വയനാടിന് സഹായഹസ്തം നീട്ടിയ സുമനസ്സുകള്‍

മഹാദുരന്തത്തെ നേരിട്ടുകൊണ്ടിരിക്കുന്ന വയനാട് മുണ്ടക്കൈ, ചൂരല്‍മല സ്വദേശികള്‍ക്കായി സുമനസ്സുകള്‍ ഒന്നാകെ സഹായഹസ്തം നീട്ടുകയാണ്. വിവിധ സംഘടനകളുടെ നേതൃത്വത്തിലും ജില്ലാഭരണകൂടത്തിന്‍റെ കീഴിലുമായെല്ലാം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വേണ്ട അവശ്യ സാധനങ്ങള്‍ ശേഖരിച്ച് വയനാട്ടിലേക്ക് എത്തിക്കുന്നു. മറ്റുചിലരാകട്ടെ തങ്ങളാല്‍ കഴിയുന്ന സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കൈമാറുന്നുണ്ട്.  

വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പും , ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി, പ്രമുഖ വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്യാണ രാമന്‍ എന്നിവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

കെഎസ്എഫ്ഇ അഞ്ചു കോടി രൂപയും കാനറാ ബാങ്ക് ഒരുകോടി രൂപയും കെഎംഎംഎല്‍ 50 ലക്ഷം രൂപയും വനിത വികസന കോര്‍പറേഷന്‍ 30 ലക്ഷം രൂപയും, ഔഷധി ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ് 10 ലക്ഷം രൂപയും നല്‍കി. തമിഴ് ചലച്ചിത്ര നടന്‍ വിക്രം 20 ലക്ഷം കൈമാറി. 2018ലെ പ്രളയകാലത്തും വിക്രം കേരളത്തിനു കൈത്താങ്ങായിരുന്നു. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ സംഭാവന പ്രഖ്യാപിച്ചു

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രഖ്യാപിച്ച 5 കോടി രൂപ തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ഇ.വി.വേലു ഓഫിസില്‍ എത്തി കൈമാറിയതായി മുഖ്യമന്ത്രി പറഞ്ഞു. പ്രശസ്ത സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍, പതിനാറാമത് രാജ്യാന്തര ഡോക്യുമെന്ററി – ഹ്രസ്വചിത്ര മേളയിൽ അദ്ദേഹത്തിന് ലഭിച്ച സമ്മാനത്തുക ആയ 2,20,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു.

കോട്ടയം കാഞ്ഞിരപ്പള്ളിയിലെ ഒരു കൂട്ടം സ്വകാര്യബസുകളുടെ കഴിഞ്ഞ ദിവസത്തെ കളക്ഷന്‍ മുഴുവന്‍ വയനാട്ടിലെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി നൽകിയിരുന്നു. നോര്‍ക്ക ഡയറക്ടറും എ.ബി.എന്‍ ഗ്രൂപ് ചെയര്‍മാനുമായ ജെ.കെ. മേനോൻ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടിരൂപ പ്രഖ്യാപിച്ചു.

കേരളത്തിലെ എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകാനും തീരുമാനിച്ചു. കഴിയുന്നവരെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു

In response to the disaster in Wayanad’s Mundakai and Churalmala, significant financial contributions have been made to the Chief Minister’s Relief Fund. Donations from various organizations, prominent businessmen, and public figures are aiding the relief efforts.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version