ജീവനക്കാർക്കായി അംബാനിയുടെ വിവാഹ സമ്മാനം!

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകന്റെ വിവാഹം നടന്നത് കഴിഞ്ഞ ദിവസം ആയിരുന്നു. രാജ്യം കണ്ട ഏറ്റവും ഗംഭീരമായ വിവാഹ മാമാങ്കമായാണ് ഈ വിവാഹം നടന്നത്. വിവാഹത്തോട് അനുബന്ധിച്ച് മുകേഷ് അംബാനി റിലയൻസ് ജീവനക്കാർക്ക് സമ്മാനങ്ങൾ നൽകിയതായാണ് റിപ്പോർട്ട്.

 ചുവന്ന ഗിഫ്റ്റ് ബോക്‌സിൽ ഒരു വെള്ളി നാണയം, മധുരപലഹാരങ്ങൾ, ഹൽദിറാമിൻ്റെ പലഹാര പാക്കറ്റുകൾ എന്നിവ ആണ് സമ്മാനമായി നൽകിയത്.  ചുവന്ന അക്ഷരങ്ങൾ കൊണ്ട് അനന്തിന്റെയും രാധികയുടെയും പേര് എഴുതിയ പെട്ടിയിൽ ആണ് സമ്മാനം നൽകിയത്. അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന് മുൻപ് തന്നെ, അംബാനി കുടുംബം നിരാലംബരായ 50 ദമ്പതികൾക്കായി സമൂഹ വിവാഹ ചടങ്ങ് നടത്തിയിരുന്നു.  നവദമ്പതിമാർക്ക് ഒരു വർഷത്തേക്ക് ആവശ്യമായ പലചരക്ക് സാധനങ്ങളും വീട്ടുപകരണങ്ങളും ആയിരുന്നു മുകേഷ് അംബാനി സമ്മാനിച്ചത്. പലചരക്ക് സാധനങ്ങൾ, പാത്രങ്ങൾ, ഗ്യാസ് സ്റ്റൗ, മിക്‌സർ, ഫാൻ തുടങ്ങിയ വീട്ടുപകരണങ്ങൾ, മെത്തയും തലയിണയും സമ്മാനങ്ങളായി നൽകിയിരുന്നു.  

ഇതിനോടൊപ്പം അനന്ത് അംബാനിയുടെ വിവാഹത്തോടനുബന്ധിച്ച് ജീവനക്കാർക്ക് ചില കമ്പനികൾ വർക്ക് ഫ്രം ഹോം അനുവദിച്ചിരിക്കുകയാണ്. ബാന്ദ്ര കുർള കോംപ്ലക്സിലെ ജീവനക്കാർക്കാണ് വർക്ക് ഫ്രം ഹോം. ജൂലൈ 12 മുതൽ 15 വരെ മൂന്ന് ദിവസത്തിനാണ് വർക്ക് ഫ്രം ഹോം അനുവദിച്ചിരിക്കുന്നത്.

ബാന്ദ്ര കുർള കോംപ്ലെക്സിലെ ജിയോ കൺവെൻഷൻ സെന്ററിൽ ആയിരുന്നു ആനന്ദ് അംബാനിയുടെ വിവാഹം നടന്നത്. ബാന്ദ്ര കുർള കോംപ്ലെക്സിന് സമീപത്തേക്ക് ജൂലൈ 12 ഉച്ചക്ക് ഒരു മണി മുതൽ 15ാം തീയതി അർധരാത്രി വരെ ചടങ്ങിനെത്തുന്ന വാഹനങ്ങൾക്ക് മാത്രമാണ് പ്രവേശനമുള്ളത്. ഇതോടെ ജോലിക്കാർക്ക് ഡ്യൂട്ടിക്ക് വരാനുള്ള പ്രയാസം മുന്നിൽ കണ്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

Discover the generosity of the Ambanis during Anant Ambani and Radhika Merchant’s wedding, including special receptions, thoughtful gifts for staff, media, and community outreach initiatives.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version