കൃഷിയിടത്തിൽ കമ്പിളിപ്പുഴു/ ഇലതീനിപ്പുഴു വ്യാപകമാവുന്നത് കാർഷികവിളകൾക്ക് ഭീഷണിയാകുന്നു. വാഴത്തോട്ടത്തിലാണ് കൂടുതൽ കണ്ടുവരുന്നത്. ഇപ്പോൾ മറ്റുവിളകൾക്കും ഭീഷണിയായിട്ടുണ്ടെന്ന് കർഷകർ പറയുന്നു. ചേന, ഇഞ്ചി, മഞ്ഞൾ, ചെണ്ടുമല്ലി തുടങ്ങി മിക്ക വിളകളിലും കാണുന്നുണ്ട്. കളകൾ അധികമുള്ള തോട്ടങ്ങളിലാണ് ഇവയുടെ ആക്രമണം കൂടുതൽ. കൃഷിയിടത്തിന് അടുത്തുള്ള വീടുകൾക്കുള്ളിൽവരെ ഇവയെത്തുന്നുണ്ട്.

എങ്ങിനെ നിയന്ത്രിക്കാം?

കളകൾ നീക്കംചെയ്ത് തോട്ടം വൃത്തിയായി സൂക്ഷിക്കണം.

കീടബാധയുള്ള ഇല പറിച്ചെടുത്തോ പുഴുക്കൂട്ടങ്ങൾ കാണുന്ന ഇലഭാഗം മുറിച്ചെടുത്തോ നശിപ്പിക്കണം.

കീടാക്രമണത്തിന്റെ ആദ്യഘട്ടത്തിൽ ജൈവകീടനാശിനികൾ ഉപയോഗിച്ചോ മിത്രജീവാണുക്കളായ ബ്യുവേറിയ ബസ്സിയാന (20 ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ കലക്കിയത്) ഉപയോഗിച്ചോ ഇലകളുടെ ഇരുവശത്തും തളിക്കാം.

ആക്രമണം രൂക്ഷമാണെങ്കിൽ ഫ്ലൂബെൻഡിയമൈഡ് 39.35 എസ്‌സി (രണ്ടു മില്ലി 10 ലിറ്റർ വെള്ളത്തിൽ കലക്കിയത്), അല്ലെങ്കിൽ ക്ലോറാൻട്രാനിലി പ്രോൾ 18.5 എസ്.സി. (മൂന്നുമില്ലി 10 ലിറ്റർ വെള്ളത്തിൽ കലക്കിയത്) അല്ലെങ്കിൽ ക്വിനാൽഫോസ് 20 ഇസി (രണ്ടുമുതൽ നാലുമില്ലി ഒരുലിറ്റർ വെള്ളത്തിൽ കലക്കിയത്) ഇലകളിൽ തളിച്ച് ഇവയെ നിയന്ത്രിക്കാം. 

Learn how to effectively control woolly caterpillars and leafhoppers threatening agricultural crops like banana, yam, ginger, turmeric, and coriander. Discover preventive measures and treatment options, including bio-pesticides and chemical sprays.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version