ബിരുദ, ബിദുദാനന്തര വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ച് റിലയൻസ് ഫൗണ്ടേഷൻ. 5100 സ്‌കോളര്‍ഷിപ്പുകളാണ് നൽകുക. 5,000 ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു ലക്ഷം രൂപ വരെയും 100 ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് ആറ് ലക്ഷം രൂപ വരെയും സ്‌കോളര്‍ഷിപ്പ് നൽകും.  ഇതിനായി ഇപ്പോള്‍ അപേക്ഷിക്കാം. അവസാന തിയതി ഒക്ടോബർ ആറു വരെയാണ്. 2022ല്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് സ്‌കോളര്‍ഷിപ്പ് വിതരണം.

വിദ്യാര്‍ഥികള്‍ക്ക് അവരുടെ അക്കാഡമിക്, പ്രൊഫഷണല്‍ ലക്ഷ്യങ്ങള്‍ നേടാൻ സഹായിക്കുന്നതാണ് ഈ സമഗ്ര സാമ്പത്തിക സഹായ പദ്ധതിയെന്ന് റിലയന്‍സ് ഫൗണ്ടേഷന്‍ വ്യക്തമാക്കി. രാജ്യത്ത് എവിടെയും ഫുള്‍ടൈം റെഗുലര്‍ കോഴ്‌സുകളില്‍ പഠിക്കുന്ന ആദ്യവര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിനായി അപേക്ഷ നല്‍കാം.  ഗ്രാന്റുകള്‍ക്ക് പുറമേ, റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് വ്യവസായ പ്രമുഖരുടെ മെന്റര്‍ഷിപ്പ് ലഭിക്കും. ഇതിന് പുറമെ വിദഗ്ധരുടെ കരിയര്‍ ഉപദേശങ്ങളും നേതൃശേഷി, നൈപുണ്യ ശേഷി വികസനം എന്നിവക്കുള്ള അവസരം ലഭിക്കും.

എന്‍ജിനീയറിംഗ്, ടെക്‌നോളജി, എനര്‍ജി, ലൈഫ് സയന്‍സസ് തുടങ്ങിയ വിഷയങ്ങളില്‍ ബിരുദാനന്തര പഠനം നടത്തുന്ന 100 വിദ്യാര്‍ഥികളെ തെരഞ്ഞെടുത്താണ് പോസ്റ്റ് ഗ്രാജുവേറ്റ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. മെറിറ്റ് അടിസ്ഥാനത്തില്‍ തന്നെയായിരിക്കും സ്‌കോളര്‍ഷിപ്പ് നല്‍കുക. അക്കാഡമിക് നേട്ടങ്ങള്‍, അഭിമുഖങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാകും ബിരുദാനന്തര തലത്തില്‍ സ്‌കോള്‍ഷിപ്പിന് അര്‍ഹരായവരെ കണ്ടെത്തുക. ഡിഗ്രി പ്രോഗ്രാമിന്റെ കാലയളവിൽ സ്‌കോളര്‍ഷിപ്പ് തുക ലഭിക്കും. സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

www.scholarships.reliancefoundation.org. എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം. 2022 ഡിസംബറില്‍, റിലയന്‍സിൻ്റെ സ്ഥാപക-ചെയര്‍മാന്‍ ധീരുഭായ് അംബാനിയുടെ 90-ാമത് ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് റിലയന്‍സ് ഫൗണ്ടേഷന്‍ ഈ സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രഖ്യാപിച്ചത്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 50,000 സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ സ്‌കോളര്‍ഷിപ്പ് പദ്ധതിയാണ്.

The Reliance Foundation announces its 2024-25 scholarship program, aiming to award 5,100 scholarships to undergraduate and postgraduate students across India. This initiative, commemorating the 90th birth anniversary of Dhirubhai Ambani, supports academic excellence and youth empowerment.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version