സംരംഭകർക്ക് ഏറെ ആശ്വാസമായി സഹകരണ ബാങ്കിങ് മേഖലയിൽ കൂടുതൽ സംഘങ്ങൾക്ക് പണമിടപാടിന് അനുമതി നല്കാൻ കേന്ദ്ര സഹകരണ വകുപ്പ് ഒരുങ്ങുന്നു. ഇതോടെ ക്ഷീരസംഘങ്ങൾക്കടക്കം വായ്‌പേതര  സഹകരണ സംഘങ്ങൾക്ക് ഇനി ബാങ്കിങ് ഇടപാടുകൾ തുടങ്ങാം. നിരവധി ചെറുകിട സംരംഭകർക്ക്‌ തങ്ങളുടെ പണമിടപാടുകൾ ഇങ്ങനെ അനായാസമാകും. ക്ഷേത്രമേഖലയിലടക്കം സംരംഭകർക്ക്‌ ദൈനംദിന പണമിടപാടുകൾ ഇനി തങ്ങളുടെ സംഘങ്ങൾ വഴി നടത്താം.

സംസ്ഥാന -ജില്ലാസഹകരണ ബാങ്കുകളുടെ  ബാങ്കിങ് കറസ്‌പോണ്ടന്റ് എന്നനിലയിലാണ്  പ്രാഥമിക സഹകരണ സംഘങ്ങൾക്കും, വായ്‌പേതര സഹകരണസംഘങ്ങൾക്കും വലിയ മാറ്റത്തിന് വഴിതുറക്കുന്ന അനുമതി നൽകുക. അക്കൗണ്ട് തുടങ്ങുക, നിക്ഷേപം വാങ്ങുക, പണം കൈമാറ്റം ചെയ്യുക  തുടങ്ങി സേവനങ്ങൾക്ക്  അനുമതി നൽകും.

സംസ്ഥാന -ജില്ലാസഹകരണ ബാങ്കുകളുടെ ബാങ്കിങ് കറസ്‌പോണ്ടന്റായി കാർഷിക അനുബന്ധമേഖലകളിലായി പ്രവർത്തിക്കുന്ന എല്ലാവിഭാഗം പ്രാഥമിക സഹകരണസംഘങ്ങളെയും അനുവദിക്കണമെന്നാണ് നിർദേശം. ക്ഷീരസംഘങ്ങൾക്കടക്കം അനുമതി ലഭിക്കും.

പുതിയ അക്കൗണ്ട് തുടങ്ങുക, നിക്ഷേപം സ്വീകരിക്കുക, പണം പിൻവലിക്കുക, മറ്റേതെങ്കിലും അക്കൗണ്ടിലേക്ക് പണം കൈമാറ്റംനടത്തുക, ഓൺലൈൻ പണമിടപാട് സംവിധാനമൊരുക്കുക എന്നിങ്ങനെ 23 ബാങ്കിങ് സേവനങ്ങൾക്കുള്ള അനുമതിയാണ് പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ലഭിക്കുക. സർക്കാർ പദ്ധതികളുടെ സഹായം, സബ്‌സിഡി എന്നിവയെല്ലാം നേരിട്ട് എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് ഇതിലൂടെ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.

 ബാങ്കിങ് കറസ്‌പോണ്ടന്റുമാരെ നിശ്ചയിക്കുന്നതിന് സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകൾക്ക് ആറ് നിബന്ധനകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. കേരളത്തിൽ  കേരളബാങ്കിനാണ് ഈ സേവനം പ്രാഥമിക സഹകരണ സംഘങ്ങൾക്ക് നൽകുന്നതിന്റെ ചുമതല.

സംസ്ഥാനത്ത് സഹകരണസംഘം രജിസ്ട്രാർക്ക് കീഴിൽ 12,241 പ്രാഥമിക സഹകരണസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ക്ഷീരവകുപ്പിനുകീഴിൽ 3370 സംഘങ്ങളുമുണ്ട്. 653 മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങളുമുണ്ട്.

നിലവിൽ പ്രാഥമിക സഹകരണബാങ്കുകളാണ് വില്ലേജുതലത്തിൽ ബാങ്കിങ് സേവനം നൽകുന്നത്. വായ്‌പേതര സഹകരണസംഘങ്ങൾ കേരളബാങ്കിലെ അംഗങ്ങളല്ല. അതിനാൽ, ഇവയെ ബാങ്കിങ് ശൃംഖലയുടെ ഭാഗമാക്കേണ്ടി വരും.

റിസർവ് ബാങ്കിന്റെ ലൈസൻസിൽ പ്രവർത്തിക്കുന്ന സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകൾക്ക് മാത്രമാണ് ബിസിനസ് കറസ്‌പോണ്ടന്റായി സംഘങ്ങളെ നിശ്ചയിക്കാനാകുക. ബാങ്ക് അറ്റലാഭത്തിലായിരിക്കണം. ഈ ബാങ്കുകൾ കോർബാങ്കിങ് സംവിധാനത്തിൽ പ്രവർത്തിക്കുന്നതാകണം. മൂലധന പര്യാപ്തത ഒൻപത് ശതമാനത്തിന് മുകളിലായിരിക്കണം. ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി പത്തുശതമാനത്തിൽ താഴെയായിരിക്കണം.

Kerala’s Central Co-operative Department is set to allow more groups in the co-operative sector to offer banking services, benefiting small entrepreneurs. Learn about the new banking permissions and their impact on local businesses.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version