ഇന്ത്യയിലെ മാത്രമല്ല ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ധനികനാണ് മുകേഷ് അംബാനി. അദ്ദേഹം നേതൃത്ത്വം നൽകുന്ന റിലയൻസ് ഇൻഡസ്ട്രീസ് രാജ്യത്തെ ഏറ്റവും വിപണി മൂല്യം കൂടിയ കമ്പനിയും. മുകേഷ് അംബാനിയുടെ പിതാവായ ധീരുഭായ് അംബാനി സ്ഥാപിച്ചതാണ് റിലയൻസ് ഇൻഡസ്ട്രീസ്. ധീരുഭായ് അംബാനിയുമായി ബന്ധപ്പെട്ട് ഉയർന്നു കേൾക്കുന്ന ഒരു പേരാണ് ആനന്ദ് ജെയിൻ എന്ന വ്യക്തിയുടേത്. ധീരുഭായിയുടെ ‘മൂന്നാമത്തെ മകൻ എന്ന വിളിപ്പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. അത്രയ്ക്കും ദൃഢമായ ഒരു ബന്ധം ആനന്ദിന് അംബാനി കുടുംബവുമായിട്ടുണ്ട്.

 1975ൽ ജനിച്ച ജെയിൻ ഇന്ന് ജയ് കോർപ് ലിമിറ്റഡ് എന്ന കമ്പനിയുടെ ചെയർമാനാണ്. മൂന്ന് പതിറ്റാണ്ടിലധികമായുള്ള ബിസിനസ് അനുഭവ സമ്പത്തുള്ള വ്യക്തിയാണ് ജെയിൻ. റിയൽ എസ്റ്റേറ്റ്, ഫിനാൻസ്, ക്യാപിറ്റൽ മാർക്കറ്റ്സ് എന്നീ മേഖലകളിലാണ് അദ്ദേഹം പ്രവർത്തിച്ചിട്ടുള്ളത്. പൊതുവെ AJ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ജെയിനിന് റിലയൻസ് ഇൻഡസ്ട്രീസുമായും, ചെയർമാൻ മുകേഷ് അംബാനിയുമായും അടുത്ത ബന്ധമാണുള്ളത്. മുംബൈയിലെ Hill Grange ഹൈസ്കൂൾ പഠനകാലം മുതൽ ഇരുവരും സുഹൃത്തുക്കളുമാണ്.

2007ൽ 4 ബില്യൺ ഡോളർ ആസ്തിയോടെ ഇന്ത്യയിലെ ധനികരിൽ 11ാം സ്ഥാനമാണ് ആനന്ദിന് ഉള്ളത്. ജയിൻസ് കോർപ് എന്ന കമ്പനിയുടെ ഉയർന്ന വിപണി മൂല്യമാണ് ജയിനിന്റെ ആസ്തിമൂല്യത്തിലും വർധനയുണ്ടാക്കിയത്. 2012 വർഷത്തിൽ റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിന്റെ ആസ്തി 525 മില്യൺ ഡോളറായിരുന്നു. അതായത് 4,351 കോടി.

1985ൽ സ്ഥാപിതമായ ജയ് കോർപ് എന്ന കമ്പനി സ്റ്റീൽ നിർമാണം, പ്ലാസ്റ്റിക് പ്രൊസസിങ്, നൂൽ സ്പിന്നിങ് തുടങ്ങിയ മേഖലകളിലാണ് ബിസിനസ് ചെയ്യുന്നത്. 2023 മാർച്ചിലെ കണക്കുകൾ പ്രകാരം കമ്പനിയുടെ ആകെ വരുമാനം 600.7 കോടി രൂപയാണ്. 2023 ഡിസംബറിൽ കമ്പനിയുടെ അറ്റ വില്പന 106.89 കോടി രൂപയുടേതാണ്. ഇത് കൂടാതെ സ്പെഷ്യൽ ഇക്കണോമിക് സോണുകൾ, ഇൻഫ്രാസ്ട്രക്ചർ, വെഞ്ച്വർ ക്യാപിറ്റിൽ, റിയൽ എസ്റ്റേറ്റ് മേഖലകളിൽ കമ്പനിക്ക് വലിയ നിക്ഷേപങ്ങളുമുണ്ട്. ഇത്തരത്തിൽ രാജ്യത്തെ 14 നഗരങ്ങളിലായി 33 പ്രൊജക്ടറുകളിലും കമ്പനിക്ക് നിക്ഷേപമുണ്ട്.

മുകേഷ് അംബാനിക്ക് ബിസിനസ് സംബന്ധമായ കാര്യങ്ങളിൽ, പ്രത്യേകിച്ച് റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് ഉപദേശങ്ങൾ നൽകാറുള്ളതും സുഹൃത്തായ ഈ ആനന്ദ് ആണ്. റിലയൻസിന്റെ പ്രതിദിന പ്രവർത്തനങ്ങളിലും, പ്രധാനമായി റിലയൻസ് ഇൻഫോകോമുമായി ബന്ധപ്പെട്ട് ടെലികോം ഓപ്പറേഷൻസിലും ജെയിൻ വലിയ പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ ഇതു വരെ റിലയൻസിൽ നിന്നും ഇതു വരെ അദ്ദേഹം ശമ്പളമൊന്നും കൈപ്പറ്റിയിട്ടില്ല. മുംബൈ സർവ്വകലാശാലയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ജെയിൻ ലണ്ടൻ ബിസിനസ് സ്കൂളിൽ നിന്നും റിസ്ക് മാനേജ്മെന്റിൽ സ്പെഷ്യലൈസേഷൻ നേടി. ആനന്ദ് ജെയിനിനന്റെ മകനായ ഹർഷ് ജെയിനാണ് രാജ്യത്തെ മുൻനിര ഫാന്റസി ഗെയിം പ്ലാറ്റ്ഫോമായ ഡ്രീം 11 സ്ഥാപിച്ചത്.   

Discover the remarkable career of Anand Jain, often referred to as Dhirubhai Ambani’s ‘Third son,’ and his significant impact on India’s business landscape as Chairman of Jai Corp Limited.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version