പ്രശസ്ത തമിഴ് സംവിധായകൻ നെൽസൺ ദിലീപ്കുമാറും തമിഴ് സൂപ്പർസ്റ്റാർ  ദളപതി വിജയും ഒന്നിച്ച 2022 ൽ പുറത്തിറങ്ങിയ ചിത്രം, ‘ബീസ്റ്റ്’ ആരാധക പ്രതീക്ഷകൾ നിറവേറ്റാൻ സാധിക്കാതെ പോയ ഒന്നായിരുന്നു. നിരൂപകരിൽ നിന്നും ആരാധകരിൽ നിന്നും സമ്മിശ്ര അഭിപ്രായങ്ങൾ ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അടുത്ത വർഷം പുറത്തിറങ്ങിയ നെൽസൺ –  രജനികാന്ത് കൂട്ടുകെട്ടിലെ ‘ജയിലർ’ ഇന്ത്യൻ സിനിമയിൽ നെൽസന്റെ പേര് എഴുതി ചേർത്ത സിനിമ ആയിരുന്നു. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നായി ജയിലർ മാറി.  ഈ ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിനായി നെൽസൺ ദിലീപ്കുമാർ വീണ്ടും രജനികാന്തുമായി ഒന്നിക്കുന്നു എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ.

 റിപ്പോർട്ടുകൾ പ്രകാരം, വരാനിരിക്കുന്ന ഈ പുതിയ പ്രോജക്റ്റിനായി ഡയറക്ടറായ നെൽസണ് 60 കോടി രൂപ പ്രതിഫലമായി ലഭിക്കും. ഈ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല ഇതുവരെയും. വാർത്തകൾ സത്യമായാൽ നെൽസന്റെ കരിയറിലെ ഏറ്റവും ഉയർന്ന പ്രതിഫലം ആയിരിക്കും ലഭിക്കാൻ പോകുന്നത്.

 കൂടാതെ,  മോഹൻലാൽ, ശിവ രാജ്കുമാർ തുടങ്ങിയ താരങ്ങളുടെ അതിഥി വേഷങ്ങൾ ഈ രണ്ടാം ഭാഗത്തിലും ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. ബോളിവുഡിലെ ഒരു പ്രമുഖ നടൻ കൂടി അതിഥി വേഷത്തിൽ എന്നും അഭ്യൂഹമുണ്ട്.

വിനായകൻ, രമ്യാ കൃഷ്ണൻ, തമന്ന ഭാട്ടിയ, വസന്ത് രവി, മിർണ മേനോൻ, യോഗി ബാബു എന്നിവരുൾപ്പെടെ ഒരു കൂട്ടം അഭിനേതാക്കളാണ് ചിത്രത്തിൽ അഭിനയിച്ചത്. രജനികാന്തിന്റെ പ്രതിഫലം ഉൾപ്പെടെ 200 കോടി ബജറ്റിൽ ആയിരുന്നു ഈ ചിത്രം നിർമ്മിച്ചത്. തമിഴ്നാട്ടിൽ നിന്നും മാത്രം ഈ ചിത്രം പ്രീറിലീസ് ബിസിനസായി 62 കോടിയും റിലീസിന് ശേഷം 127.6 കോടിയും കളക്ഷൻ നേടിയിട്ടുണ്ട്. 650 കോടിയാണ് ഈ ചിത്രം ലോകമെമ്പാടുമുള്ള തീയറ്റർ റിലീസുകളിൽ നിന്നുമാത്രം നേടിയത്.

തമിഴ് യുവ സംവിധായകരില്‍ ശ്രദ്ധേയനായ നെല്‍സണ്‍ ദിലീപ്‍കുമാറിനെ സംബന്ധിച്ച് അദ്ദേഹത്തിന് കരിയര്‍ ബ്രേക്ക് നല്‍കിയത് രജനികാന്ത് ചിത്രം ജയിലര്‍ ആയിരുന്നു. സൂപ്പര്‍താര മാസ് ചിത്രങ്ങള്‍ക്ക് ഒരു ഗംഭീര മാതൃക തന്നെ സൃഷ്ടിച്ച ചിത്രം കേരളമുള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളിലും വന്‍ വിജയമാണ് നേടിയത്. ജയിലറിൽ അഭിനയിച്ചതിന് പ്രതിഫലമായി 100 കോടി രൂപയാണ് രജനീകാന്ത് വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന് പുറമെ സിനിമ വിജയിച്ചതിനെ തുടർന്ന് ലാഭത്തിന്റെ പങ്കായി 110 കോടി രൂപ നിർമ്മാതാക്കളായ സൺപിക്ചേഴ്സ് രജനീകാന്തിന് നൽകി. ഇത്തരത്തിൽ ആകെ 210 കോടി രൂപയാണ് രജനീകാന്തിന് ലഭിച്ചത്. ഇതിലൂടെ രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരമായിട്ടാണ് രജനീകാന്ത് മാറിയത്. ഇതിനു പുറമെ 1.25 കോടി രൂപ വിലമതിക്കുന്ന പുതിയ ബിഎംഡബ്ല്യു X7 (BMW X7) കാറും കലാനിധിമാരൻ രജനീകാന്തിന് സമ്മാനിച്ചു. ജയിലറിന്റെ സംവിധായകനായ നെൽസൺ ദിലീപ് കുമാറിനും കലാനിധി മാരൻ ലാഭവിഹിതമായി ചെക്ക് നൽകിയെങ്കിലും തുക വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ പുതിയ പോർഷെ കാറും നെൽസണ് സമ്മാനമായി നൽകിയിട്ടുണ്ട്.

2023 ആഗസ്റ്റ് 10ാം തിയ്യതിയാണ് ജയിലർ തിയേറ്ററുകളിൽ റിലീസ് ചെയ്തത്.  2023ൽ ഏറ്റവുമധികം കളക്ഷൻ നേടിയെടുത്ത തമിഴ് സിനിമ എന്ന നേട്ടവും ജയിലറിനാണ്.

Director Nelson Dilipkumar is reportedly reuniting with Rajinikanth for a sequel to their hit film ‘Jailer’. With Nelson rumored to be paid Rs 60 crore, this new project could mark the highest payday of his career. The original ‘Jailer’ was a massive success, grossing 650 crores worldwide.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version