യുഎഇയുമായുള്ള വ്യാപാര ഇടപാടുകൾ രൂപ-ദിർഹം വഴി നടത്തണമെന്ന നിർദ്ദേശവുമായി ആർബിഐ. അന്താരാഷ്ട്ര മാധ്യമമായ റോയിറ്റേഴ്‌സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. അഞ്ചോളം ബാങ്കിംഗ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് അവർ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യത്തിൽ ഒരു പരിധിയോ കൃത്യമായ ലക്ഷ്യമോ മുന്നോട്ട് വച്ചിട്ടില്ലെങ്കിലും ഇടപാടുകളുടെ വിശദാംശങ്ങൾ അറിയിക്കാനാണ് കേന്ദ്ര ബാങ്ക് നിർദ്ദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദർശിച്ചതിന് ശേഷം ഇക്കാര്യത്തിൽ സമാനമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. അതിൽ ഒരു പടികൂടി കടന്നാണ് പുതിയ നീക്കം. ആഗോള തലത്തിൽ നടക്കുന്ന വ്യാപാരങ്ങളിലും, മറ്റ് ഇടപാടുകളിലും ഡോളറിനെ ആശ്രയിക്കുന്ന പതിവ് രീതി ഒഴിവാക്കി കൊണ്ട് പ്രാദേശിക കറൻസിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് നീക്കത്തിന് പിന്നിൽ.

ബാങ്ക് ഓഫ് ഇന്റർനാഷണൽ സെറ്റിൽമെന്റിന്റെ കണക്കനുസരിച്ച്, ലോക വ്യാപാരത്തിന്റെ ഏകദേശം പകുതിയും ഡോളറിലാണ് നടക്കുന്നത്. ഈ അപ്രമാദിത്വം പലപ്പോഴും ഡോളറിന് മറ്റ് കറൻസികളിൽ മേൽ കൃത്യമായ മേൽക്കൈ നൽകുന്നുണ്ട്. ഈ തിരിച്ചറിവ് തന്നെയാണ് കേന്ദ്ര ബാങ്കിനെയും ഈ നീക്കത്തിലേക്ക് പ്രചോദിപ്പിച്ചത്.

രൂപ-ദിർഹം ഇടപാടുകൾ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നതിന് ഒപ്പം തന്നെ മറ്റ് വഴികളും ആർബിഐ തേടുന്നുണ്ട് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. റഷ്യയുമായുള്ള ഇടപാടുകൾ പ്രാദേശിക കറൻസി മുഖേന ആക്കാനുള്ള നടപടി ക്രമങ്ങൾക്ക് റിസർവ് ബാങ്ക് തുടക്കം കുറിച്ചതായി ,മുൻപ് മാധ്യമ വാർത്തകൾ വന്നിരുന്നു.

അതിലാവട്ടെ നിർണായക പുരോഗതി ഉണ്ടായിട്ടുണ്ട് താനും. ഇന്ത്യൻ റിഫൈനർമാർ ദുബായ് ആസ്ഥാനമായുള്ള വ്യാപാരികൾ വഴി വാങ്ങിയ റഷ്യൻ എണ്ണയുടെ ഭൂരിഭാഗത്തിനും ഡോളറിന് പകരം ദിർഹത്തിലാണ് പണം നൽകിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. അതിനർത്ഥം ഇക്കാര്യത്തിൽ ഇന്ത്യയും കേന്ദ്രബാങ്കും പിന്നോട്ടില്ല എന്നത് തന്നെയാണ്.

കൂടാതെ രൂപയിൽ നിന്ന് ഡോളറിലേക്ക് മാറ്റിയ ശേഷം ദിർഹമാക്കുന്ന രീതിക്ക് പകരം നേരിട്ടുള്ള ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനാണ് നിർദ്ദേശമെന്നും ചില വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇതും ഡോളറിന്റെ ആശ്രയത്വം കുറയ്ക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയായാണ് കണക്കാക്കുന്നത്.

The RBI suggests conducting trade transactions with the UAE in rupees and dirhams, aiming to reduce dependence on the dollar and strengthen local currencies in global trade.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version