ഉത്തർപ്രദേശിലെ അയോധ്യയിൽ ചരിത്രപ്രസിദ്ധമായ രാമക്ഷേത്രത്തിന്റെ ഉത്‌ഘാടനം നടന്നത്  2024 ജനുവരി  22 ആം തീയതി ആയിരുന്നു.  2020-ൽ ക്ഷേത്രത്തിനു തറക്കല്ലിട്ടതും ക്ഷേത്രം ഉത്‌ഘാടനം നടത്തിയതും എല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അയോദ്ധ്യയിലെ ഈ  രാമക്ഷേത്രത്തിന് ഇതുവരെ സംഭാവന ആയി ലഭിച്ചത് 5,500 കോടി രൂപ ആണെന്നാണ് കണക്കുകൾ. കഴിഞ്ഞ 10 മാസത്തിനുള്ളിൽ 11 കോടി രൂപ വിദേശ സംഭാവനയായി മാത്രം ലഭിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 2000 കോടിയിലധികം രൂപ സംഭാവന ലഭിച്ചതായി ഹിന്ദി വാർത്താ പ്രസിദ്ധീകരണമായ അമർ ഉജാല റിപ്പോർട്ട് ചെയ്യുന്നു.

 2021-ൽ ക്ഷേത്രനിർമ്മാണത്തിനായി നടത്തിയ ധനശേഖരണത്തിനിടെ, 3,500 കോടി രൂപയാണ് ലഭിച്ചത്.  അയോധ്യ രാം മന്ദിർ ട്രസ്റ്റ് രാജ്യത്തിൻ്റെ എല്ലാ വിഭാഗങ്ങളിൽ നിന്നും സംഭാവന നൽകുന്നവരുടെയും അന്താരാഷ്ട്ര സംഭാവനകളുടെയും പതിനായിരത്തിലധികം രസീതുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. ജനുവരിയിൽ ഉത്‌ഘാടനം കഴിഞ്ഞ ശേഷം ഫെബ്രുവരി 24 നുള്ളിൽ തന്നെ ക്ഷേത്രത്തിന് 25 കിലോ സ്വർണ്ണവും വെള്ളിയും ഉൾപ്പെടെ 25 കോടി രൂപയുടെ സംഭാവന ലഭിച്ചു. ശിലാസ്ഥാപന ചടങ്ങ് മുതൽ ഭക്തർ രാം ലല്ലയ്‌ക്ക് സംഭാവന നൽകുന്നുണ്ട്. എങ്കിലും, ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ സമയത്തും അതിന് ശേഷവുമാണ് സംഭാവനകൾ വർദ്ധിച്ചത്.

 ദിവസേന ലക്ഷങ്ങളാണ് ക്ഷേത്രത്തിന് സംഭാവനയായി ലഭിക്കുന്നത്. അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് സ്ഥാപിച്ച ഓൺലൈൻ പേയ്‌മെൻ്റ് സംവിധാനത്തിലൂടെയും സ്വർണ്ണം, വെള്ളി, മറ്റ് വിലപിടിപ്പുള്ള ലോഹങ്ങൾ എന്നിവയുടെ ഭൗതിക സംഭാവനകളിലൂടെയും ഭക്തർ പണം സംഭാവന ചെയ്യുന്നു. സംഭാവന പെട്ടിയിലെ നിക്ഷേപങ്ങൾക്കൊപ്പം ചെക്ക്, ഡ്രാഫ്റ്റുകൾ, ക്യാഷ് സംഭാവനകൾ എന്നിവയുൾപ്പെടെ എല്ലാ രൂപങ്ങളിലും സംഭാവനകൾ ക്ഷേത്രം സ്വീകരിക്കുന്നുണ്ട്.

The Ram Mandir Trust has received over ₹5,500 crore in donations over the past ten months, reflecting the unwavering support from Hindu devotees globally. Learn about the ongoing contributions and the progress of the temple’s construction.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version