കേരളത്തിൽ നിന്നും എയർ കേരള അടുത്ത വർഷമാദ്യം പറന്നുയരും. അതിനു തൊട്ടുപിന്നാലെ മറ്റൊരു വിമാന കമ്പനി കൂടി കേരളം ആസ്ഥാനമാക്കി പിറവിയെടുക്കുകയാണ്. ഗൾഫ് മേഖലയിലെ പ്രവാസികളുടെ യാത്രാക്ലേശം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ  കേരളം ആസ്ഥാനമായ അൽ ഹിന്ദ് ഗ്രൂപ്പാണ്  ഗൾഫ് സെക്ടർ ലക്ഷ്യമിട്ട് അൽ ഹിന്ദ് എയർ വിമാനക്കമ്പനി സ്ഥാപിക്കാനൊരുങ്ങുന്നത്. കേന്ദ്ര സർക്കാരിൽ നിന്നുള്ള വ്യോമയാന അനുമതികൾ നേടിയെടുക്കുന്ന തിരക്കിലാണ് അൽ ഹിന്ദ് ഗ്രൂപ്പ്. കമ്പനിയുടെ പ്രൊമോട്ടോറായ മൊഹമദ് ഹാരിസ് ദേശിയ മാധ്യമങ്ങളെ അറിയിച്ചതാണികാര്യം.

തുടക്കത്തിൽ 20 വിമാനങ്ങൾ ഉപയോഗിച്ച്  കമ്പനി ആഭ്യന്തര, ഗൾഫ് മേഖലയിലേക്കാകും വിമാന സർവീസുകൾ നടത്തുക. ആഭ്യന്തര സർവീസുകൾക്ക് എടിആർ, രാജ്യാന്തര സർവീസുകൾക്ക് എയർ ബസിന്റെ എ320 വിമാനങ്ങൾ എന്നിവ എത്തിക്കും.
 വിമാനക്കമ്പനിക്ക്   വ്യോമയാന മന്ത്രാലയത്തിന്റെ സുരക്ഷാ അനുമതി  ലഭിച്ചുകഴിഞ്ഞു. കേന്ദ്ര വ്യേമയാന മന്ത്രാലയത്തിൽ നിന്ന് അന്തിമ പ്രവർത്തനാനുമതി (No Obection Certificate) ലഭിക്കണം. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ  നിന്ന് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (എഒസി) കൂടി ലഭിച്ചാൽ പ്രവർത്തനം തുടങ്ങാം. ഗൾഫിന് പുറമേ തായ്‍ലൻഡ്, സിംഗപ്പുർ, മലേഷ്യ തുടങ്ങിയ കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകളും അൽ ഹിന്ദ് ഗ്രൂപ്പ് ലക്ഷ്യമിടുന്നുണ്ട്.

വിമാനടിക്കറ്റ്, ടൂർ ഓപ്പറേറ്റിങ്ങ്, ചാർട്ടേഡ് വിമാനങ്ങൾ, ഹോട്ടൽ റൂം ബുക്കിങ് എന്നീ സേവനങ്ങൾ നൽകുന്ന 20,000 കോടി രൂപയുടെ വിറ്റുവരവുള്ള സ്ഥാപനമാണ് അൽ ഹിന്ദ്. വരുമാനത്തിൽ ഏതാണ്ട് 600 കോടി രൂപ പ്രതിമാസം വിമാന ടിക്കറ്റ് ബുക്കിങ് സേവനം വഴിയാണ് ലഭിക്കുന്നത്. വിമാന ടിക്കറ്റ് ബുക്കിങ് രംഗത്ത് വിശാലമായ പ്രവർത്തനശൃംഖലയും ഉപയോക്തൃ അടിത്തറയുമുള്ളതിനാൽ ഓരോ സർവീസിലും ശരാശരി 80 ശതമാനം സീറ്റുകൾ‍ വിറ്റഴിക്കാനാകുമെന്നും കമ്പനി കരുതുന്നു. ഹജ്ജ് തീർഥാടകരുടെ വലിയൊരു ഉപയോക്തൃ അടിത്തറയും കമ്പനിക്കുണ്ട്.

പ്രവാസി സംരംഭകരുടെ നേതൃത്വത്തിലുള്ള എയർ കേരള വിമാനകകമ്പനിക്ക് കേന്ദ്ര വ്യേമയാന മന്ത്രാലയത്തിന്റെ പ്രവർത്തനാനുമതി ഒരു മാസം മുമ്പേ  ലഭിച്ചിരുന്നു. 2025 ആദ്യപാദത്തിൽ രണ്ട് വിമാനങ്ങളുമായി ആഭ്യന്തര സർവീസാണ് എയർ കേരള തുടക്കത്തിൽ നടത്തുക. 20 വിമാനങ്ങൾ എത്തുന്ന മുറയ്ക്ക് ഗൾഫിലേക്ക്  സർവീസ് ആരംഭിക്കും.

Al Hind Group is set to launch Al Hind Air, targeting Gulf sector flights, with operations starting next year. This Kerala-based airline aims to ease the travel woes of expatriates, following Air Kerala’s anticipated launch. Learn more about the upcoming services.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version