സിനിമ താരങ്ങളുടെയും ബിസിനസ് ലോകത്തെ വമ്പന്മാരുടെയും ഏറ്റവും വലിയ അടങ്ങാത്ത ആഗ്രഹങ്ങളിൽ ഒന്നാണ് ആഡംബര വാഹനങ്ങൾ സ്വന്തമാക്കുക എന്നത്. അക്കൂട്ടത്തിൽ ഒരാൾ ആണ് റിലയൻസ് ഇൻഡസ്ട്രീസിനെ നയിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി. ഫോർബ്‌സിൻ്റെ കണക്കനുസരിച്ച് 67 കാരനായ അദ്ദേഹത്തിന് 955120 കോടി രൂപയാണ് ആസ്തി. അദ്ദേഹവും അദ്ദേഹത്തിൻ്റെ കുട്ടികൾ ആയ ഇഷ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവർ ഇക്കാലയളവിനുള്ളിൽ തന്നെ  ഇന്ത്യയിലെ ഏറ്റവും ആകർഷകമായ ചില കാറുകൾ സ്വന്തമാക്കിയിട്ടുണ്ട്.

 കഴിഞ്ഞ വർഷം ദീപാവലിക്ക് മുന്നോടിയായി മുകേഷ് അംബാനി ഭാര്യയായ  നിത അംബാനിക്ക് ഇന്ത്യയിലെ ഏറ്റവും വിലകൂടിയ എസ്‌യുവി റോൾസ് റോയ്‌സ് കള്ളിനൻ ബ്ലാക്ക് ബാഡ്ജ് സമ്മാനിച്ചിരുന്നു. ഇന്ത്യയിൽ ആദ്യമായി വിദേശ കാറുകൾ സ്വന്തമാക്കിയത് അംബാനി കുടുംബമാണ്. എന്നാൽ ഇത്തവണ റോൾസ് റോയ്സിന്റെ കാര്യത്തിൽ അതിനൊരു മാറ്റം വന്നിരിക്കുകയാണ്. മുകേഷ് അംബാനിക്ക് മുൻപ് ഇന്ത്യയിലെ മറ്റ് പ്രധാന വ്യക്തികൾ റോൾസ് റോയ്‌സ് കള്ളിനൻ ബ്ലാക്ക് ബാഡ്ജ് എസ്‌യുവി വാങ്ങിയിരുന്നു.

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ എസ്‌യുവികളിലൊന്നായ റോൾസ് റോയ്‌സ് കള്ളിനൻ ബ്ലാക്ക് ബാഡ്ജ് വാങ്ങിയ അത്തരത്തിലുള്ള ഒരാളാണ് നസീർ ഖാൻ. ഹൈദരാബാദിൽ നിന്നുള്ള ഒരു സംരംഭകനും വാഹന പ്രേമിയുമാണ്. നസീർ കഴിഞ്ഞ വർഷമാണ് തൻ്റെ കാർ ശേഖരത്തിൽ ഒരു റോൾസ് റോയ്‌സ് കള്ളിനൻ ബ്ലാക്ക് ബാഡ്ജ് എസ്‌യുവി കൂടി ചേർത്തത്. 10 കോടി രൂപയാണ് ഇന്ത്യയിൽ ഈ വാഹനത്തിന്റെ വില. കിംഗ്സ് ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെ സ്ഥാപകനും ചെയർമാനുമായ ഷാനവാസിൻ്റെ മകനാണ് നസീർ ഖാൻ. കിംഗ്സ് ഗ്രൂപ്പ് ഹൈദരാബാദിലെ ഒരു കൺസ്ട്രക്ഷൻ ആൻഡ് പ്രോപ്പർട്ടി ഡെവലപ്‌മെൻ്റ് കമ്പനിയാണ്. നസീറും കമ്പനിയുടെ ബോർഡിലുള്ള ആളാണ്. മുഹമ്മദ് നസീറുദ്ദീൻ എന്നാണ് നസീർഖാന്റെ മുഴുവൻ പേര്. ഏകദേശം 12 കോടി രൂപ വിലമതിക്കുന്ന ഒരു അപൂർവ മക്ലാരൻ 765 LT സ്പൈഡർ ആഡംബര കാറും അദ്ദേഹത്തിനുണ്ട്. മക്‌ലാരന്‍ നിര്‍മിച്ചതില്‍ വെച്ച് ഏറ്റവും വേഗതയേറിയ മോഡലായ 765 എല്‍.ടി. സ്‌പൈഡര്‍ എന്ന സൂപ്പര്‍ കാര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചായിരുന്നു  മക്‌ലാരന്‍ ഇന്ത്യയിലെ ആദ്യ ഷോറൂം തുറന്നത്. ഇന്ത്യയില്‍ ഈ മക്‌ലാരന്‍ 765 എല്‍.ടി. സ്‌പൈഡര്‍ ആദ്യമായി സ്വന്തമാക്കിയത് നസീർ ഖാൻ ആയിരുന്നു.

ഇരുപതിലധികം ആഡംബര കാറുകളുടെയും ബൈക്കുകളുടെയും ശേഖരം ഈ നസീറിനുണ്ട്. മൂന്ന് ഫെരാരികൾ, മൂന്ന് ലംബോർഗിനികൾ, രണ്ട് റോൾസ് റോയ്‌സ്, രണ്ട് മെഴ്‌സിഡസ് ബെൻസ് വാഹനങ്ങൾ, ഒരു ഫോർഡ് മസ്താങ്, കൂടാതെ മറ്റ് നിരവധി ഉയർന്ന പെർഫോമൻസ് കാറുകളും നസീറിന് സ്വന്തമായുണ്ടെന്ന് റിപ്പോർട്ടുണ്ട്. ആഡംബര കാറുകളുടെ ചിത്രങ്ങൾ അദ്ദേഹം തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നസീറിന് 752K ഫോളോവേഴ്‌സ് ആണുള്ളത്. 

Discover the impressive luxury car collection of entrepreneur Naseer Khan, including the prestigious Rolls-Royce Cullinan Black Badge SUV and the rare McLaren 765 LT Spider. Learn about his passion for high-performance vehicles and his contributions to the Kings Group of Companies.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version