കേരളത്തിന്റെ നടപ്പു സാമ്പത്തിക വർഷത്തെ കടബാധ്യത 14,500 കോടി രൂപയായി. ഇനി വരുന്ന ഡിസംബർ വരെ കേരളത്തിന് കേന്ദ്ര ഫണ്ടിൽ നിന്നും കടമെടുക്കാൻ  ശേഷിക്കുന്നത് 6,753 കോടി രൂപ മാത്രമാണ്. ഡിസംബറിനകം 21,253 കോടി രൂപ കടമെടുക്കാൻ കേന്ദ്രാനുമതിയുണ്ട്. കടമെടുപ്പ് പരിധി കേന്ദ്രം ഉയർത്തിയില്ലെങ്കിൽ കടുത്ത പ്രതിസന്ധിയിലാകും സംസ്ഥാനം.

ഓഗസ്റ്റിലെ ശമ്പളമടക്കം നൽകാനായി ജൂലൈ 30 ന് കടപ്പത്രത്തിലൂടെ റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സംവിധാനമായ ഇ-കുബേർ (E-Kuber) പോർട്ടൽ വഴി ധനകാര്യ വകുപ്പ്  2,000 രൂപ കൂടി കടമെടുത്തതോടെ  ഈ വർഷത്തെ ആകെ കടം 14,500 കോടി രൂപയിലെത്തി.

ഡിസംബറിന് ശേഷം ജനുവരി-മാർച്ച് കാലയളവിൽ എടുക്കാവുന്ന കടത്തിന്റെ പരിധി കേന്ദ്രം പിന്നീട് അറിയിക്കും. സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങൾക്കായി 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ബജറ്റിൽ അനുവദിക്കണമെന്ന്  കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല.  സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്ഡിപി)  3.5 ശതമാനമായി ഉയ‍ർത്തണമെന്നു ആവശ്യപ്പെട്ടെങ്കിലും അതും പരിഗണിച്ചില്ല.  

ഓണകാലത്ത്  ജീവനക്കാർക്ക് മുൻകൂർ ശമ്പളം, ബോണസ്, പെൻഷൻ, ഓണക്കിറ്റ് അടക്കം ജനങ്ങൾക്കുള്ള ആനുകൂല്യങ്ങൾ, വില  വില നിയന്ത്രണ ഇടപെടലുകൾ എന്നിങ്ങനെ കടുത്ത സാമ്പത്തിക ചിലവുകൾക്കും പണം കണ്ടെത്തേണ്ടി വരും. കേന്ദ്രവുമായി കൂടുതൽ ചർച്ചകൾ നടത്തി അനുകൂല തീരുമാനം നേടിയെടുക്കുകയാണ് കേരളത്തിന് മുന്നിലുള്ളൊരു പോംവഴി .

ഈ വർഷം ഇതിനകം ഏറ്റവുമധികം തുക ഇ-കുബേർ‌ പോർട്ടൽ വഴി കടമെടുത്തത് ആന്ധ്രാപ്രദേശാണ്,  39,000 കോടി രൂപ. തമിഴ്നാട് 33,000 കോടി രൂപയും രാജസ്ഥാൻ 25,500 കോടി രൂപയും  തെലങ്കാന 21,000 കോടി രൂപയും മഹാരാഷ്ട്ര 16,000 കോടി രൂപയും എടുത്തു. മഹാരാഷ്ട്രയ്ക്ക് പിന്നാലെയാണ്  14,500 കോടി രൂപ കടമെടുത്ത കേരളത്തിന്റെ സ്ഥാനം. ഏറ്റവും കുറവ് കടമെടുത്തത് ഗോവയാണ്   200 കോടി രൂപ. 

Kerala’s debt reaches Rs 14,500 crore, with only Rs 6,753 crore left to borrow. The state faces a financial crisis if the central borrowing limit is not raised.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version