സ്വാതന്ത്ര്യത്തിനു മുൻപുള്ള ഇന്ത്യയിൽ വ്യാവസായിക വിപ്ലവത്തിന് തുടക്കമിട്ട, ദീർഘവീക്ഷണമുള്ള ഒരു ദേശസ്നേഹിയായിരുന്നു വാൽചന്ദ് ഹിരാചന്ദ് ദോഷി. ‘ഇന്ത്യയിലെ ഗതാഗതത്തിൻ്റെ പിതാവ്’ എന്നറിയപ്പെടുന്ന, ദോഷിയുടെ സംരംഭകത്വ മനോഭാവവും നേട്ടങ്ങളും രാജ്യത്തിൻ്റെ വ്യാവസായിക മുന്നേറ്റത്തിൽ സഹായകമാവുന്നവ ആയിരുന്നു.

1882-ൽ മഹാരാഷ്ട്രയിലെ ഷോലാപൂരിൽ കുടുംബത്തിൽ ജനിച്ച വാൽചന്ദ് ഹിരാചന്ദ് ദോഷി പിതാവ് നടത്തിയിരുന്ന പരമ്പരാഗത പരുത്തി വ്യാപാരത്തിലും ബാങ്കിങ്ങിലും ആണ് തൻ്റെ കരിയർ ആരംഭിച്ചത്. 1899-ൽ സോലാപൂർ ഗവൺമെൻ്റ് ഹൈസ്കൂളിൽ നിന്ന് മെട്രിക്കുലേഷൻ പൂർത്തിയാക്കിയ ശേഷം, ദോഷി മുംബൈ സർവകലാശാലയിൽ നിന്ന് ബിഎ ബിരുദം എന്ന ഉന്നത വിദ്യാഭ്യാസം നേടി.

 ബിരുദം നേടിയ ശേഷമാണ് അദ്ദേഹം തൻ്റെ കുടുംബത്തിൻ്റെ ബിസിനസ്സിൽ ചേരുന്നത്. കുടുംബ ബിസിനസിൽ തനിക്ക് താൽപ്പര്യമില്ലെന്ന്  മനസ്സിലാക്കിയ ദോഷി മുൻ റെയിൽവേ ക്ലർക്ക് ലക്ഷ്മണറാവു ബൽവന്ത് ഫടക്കിൻ്റെ പങ്കാളിത്തത്തോടെ നിർമ്മാണത്തിനുള്ള റെയിൽവേ കരാറുകാരനായി. റെയിൽവേ കോൺട്രാക്ടറെന്ന നിലയിലുള്ള വാൽചന്ദ് ദോഷിയുടെ ജീവിതം ഒരു തുടക്കം മാത്രമായിരുന്നു.  രാജ്യത്തിൻ്റെ വാഹനവ്യവസായത്തിന് അടിത്തറയിട്ടുകൊണ്ട് ഇന്ത്യയിലെ ആദ്യത്തെ കാർ ഫാക്ടറി സ്ഥാപിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് അദ്ദേഹത്തിൻ്റെ ഡ്രൈവിംഗും വാഹനങ്ങളോടുള്ള താല്പര്യവും ആയിരുന്നു. ദോഷിയുടെ സംഭാവനകൾ അദ്ദേഹത്തിന് ‘ഇന്ത്യയിലെ ഗതാഗതത്തിൻ്റെ പിതാവ്’ എന്ന പദവി നേടി കൊടുത്തു.

പിന്നീട് ഇന്ത്യയിലെ ആദ്യത്തെ ആധുനിക കപ്പൽശാല സൃഷ്ടിക്കുകയും രാജ്യത്തിൻ്റെ  വിമാന നിർമ്മാണ കമ്പനിയായ ഹിന്ദുസ്ഥാൻ എയർക്രാഫ്റ്റ് ലിമിറ്റഡ് (എച്ച്എഎൽ) സ്ഥാപിക്കുകയും ചെയ്തു. ഗതാഗത, പ്രതിരോധ വ്യവസായങ്ങളിൽ ഇന്ത്യയെ മുൻനിരയിൽ എത്തിക്കുന്നതിൽ  ഈ സംരംഭങ്ങൾ നിർണായക സ്ഥാനം വഹിച്ചിരുന്നു.

 1939-ൽ, ഒരു അമേരിക്കൻ എയർക്രാഫ്റ്റ് കമ്പനി മാനേജരുമായി ഉണ്ടായ ഒരു പരിചയം ആണ് ഇന്ത്യയിൽ ഒരു എയർക്രാഫ്റ്റ് ഫാക്ടറി തുടങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. 1940 ഡിസംബറിൽ ദിവാനായിരുന്ന മിർസ ഇസ്മയിലിൻ്റെ സജീവ പിന്തുണയോടെയാണ് ബാംഗ്ലൂരിൽ ഹിന്ദുസ്ഥാൻ എയർക്രാഫ്റ്റ് ആരംഭിച്ചത്. ഹിന്ദുസ്ഥാൻ എയർക്രാഫ്റ്റ് പിന്നീട് 1964 ഒക്ടോബർ 1 ന് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

രാജ്യത്ത് ഒരു കപ്പൽശാലയുടെ ശക്തമായ ആവശ്യമുണ്ടെന്ന് വാൽചന്ദ് വിശ്വസിക്കുകയും 1940-ൽ വിശാഖപട്ടണത്ത് അതിൻ്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 1941 ജൂൺ 21 ന് അക്കാലത്ത് കോൺഗ്രസ് അധ്യക്ഷനായിരുന്ന ഡോ. രാജേന്ദ്ര പ്രസാദാണ് കപ്പൽശാലയ്ക്ക് തറക്കല്ലിട്ടത്. ഇതിന് സിന്ധ്യ ഷിപ്പ്‌യാർഡ് ലിമിറ്റഡ് എന്ന് പേരിട്ടു, അതിൻ്റെ ആദ്യ ഉൽപ്പന്നമായ “ജൽ-ഉഷ” എന്ന കപ്പൽ 1948-ൽ ജവഹർലാൽ നെഹ്‌റു സ്വാതന്ത്ര്യത്തിനുശേഷം ഉടൻ പുറത്തിറക്കി. ഏതാനും മാസങ്ങൾക്ക് ശേഷം കപ്പൽശാല സർക്കാർ നിയന്ത്രണത്തിലാക്കുകയും 1961-ൽ പൂർണമായും ദേശസാൽക്കരിക്കുകയും ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു.

ദോഷിയുടെ സംരംഭകത്വ മനോഭാവം മറ്റ് മേഖലകളിലേക്കും വ്യാപിച്ചു. പഞ്ചസാര, തുണി ഫാക്ടറികൾ, പവർ പ്ലാൻ്റുകൾ, കെമിക്കൽ പ്ലാൻ്റുകൾ എന്നിവയുൾപ്പെടെ വിവിധ വ്യാവസായിക പദ്ധതികൾ ആരംഭിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. 1947 ആയപ്പോഴേക്കും ഇന്ത്യയിലെ ഏറ്റവും വലിയ പത്ത് ബിസിനസ്സ് കമ്പനികളിലൊന്നായി വാൽചന്ദ് ഗ്രൂപ്പ് വളർന്നിരുന്നു.

ബിസിനസിൽ വിജയം നേടിയിട്ടും, വാൽചന്ദ് ഹിരാചന്ദ് ദോഷി വ്യക്തി ജീവിതത്തിൽ നിറയെ വെല്ലുവിളികൾ നേരിട്ടിരുന്നു. 1949-ൽ അദ്ദേഹത്തിന് മസ്തിഷ്കാഘാതം ഉണ്ടായതിനെ തുടർന്ന് 1950-ൽ അദ്ദേഹം ബിസിനസിൽ നിന്ന് വിരമിച്ചു. 1953 ഏപ്രിൽ 8-ന് ഗുജറാത്തിലെ സിദ്ധ്പൂരിൽ ആയിരുന്നു അദ്ദേഹത്തിന്റ അന്ത്യം. മരിക്കുന്നതുവരെ ദോഷി തൻ്റെ അവസാന വർഷങ്ങൾ ഭാര്യ കസ്തൂർഭായിയുടെ സംരക്ഷണയിൽ ആയിരുന്നു. 

Discover the legacy of Walchand Hirachand Doshi, known as the Father of Transportation in India, whose visionary achievements reshaped India’s industrial landscape.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version