എറണാകുളം ബെംഗളൂരു റൂട്ടിൽ കേരളത്തിനനുവദിച്ച  മൂന്നാം വന്ദേഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ചു. ആഴ്ചയിൽ മൂന്ന് ദിവസമാണ് എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് നടത്തുക. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ അടുത്ത മാസം 25 വരെ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ബെംഗളൂരു കന്റോൺമെന്റിലേക്കും വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ എറണാകുളത്തേക്കും സർവീസ് നടത്തും. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് ദുഃഖാചരണം ഉള്ളതിനാൽ ഔദ്യോഗിക ചടങ്ങുകളില്ലാതെയാണ് വന്ദേഭാരത് സർവീസ് ആരംഭിച്ചത്.

 സർവീസ് ഇല്ലാത്ത ദിവസങ്ങൾ അറ്റകുറ്റ പണികൾക്കായാണ് മാറ്റി വച്ചിരിക്കുന്നത്. തൃശൂർ, പാലക്കാട്, പോത്തന്നൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലാണ് എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിന് സ്റ്റോപ്പുള്ളത്. സേലത്തുനിന്നു ധർമപുരി റൂട്ടിനു പകരം ജേ‍ാലാർപേട്ട് വഴിയാണു പേ‍ാകുന്നത്. ധർമപുരി സിംഗിൾ പാതയിലെ വേഗനിയന്ത്രണമാണു കാരണം. ജേ‍ാലാർപേട്ട് പാതയിൽ 120 കിലേ‍ാമീറ്റർ വേഗം ലഭിക്കും. 620 കിലോമീറ്റർ ദൂരം ഒമ്പത് മണിക്കൂർ 10 മിനുറ്റ് കൊണ്ടാണ് വന്ദേഭാരത് എക്സ്പ്രസ് ഓടിയെത്തുക. ചെയർ കാറിൽ ഭക്ഷണം ഉൾപ്പെടെ 1465 രൂപയും എക്സിക്യുട്ടീവ് ചെയർകാറിൽ 2945 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

ഓഗസ്റ്റ് 26 വരെയാണ് നിലവിൽ എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തുക. ഇത് സ്ഥിരമാക്കുമോ എന്നകാര്യത്തിൽ തീരുമാനം വന്നിട്ടില്ല. യാത്രക്കാരുടെ എണ്ണം, വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ ട്രെയിൻ സ്ഥിരമാക്കാനാണു സാധ്യത. ചക്രങ്ങളുടെ തേയ്മാന പരിശേ‍ാധനയ്ക്കും , അറ്റകുറ്റപ്പണിക്കും ശേഷമാണ് റേക്ക് ഷൊർണൂരിൽ നിന്നു കെ‍ാണ്ടുപേ‍ായത്. ക്രിസ്മസ് – ന്യൂഇയർ സമയത്ത് കേ‍ാട്ടയം – ബെംഗളൂരു വന്ദേഭാരത് താൽക്കാലിക സർവീസ് നടത്തിയിട്ടുള്ളതിനാൽ റൂട്ടിൽ പരീക്ഷണ ഒ‍ാട്ടത്തിന്റെ ആവശ്യം വന്നില്ല. 

The new Ernakulam-Bengaluru Vandebharat Express has begun its service on the Ernakulam-Bengaluru route, operating three days a week with stops at Thrissur, Palakkad, Pothannur, Erode, and Salem. The train covers 620 km in 9 hours and 10 minutes, with ticket prices starting from Rs 1465.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version