ഒരു പ്രോഡക്ട് ഉണ്ടാക്കണം എന്നുള്ള ആഗ്രഹവും അതിനായുള്ള ആശയങ്ങളും കയ്യിൽ ഉള്ളവർക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഫാബ് ലാബുകൾ. അങ്ങിനെ തങ്ങളുടെ ആശയവുമായെത്തി അതിനെ പ്രൊഡക്ടിലേക്ക് മാറ്റാൻ കഴിഞ്ഞവരുടെ ബിരുദ ദാന ചടങ്ങ് കൊച്ചി ഫാബ് ലാബിൽ നടന്നു. ഫാബ് അക്കാഡമി നടത്തിയ ബിരുദാന ചടങ്ങിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ തയാറാക്കിയ പ്രൊഡക്ടുകളുടെ പ്രദർശനവും കൊച്ചിയിലെ സ്റ്റാർട്ടപ്പ് മിഷന്റെ ഓഫീസിൽ നടന്നു.  നെയ്ത്ത് ഹോംസിന്റെ സ്ഥാപകനും സിഇഓ യുമായ ശിവൻ സന്തോഷ്, ഭാര്യയും ഈ സ്ഥാപനത്തിന്റെ ചീഫ് ക്രിയേറ്റിവ് ഓഫീസറുമായ നിമിഷ ശ്രീനിവാസ് എന്നിവർ ചടങ്ങിൽ മുഖ്യ അതിഥികൾ ആയിരുന്നു.

ആശയങ്ങളും ആഗ്രഹങ്ങൾക്കും ഒപ്പം ഒരു ഉത്പന്നം ഉണ്ടാക്കുവാനുള്ള സ്കില്ലുകൾ എല്ലാവർക്കും ഉണ്ടാവണം എന്നില്ല. അതിനുള്ള മേക്കർ സ്പേസുകൾ ആണ് ഫാബ് ലാബുകൾ. മസാച്യുസാറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ, ലാബുകൾ ആയി ആരംഭിച്ചവ ആയിരുന്നു ഇത്. ഈ ആശയത്തെ കൂടുതൽ സ്ഥലങ്ങളിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ആണ് ഇന്ത്യയിൽ അവർ ആദ്യത്തെ ഫാബ് ലാബ് സ്ഥാപിക്കുന്നത്. എം ഐ ടിയുടെ ചേർന്നുകൊണ്ടാണ് കേരളത്തിൽ തിരുവനന്തപുരത്തും എറണാകുളത്തും സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ ഫാബ് ലാബുകൾ പ്രവർത്തിക്കുന്നത്.

എല്ലാ രാജ്യങ്ങളിലും ഫാബ് ലാബുകൾ സ്ഥാപിച്ചു തുടങ്ങിയെങ്കിലും ഇത് മുന്നോട്ട് പോകണമെങ്കിൽ ഇതിനു ആവശ്യമായ ഓപ്പറേറ്റർമാരും ഐഡിയകളെ പ്രോഡക്ട് ആക്കി മാറ്റുവാനുള്ള ട്രെയിനിംഗ് നൽകുന്ന സ്ഥാപനവും ആവശ്യമായിരുന്നു. ഇതിനു വേണ്ടി നടക്കുന്ന പ്രോഗ്രാമുകൾ ആണ് ഫാബ് അക്കാഡമി എന്ന പേരിൽ യാഥാർഥ്യമാക്കിയത്.

“ഹൗ ടു മേക്ക് ആൾമോസ്റ്റ് എനിതിങ്ങ്” എന്നതാണ് ഫാബ് അക്കാമദികൾ മുന്നോട്ട് വയ്ക്കുന്ന കോഴ്‌സിന് പിന്നിലെ ആശയം. കൊച്ചിയിലെ ഫാബ് അക്കാദമിയും മുന്നോട്ട് വയ്ക്കുന്നത് ഇതേ ആശയമാണ്. “ഡിജിറ്റൽ പ്രിൻസിപ്പൽസ് ആൻഡ് പ്രാക്ടീസ് ഓഫ് ഡിജിറ്റൽ ഫാബ്രിക്കേഷൻ” എന്നാണ് നൽകുന്ന കോഴ്‌സിന്റെ പേര്.  ഒരു സെമസ്റ്റർ എന്ന രീതിയിൽ ആറുമാസത്തെ കോഴ്‌സുകൾ ആണ് ഇവിടെ നൽകുന്നത്. ഇതിൽ 3ഡി ഡിസൈനിങ്ങും പ്രിന്റിങ്ങും ഉൾപ്പടുന്നു. ഒരു പ്രോജക്ട് തിരഞ്ഞെടുത്തതിന് ശേഷം ആയിരിക്കണം ഓരോ വിദ്യാർത്ഥിയും ഫാബ് അക്കാദമിയിലേക്ക് പ്രവേശിക്കേണ്ടത്. ആ ആശയത്തെ ആറു മാസം കൊണ്ട് ഒരു ഉത്‌പന്നമാക്കി മാറ്റാൻ ഇവിടെ സഹായിക്കുന്നു. വിപണിയിലേക്ക് എത്തിക്കാൻ കഴിയുന്ന പോലെയുള്ള ഉത്പന്നങ്ങൾ ആണ് വിദ്യാർത്ഥികൾ സൃഷ്ടിക്കുന്നത് എങ്കിൽ അതിനാവശ്യമായ സഹായങ്ങളും ഫാബ് അക്കാഡമി ചെയ്തു നൽകുന്നത്.  

 

 പ്രായ പരിധി ഇല്ല എന്നുള്ളതാണ് ഈ കോഴ്‌സിന്റെ പ്രത്യേകത. പത്ത് വയസുമുതലുള്ള വിദ്യാർത്ഥികളും ബിരുദദാരികളും ഒരുപോലെ ഈ കോഴ്‌സിന്റെ ഭാഗമാവുന്നു.

Fab Labs, in collaboration with MIT, are empowering creators in Kerala to turn their ideas into products. Learn about the graduation ceremony in Kochi, the Fab Academy’s unique course, and how these maker spaces support innovation for all ages.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version