ഭക്ഷ്യസംസ്കരണ മേഖലയില്‍ നവീന സാങ്കേതികവിദ്യയുടെ ഉപയോഗം അനിവാര്യം എന്ന് മന്ത്രി പി. രാജീവ്. ഭക്ഷ്യസംസ്കരണ മേഖലയില്‍ കേരളത്തിലെ വിശാലമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനു തമിഴ്നാട്ടിലെ നിക്ഷേപകരെയും വ്യവസായ പ്രമുഖരെയും സ്വാഗതം ചെയ്തു കേരളം. ചെന്നൈയില്‍ നടക്കുന്ന ‘ഫുഡ്പ്രോ 2024’ അന്താരാഷ്ട്ര സമ്മേളനത്തിന്‍റെയും പ്രദര്‍ശനത്തിന്‍റെയും 15 ആം പതിപ്പില്‍ കേരളം തങ്ങളുടെ സാധ്യതകളുമായി സാന്നിധ്യമറിയിച്ചു.
ഭക്ഷ്യസംസ്കരണ മേഖലയില്‍ ബ്ലോക്ക് ചെയിന്‍, ഓട്ടോമേഷന്‍, തുടങ്ങിയ നൂതന സാങ്കേതിക വിദ്യകള്‍ കേരളം കാര്യക്ഷമമായി നടപ്പാക്കുന്നുണ്ട്. ഇതിലൂടെ മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും സംസ്ഥാനത്തിന് സാധിച്ചു. ഈ മേഖലയില്‍ സാങ്കേതികവിദ്യ ഫലപ്രദമായി പ്രയോജനപ്പെടുത്തിയുള്ള അനേകം മികച്ച പദ്ധതികള്‍ കേരളം നടപ്പാക്കിയിട്ടുണ്ട്. കോള്‍ഡ് ചെയിന്‍ ലോജിസ്റ്റിക്സിലും സ്മാര്‍ട്ട് പാക്കേജിംഗിലുമുള്ള നവീന സംരംഭങ്ങള്‍ ഇതിന് മാതൃകകളാണ്. ഭക്ഷ്യസംസ്കരണ മേഖലയുടെ വളര്‍ച്ച ഉപയോഗപ്പെടുത്തുന്നതിന് നവീന സാങ്കേതിക വിദ്യ സ്വീകരിക്കണമെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) സംഘടിപ്പിച്ച ‘ഫുഡ്പ്രോ 2024’ ൽ സംസ്ഥാന വ്യവസായ മന്ത്രി പി.രാജീവ് ആവശ്യപ്പെട്ടു . ഇത് സാധ്യമാക്കുന്നതിന് നിക്ഷേപകരും സര്‍ക്കാരും വ്യവസായ- അക്കാദമിക് രംഗത്തുള്ളവരും തമ്മിലുള്ള കാര്യക്ഷമമായ സഹകരണം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
വളര്‍ച്ച, നവീകരണം, സുസ്ഥിരത എന്നിവയിലൂന്നി പുത്തന്‍ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാന്‍ കഴിയുന്ന ശക്തമായ ആവാസവ്യവസ്ഥ പടുത്തുയര്‍ത്തണം. ഇതിനായി ഭക്ഷ്യസംസ്കരണ മേഖലയുടെ വികസനം ത്വരിതപ്പെടുത്തുന്നതിന് മുന്‍കൈ എടുക്കാന്‍ സംരംഭകരെ കേരളത്തിലേക്കു സ്വാഗതം ചെയ്തു. ഭക്ഷ്യ സംസ്കരണത്തില്‍ നവീകരണവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന നിരവധി പദ്ധതികളും സബ്സിഡികളും ഇവന്റിൽ സംസ്ഥാനം വിശദമാക്കി . ഈ മേഖല കാര്‍ഷിക ഉത്പന്നങ്ങളുടെ മൂല്യം വര്‍ദ്ധിപ്പിക്കുകയും അനേകം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നു കേരളം ഉറപ്പു നൽകി .
സംസ്ഥാനത്തെ ഫുഡ് പാര്‍ക്കുകള്‍, ഇന്‍കുബേഷന്‍ കേന്ദ്രങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, എംഎസ്എംഇ കള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ മത്സരാധിഷ്ഠിതമായ ഭക്ഷ്യവ്യവസായത്തില്‍ സുസ്ഥിരത ഉറപ്പാക്കുന്നു.
ഇരു സംസ്ഥാനങ്ങളുടെയും വ്യാവസായിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകാന്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സഹായകമാകുമെന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരമായി വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. 20 കി.മീ പരിധിയില്‍ ലോജിസ്റ്റിക് പാര്‍ക്കുകള്‍ തുറക്കാനുള്ള പദ്ധതിയും സര്‍ക്കാരിനുണ്ട്. റേറ്റിംഗ് ഏജന്‍സികളുടെ മൂല്യനിര്‍ണ്ണയം അനുസരിച്ച് ഏഷ്യയിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം കേരളത്തിനുണ്ട്. ഐടി സ്ഥാപനങ്ങള്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ലഭ്യമാണ്.
വ്യവസായ ലൈസന്‍സുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്ന സംരംഭങ്ങളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വര്‍ഷവും മൂന്ന് മാസവും കൊണ്ട് 2.65 ലക്ഷം എംഎസ്എംഇകള്‍ രജിസ്റ്റര്‍ ചെയ്തു എന്നത് ശ്രദ്ധേയമാണ്. ഉത്തരവാദിത്ത നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുമെന്നതാണ് സംസ്ഥാനത്തിന്‍റെ നയം.
Kerala is leading the way in food processing innovation, showcasing its potential at ‘Foodpro 2024.’ Minister P. Rajeev emphasized the importance of new technologies such as blockchain and automation. Learn about Kerala’s initiatives, subsidies, and the role of Vizhinjam International Port in boosting the sector.