അംബാനിമാർ വർഷങ്ങളായി രാജ്യത്തെ ഏറ്റവും സമ്പന്ന കുടുംബമെന്ന സ്ഥാനം നിലനിർത്തുകയും ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ സ്ഥാനം നേടുകയും ചെയ്യുന്നവർ ആണ്. ധീരുഭായ് അംബാനിയുടെ കാലം മുതൽ ഇന്നത്തെ തലമുറ വരെ ഈ ശതകോടീശ്വര കുടുംബം അവരുടെ സമ്പത്ത് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര വിപുലീകരിച്ചു കൊണ്ടിരിക്കുകയാണ്. മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹ ദിവസം ആണ് പലരും അനില്‍ അംബാനിയുടെ കുടുംബത്തെ ശ്രദ്ധിച്ചത്. അനിൽ അംബാനിയുടെ കുടുംബത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് കൃഷ ഷാ എന്ന പെൺകുട്ടി ആയിരുന്നു.

ബിസിനസ് മാഗ്‌നറ്റായ അനില്‍ അംബാനിയുടെയും ടീന അംബാനിയുടെയും മൂത്ത മകനും മുകേഷ് അംബാനിയുടെ മരുമകനുമായ ജയ് അന്‍മോള്‍ അംബാനിയുടെ ഭാര്യയാണ് കൃഷ. ഒരു സാമൂഹിക പ്രവർത്തകയും സംരംഭകയുമാണ് കൃഷ. മുംബൈയിൽ ജനിച്ച് വളർന്ന കൃഷ  നീലത്തിന്റെയും, നികുഞ്ച് ഷായുടെയും ഇളയ മകളാണ്.  കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ ഇക്കണോമിക്സ് ബിരുദം കരസ്ഥമാക്കിയ ശേഷം  ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് സോഷ്യല്‍ പോളിസി ആന്‍ഡ് ഡെവലപ്മെന്റ് പഠിച്ച ആളാണ് കൃഷ.

ജയ് അന്‍മോള്‍ അംബാനിയെ വിവാഹം ചെയ്യാനായി യുകെയിലെ മികച്ച പ്രതിഫലം നല്‍കുന്ന ജോലി ഉപേക്ഷിച്ച ആളാണ് കൃഷ. യുകെയിലെ ആക്സെഞ്ചറിലെ ജോലിയാണ് കൃഷ ഉപേക്ഷിച്ചത്. ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം കൃഷ, ‘ക്രിയേറ്റീവ് കോലാബറേഷന്‍, ഇന്റര്‍നാഷണല്‍ നെറ്റ്വര്‍ക്കിംഗ്, കമ്മ്യൂണിറ്റി ബില്‍ഡിംഗ്’ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ നെറ്റ്വർക്കിങ് പ്ലാറ്റ്ഫോമായ ഡിസ്‌കോയ്ക്ക് തുടക്കമിട്ടു. കൊവിഡ് 19 പാന്‍ഡെമിക് സമയത്ത്, #Lovenotfear എന്ന മാനസികാരോഗ്യ കാമ്പെയ്ന്‍ ആരംഭിച്ചും കൃഷ ശ്രദ്ധ നേടിയിരുന്നു.  

2021 ല്‍ മരിക്കുന്നതുവരെ അവളുടെ പിതാവ് നികുഞ്ച് ഷാ, നികുഞ്ച് എന്റര്‍പ്രൈസസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായിരുന്നു. ഫാഷന്‍ ഡിസൈനറായ അമ്മ നീലം ഷാ 25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2010 -ല്‍ മൂത്ത മകള്‍ നൃതിയുമായി ചേര്‍ന്ന് കരിയര്‍ പുനരാരംഭിച്ചിരുന്നു. മുംബൈയിലെ സോഫിയ കോളേജില്‍ നിന്ന് ഫാഷന്‍ പഠനത്തില്‍ ബിരുദം നേടിയ നീലം നികുഞ്ച്, വിവാഹം കഴിക്കുന്നതു വരെ ഫാഷന്‍ ലോകത്ത് സജീവമായിരുന്ന ആളാണ്.

നൃതി, കൃഷ, മിഷാല്‍ എന്നിങ്ങനെ മൂന്നു മക്കളാണ് നീലം- ഷാ ദമ്പതികള്‍ക്കുള്ളത്. കൃഷയുടെ മൂത്ത സഹോദരിയായ നൃതി. 159k ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സുള്ള ഒരു ഫാഷന്‍ ബ്ലോഗറാണ് നൃതി. സൗന്ദര്യം, ഫാഷന്‍, യാത്ര എന്നിവയില്‍ ആണ് നൃതിയുടെ വ്ലോഗിങ്ങ്. കൃഷയുടെ സഹോദരന്‍ മിഷാല്‍ ഒരു സ്റ്റാര്‍ട്ട് അപ്പ് നടത്തുന്നതിനൊപ്പം പിതാവിന്റെ ബിസിനസും കൈകാര്യം ചെയ്യുന്നുണ്ട്. 2022 ഫെബ്രുവരി 20-നായിരുന്നു കൃഷയുടെ വിവാഹം. മുംബൈയില്‍ വളരെ ആഘോഷമായായിരുന്നു ഈ ചടങ്ങും നടന്നത്. കൃഷ ഷായുടെ ആസ്തി 3-4 കോടി രൂപയാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version