ന ബയോടെക് സ്റ്റാർട്ടപ്പായ ഗ്രാൻസ ബയോ (granzabio.com) 71.4 ലക്ഷം ഡോളറിന്റെ അതായത് ഏകദേശം 60 കോടി രൂപ സീഡ് ഫണ്ടിങ് കരസ്ഥമാക്കി.  അമേരിക്കയിലെ പ്രശസ്തമായ സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ പരിപാടിയായ വൈ കോമ്പിനേറ്ററിൽ ഇടംപിടിച്ചതോടെയാണ് ഈ ഫണ്ട് കരസ്ഥമാക്കിയിരിക്കുന്നത്.

ലൈഫ് സയൻസ് കമ്പനികളിൽ നിക്ഷേപിക്കുന്ന ഫെലിസിസ്, റീഫാക്ടർ കാപ്പിറ്റൽ എന്നിവയാണ് ഫണ്ടിങ് റൗണ്ടിന് നേതൃത്വം നൽകിയത്. വൈ കോമ്പിനേറ്റർ ഉൾപ്പെടെ ഒട്ടേറെ നിക്ഷേപകർ പങ്കാളികളായി.

ഓക്സ്ഫോർഡിൽ നിന്ന് ഓങ്കോളജിയിൽ പിഎച്ച്.ഡി. നേടിയ ആളാണ് എറണാകുളം വൈറ്റില സ്വദേശി അശ്വിൻ നന്ദകുമാർ. സുഹൃത്തായ ചെന്നൈ സ്വദേശി അശ്വിൻ ജയനാരായണനുമായി ചേർന്ന് തുടങ്ങിയ സംരംഭമാണ് ഗ്രാൻസ ബയോ. ഓക്സ്ഫോർഡിലെ തന്നെ മോളിക്യുലാർ ഇമ്മ്യൂണോളജി പ്രൊഫസർ മൈക്കിൾ ഡസ്റ്റിനും ഇവർക്കൊപ്പം പങ്കാളിയായി.

കാൻസർ പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനുള്ള ബയോ ടെക്‌നോളജി സൊലൂഷനാണ് ഇവരുടെ സ്റ്റാർട്ടപ്പ് വികസിപ്പിച്ചുവരുന്നത്. പുതുതായി സമാഹരിച്ച തുക ഉപയോഗിച്ച് ക്ലിനിക്കൽ ട്രയൽ വരെയെത്തുകയാണ് ലക്ഷ്യമെന്ന് ഗ്രാൻസ ബയോ കോ-ഫൗണ്ടർ അശ്വിൻ നന്ദകുമാർ പറഞ്ഞു.

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ കാൻസർ, ഇമ്മ്യൂണോളജി ഗവേഷകരുടെ സംഘം ആണ് അശ്വിൻ ഉൾപ്പെടെയുള്ള ഗ്രാൻസ ബയോയുടെ പിന്നിൽ ഉള്ളവർ. 2024-ൽ സ്ഥാപിതമായ ഗ്രാൻസാ ബയോ, കാൻസർ, സ്വയം രോഗപ്രതിരോധം, അണുബാധകൾ തുടങ്ങിയ രോഗങ്ങളെ ചെറുക്കാൻ കഴിവുള്ള രോഗപ്രതിരോധ സംവിധാനത്തിൻ്റെ  ഷെല്ലുകൾ കണ്ടെത്താൻ സഹായിക്കുന്നു.

Granza Bio, a biotech startup led by Ashwin Nandakumar, secures $71.4 lakh seed funding after joining Y Combinator. Discover their innovative approach to fighting cancer and auto-immune diseases.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version