അഭിനയത്തിലൂടേയും ഡാന്‍സിലൂടേയും ഒരു തലമുറയുടെ മനസില്‍ ഇടംനേടിയ നായികയാണ് മാധുരി ദീക്ഷിത്. ബിഗ് സ്ക്രീനിന് പുറമെ ടെലിവിഷനിലും ഒടിടിയിലുമെല്ലാം മാധുരി ഇന്ന് നിറസാന്നിധ്യമാണ്.

ബോളിവുഡിലെ പ്രിയതാരമായ മാധുരി ദീക്ഷിത് 1980 കളിൽ ആണ് അഭിനയത്തിൽ എത്തിയത് 1990 കളിൽ തന്നെ മുൻനിര നടിയായി മാറി. ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്ന, ഒരു ദശാബ്ദത്തിലേറെയായി മികച്ച നടിയായിരുന്ന മാധുരി ധാരാളം സ്വത്ത്  സമ്പാദിക്കുകയും ആഡംബര ജീവിതം നയിക്കുകയും ചെയ്യുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ്.

വിവാഹ ശേഷം സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തിരുന്ന സമയത്ത് പോലും വിവിധ ഡാൻസ് റിയാലിറ്റി ഷോകളിൽ വിധികർത്താവായി ടെലിവിഷൻ ലോകത്ത് ശക്തമായ സ്ഥാനം താരം നേടിയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം 250 കോടി രൂപയാണ് ഇവരുടെ മൊത്തത്തിലുള്ള ആസ്തി. ഒരു സിനിമയ്ക്ക് 4 മുതൽ 5 കോടി വരെ പ്രതിഫലം വാങ്ങുന്നതായാണ് റിപ്പോർട്ട്. റിയാലിറ്റി ഷോകളിൽ ഒരു സീസണിൽ മാത്രം മാധുരിയ്ക്ക് 10 മുതൽ 20 കോടി രൂപ വരെ ലഭിക്കുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു.

പരസ്യങ്ങളുടെ  ബ്രാൻഡ് അംബാസിഡർ എന്ന നിലയിലും മാധുരി സജീവമാണ്. എട്ട് കോടി രൂപയാണ് ഇത്തരത്തിൽ പരസ്യങ്ങളിൽ നിന്നും മാത്രം മാധുരിയ്ക്ക് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സമ്പാദ്യത്തിന്റെ ഒരു പങ്ക് മാധുരി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റി വയ്ക്കാറുണ്ട്.  മുംബൈയിലെ അന്ധേരി വെസ്റ്റിലെ ലോഖണ്ഡ്‌വാലയിൽ മാധുരി ദീക്ഷിതിന് ഒരു ആഡംബര വീടുണ്ട്. നിരവധി ജനപ്രിയ സിനിമാതാരങ്ങളും കായികതാരങ്ങളും താമസിക്കുന്ന സ്ഥലത്ത് ഒരു ആഡംബര അപ്പാർട്ട്മെൻ്റും അവർക്ക് സ്വന്തമാണ്.

ഇതിനെല്ലാം പുറമെ ആഡംബര കാറുകളുടെ അസാധാരണമായ ഒരു ശേഖരവുമുണ്ട് താരത്തിന്. ഇതിൽ ഒരു മെഴ്‌സിഡസ് ബെൻസുകളും റേഞ്ച് റോവർ വോഗും ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഉള്ള ഈ കളക്ഷനിലെ ഏറ്റവും പുതിയ അതിഥി ഏകദേശം 3.08 കോടി രൂപ വിലവരുന്ന പോർഷെ 911 ടർബോ എസ് ആണ്.

Discover the financial success, luxurious lifestyle, and philanthropic efforts of Bollywood icon Madhuri Dixit, who continues to captivate millions with her talent and generosity.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version