2500 കോടി ആസ്തിയും 250 കോടി കടവും!

ബോളിവുഡിലെ സൂപ്പർഹിറ്റ് സിനിമകൾ നിർമ്മിച്ചിരുന്ന നിർമ്മാണ കമ്പനി ആയിരുന്നു പൂജാ എൻ്റർടൈൻമെൻ്റ്.  സിനിമാ വ്യവസായത്തിലെ മുൻനിര പ്രൊഡക്ഷൻ ഹൗസുകളിൽ ഒന്ന് എന്നാണ് ഇതിനെ അറിയപ്പെട്ടിരുന്നത്. പൂജ എന്റർടൈൻമെന്റ് നിർമ്മിച്ച നിരവധി ഹിറ്റ് ചിത്രങ്ങൾ ഉണ്ടെങ്കിലും അടുത്തിടെയായി തുടർച്ചയായ പരാജയം കമ്പനി നേരിട്ടുകൊന്നിരുന്നു. അവരുടെ ഏറ്റവും പുതിയ ചിത്രമായ ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ കനത്ത പരാജയം ആയിരുന്നു സമ്മാനിച്ചത്.

നിർമ്മിച്ച ചിത്രങ്ങളുടെ തുടർച്ചയായ പരാജയം പൂജ എന്റർടൈൻമെന്റിനെ കടുത്ത സാമ്പത്തിക പ്രശ്നങ്ങളിലേക്ക് ആണ് എത്തിച്ചിരിക്കുന്നത്. പണം വാങ്ങിയവരിൽ നിന്നും മാനസിക സമ്മർദ്ദം കൂടിയതോടെ തുടർച്ചയായ പരാജയങ്ങൾക്കിടയിൽ തൻ്റെ ഓഫീസ് വിൽക്കുകയാണെന്ന് ബോളിവുഡ് ഹംഗാമയിലെ മുതിർന്ന നിർമ്മാതാവ് വാഷു ഭഗ്നാനി അറിയിച്ചിരിക്കുകയാണ്.

 “ഇതെല്ലാം ആരംഭിച്ചത് ബെൽ ബോട്ടത്തിൽ നിന്നാണ്, 2021-ൽ കൊവിഡ്-19 പാൻഡെമിക്കിന് ശേഷം തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന ആദ്യ ഹിന്ദി ചിത്രങ്ങളിലൊന്നാണിത്. പിന്നീട് അങ്ങോട്ട് ചിത്രങ്ങൾ പരാജയപ്പെടുകയും ഏറ്റെടുക്കൽ കരാർ ഉണ്ടായിരുന്നിട്ടും നെറ്റ്ഫ്ലിക്സ് പോലും നിരസിക്കുകയും ചെയ്തപ്പോൾ കമ്പനിക്ക് മറ്റൊരു തിരിച്ചടി നേരിട്ടു. അപ്പോഴേക്കും കമ്പനിയുടെ ഫിനാൻഷ്യൽ ഷീറ്റിൽ തകർച്ചകൾ തുടങ്ങിയിരുന്നു. ബഡേ മിയാൻ ചോട്ടെ മിയാനിലെ ഭീമമായ നിക്ഷേപം ആണ് കാര്യങ്ങൾ കൂടുതൽ വഷളാക്കിയത്” എന്നാണ് അദ്ദേഹം തന്റെ സാമ്പത്തിക പ്രതിസന്ധികളെ കുറിച്ച് പ്രതികരിച്ചത്.

കൊൽക്കത്തയിൽ ജനിച്ച വാഷു ഭഗ്‌നാനി കൺസ്ട്രക്ഷൻ ബിസിനസിൽ ബിൽഡറായാണ് തൻ്റെ കരിയർ ആരംഭിച്ചത്. ഡേവിഡ് ധവാൻ്റെ 1995-ലെ ഹിറ്റ് കൂലി നമ്പർ1 എന്ന ചിത്രത്തിലൂടെ ആണ് അദ്ദേഹം ചലച്ചിത്ര നിർമ്മാണത്തിലേക്ക് പ്രവേശിച്ചത്. ഹീറോ നമ്പർ 1, ബീവി നമ്പർ 1, രഹ്ന ഹേ തേരേ ദിൽ മേ, മുജെ കുച്ച് കെഹ്നാ ഹേ, ഓം ജയ് ജഗദീഷ്, ദീവാനപൻ, പ്രേതം തുടങ്ങിയ നിരവധി ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു. . ഏകദേശം 2500 കോടി രൂപയാണ് അദ്ദേഹത്തിൻ്റെ ആസ്തി.

അദ്ദേഹത്തിന്റ ഉടമസ്ഥയിൽ ഉള്ള സ്ഥാപനം ആണ് പൂജ എന്റർടൈന്മെന്റ്സ്. പ്രൊഡക്ഷൻ ഹൗസിൻ്റെ ടീം ഇതുവരെ ഓഫീസ് വിൽക്കുന്നു എന്ന വാർത്തകളോട് പ്രതികരിച്ചിട്ടില്ല. ഔദ്യോഗികമായ അറിയിപ്പുകളും ഇതുവരെ പുറത്തുവന്നിട്ടില്ല. 250 കോടി രൂപയുടെ കടം വീട്ടാനായി വാഷു ഭഗ്‌നാനി തന്റെ 7 നിലകളുള്ള ഓഫീസ് വിൽക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വിൽപ്പന നടന്നോ എന്നതിനെ കുറിച്ചോ സ്ഥലം വാങ്ങിയ ബിൽഡറെ കുറിച്ചോ ഓഫീസ് വിറ്റ തുക സംബന്ധിച്ചോ ഇതുവരെ വ്യക്തതയില്ല. നിലവിൽ പ്രൊഡക്ഷൻ ഹൗസിന്റെ 80 ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ടതായും ഓഫീസ് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതായും ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്തു. ജനുവരിയിലാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ ആരംഭിച്ചത്. ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ തങ്ങളുടെ തലവര മാറ്റുമെന്ന് കമ്പനി പ്രതീക്ഷിച്ചിരുന്നുവെങ്കിലും ചിത്രത്തിൻ്റെ പരാജയം കമ്പനിയെ സാമ്പത്തിക നഷ്ടത്തിലാക്കുകയായിരുന്നു.

Pooja Entertainment, once a leading Bollywood production house, faces dire financial straits after a series of film flops. Veteran producer Vashu Bhagnani is selling his office to address mounting debt

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version