ഹാൻഡ്‌ലൂം ഡിയുടെ ബന്ധപ്പെട്ട് കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ JD ഇൻസ്റ്റിറ്റ്യൂട്ട് കൊച്ചി നടത്തിയ ഫാഷൻ ഷോ ശ്രദ്ധേയമാവുന്നു. കേരളത്തിലെ ഒരു പ്രമുഖ ഡിസൈൻ കോളേജ് ആണ് JD ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഈ ഷോയ്ക്ക് പിന്നിൽ. ക്രിയാത്മക അഭിനിവേശത്തെ ഉൾക്കൊണ്ടുകൊണ്ട് ഡിസൈനിങ് ഒരു കരിയറായി മാറ്റാനുള്ള നിരവധി സമഗ്രമായ പ്രോഗ്രാമുകൾ ആണ് ഈ ഇൻസ്റ്റിറ്റ്യൂട്ട് വാഗ്ദാനം ചെയ്യുന്നത്.
നവോമി എലിസബത്ത് ജോൺ, മെറിൻ ജോസഫ് & ബെൻ റെജി സാം, ഹർഷ സി, സുഖിൽ ദേവ് പികെ, റീനു റോസ് സി, ഹഷ്‌ന അഫീസ്, സോമി ജോൺസൺ, ഷാനിയ അജിതൻ, ഭൂമിക എസ് കുമാർ, സോന പി, സഹാറ കെ എന്നിവർ ചേർന്നാണ് ഫാഷൻ ഷോയ്ക്ക് ആവശ്യമായ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത്.
മൂന്നു വ്യത്യസ്തമായ തീമുകൾ ഉൾപ്പെടുത്തി ആയിരുന്നു ഇവർ ഫാഷൻ ഷോ സംഘടിപ്പിച്ചത്. ആദ്യത്തേത് ഒരു മിലിട്ടറിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊള്ളുള്ള ഒരു തീം ആയിരുന്നു.
ഡിസ്‌നി സിനിമ ആയ മൂലാനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ആയിരുന്നു ഇത് ഡിസൈൻ ചെയ്തത്. വിമൻ എംപവർമെൻറ് എന്ന രീതിയിലും സൈന്യം പെൺകുട്ടികൾക്കും സാധ്യമായ മേഖല ആണെന്ന് തെളിയിക്കുവാനും വേണ്ടി ഉള്ള ഒരു ക്യാഷ്വൽ വെയർ കളക്ഷൻ ആയിരുന്നു ആദ്യത്തെ തീം. 100% ലിനൻ തുണി കൊണ്ട് ആയിരുന്നു ഈ വസ്ത്രങ്ങൾ ഡിസൈൻ ചെയ്‍തത്.
രണ്ടാമത്തേത് കേരളത്തെ പ്രതിനിധീകരിക്കുന്ന ഒരു തീം ആയിരുന്നു. കേരളത്തിലെ കലാരൂപങ്ങളെയും മലയാളിത്തനിമയെ ആയിരുന്നു രണ്ടാമത്തെ തീമിൽ ഇവർ ആഘോഷമാക്കിയത്. ഈ വസ്ത്രങ്ങളിൽ എല്ലാം ഹാൻഡ് പെയിന്റിങ്ങുകൾ ആയിരുന്നു ഉണ്ടായിരുന്നത്. തൃശൂർ പൂരം, കഥകളി, മലയാളം അക്ഷരമാല, എന്നിങ്ങിനെ കേരളത്തിന്റെ അഭിമാനമായ ഒട്ടുമിക്ക കാര്യങ്ങളും ഹാൻഡ് പെയ്ന്റിങായി വരച്ചു ചേർത്തിട്ടുണ്ട്. കൈത്തറി കോട്ടൺ വസ്ത്രങ്ങൾ ആയിരുന്നു ഇവ.
മൂന്നാമത്തേത് ഒരു കണ്ടമ്പററി സ്ട്രീറ്റ് വെയർ തീം ആയിരുന്നു. ആധുനിക ശൈലിയുടെയും പരമ്പരാഗത കൈത്തറി തുണിത്തരങ്ങളുടെയും സംയോജനം ഉൾക്കൊണ്ട അർബൻ സ്ട്രീറ്റ് വെയർ ആയിരുന്നു ഇവർ ഡിസൈൻ ചെയ്തിരുന്നത്.
JD Institute Kochi, in collaboration with Kerala Startup Mission, hosted a remarkable fashion show featuring three unique themes: military-inspired designs, Kerala’s cultural heritage, and contemporary streetwear, all highlighting handloom fabrics.