മലയാള സിനിമയിൽ നിരവധി വണ്ടി പ്രാന്തന്മാർ ഉണ്ടെങ്കിലും ഇതിൽ ഏറ്റവും അധികം വാഹനപ്രേമം ഉള്ളത് മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് ആണ് എന്നാണ് ആരാധകരുടെ അഭിപ്രായം. വാപ്പിച്ചിയുടെ ഇതേ വാഹന പ്രേമം മകൻ ദുൽഖറിനും ഉണ്ട്. അതുകൊണ്ട് തന്നെ പുതിയ ആഡംബര വാഹനങ്ങൾ സ്വന്തമാക്കുന്നതിൽ ഈ അച്ഛനും മോനും തമ്മിൽ മത്സരം ഉണ്ടോ എന്ന് പോലും നമുക്ക് തോന്നി പോകും. കാറുകളുടെ ഈ  ക്രേസി കളക്ഷനുകളെ കുറിച്ച് മമ്മൂട്ടിയും ദുൽഖറും ഇടയ്ക്ക് അഭിമുഖങ്ങളിൽ സംസാരിക്കാറുമുണ്ട്. ഡ്രൈവറെ പിന്നിലിരുത്തി തന്‍റെ കാറുകളിൽ പായുന്ന മമ്മൂട്ടിയുടെ കഥകളെല്ലാം സഹതാരങ്ങളും ഇടയ്ക്കിടെ പറയാറുണ്ട്. കാർ മാത്രമല്ല അതിന്റെ നമ്പരും മമ്മൂക്കയ്ക്ക് വേറിട്ട് നിൽക്കണം. അതുകൊണ്ട് തന്നെ മമ്മൂക്കയുടെ എല്ലാ വാഹനങ്ങൾക്കും 369 എന്ന നമ്പർ ഉപയോഗിക്കുന്നത്. ആ നമ്പർ തന്നെ ലഭിക്കാൻ വേണ്ടി എത്ര ലക്ഷം വേണമെങ്കിലും ചിലവാക്കാൻ താരത്തിന് ഒരു മടിയും ഇല്ല.

മലയാള സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ കാറുകൾ സ്വന്തമായുള്ള താരങ്ങളാണ് മലയാളികളുടെ സ്വന്തം മമ്മൂക്കയും മകൻ ദുൽഖർ സൽമാനും. ഏകദേശം നാലോളം കാറുകൾ ഇരുവരും പുതുതായി വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ. അവയേതൊക്കെ ആണെന്ന് നോക്കാം.

മെയ്ബാക്ക് GLS600: കഴിഞ്ഞ വർഷം ഏപ്രിലിലാണ് മമ്മൂട്ടിയും ദുൽഖർ സൽമാനും പുതിയ മെർസിഡീസ് മെയ്ബാക്ക് GLS600 ആഡംബര എസ്‌യുവി സ്വന്തമാക്കുന്നത്. കറുപ്പ് നിറത്തിലുള്ള ഈ സ്പോർട് യൂട്ടിലിറ്റി വാഹനം മമ്മൂട്ടിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 369 എന്ന ഫാൻസി നമ്പറിനായി താരം 1.85 ലക്ഷം രൂപ നൽകിയെന്നാണ് റിപ്പോർട്ട്. ഏകദേശം 3.35 കോടി രൂപ എക്സ്ഷോറൂം വില വരുന്ന മോഡലിന് കൊച്ചിയിൽ 4.25 കോടിക്ക് മുകളിലാണ് ഓൺ-റോഡ് വില വരുന്നത്. 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 4.0 ലിറ്റർ ബൈടർബോ V8 എഞ്ചിൻ തുടിപ്പേകുന്ന മെർസിഡീസ് ബെൻസ് എസ്‌യുവിക്ക് 557 bhp പവറിൽ പരമാവധി 730 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഹൈബ്രിഡ് സംവിധാനത്തിന് ആവശ്യാനുസരണം 22 bhp കരുത്തും 250 Nm ടോർക്കും വരെ നൽകാനാവും.

മെർസിഡീസ് എഎംജി A45S: കഴിഞ്ഞ വർഷമാണ് മമ്മൂക്കയുടെ ഗരാജിലേക്ക് A45S എന്ന ജർമൻ ഹോട്ട് ഹാച്ച്ബാക്ക് കടന്നുവരുന്നത്. മാഗ്മ ഓറഞ്ച് കളറുള്ള ഈ കാറിലാണ് ഇക്കയുടെ ഇപ്പോഴത്തെ സഞ്ചാരം. 415 bhp പവറിൽ 500 Nm ടോർക്കും സൃഷ്ടിക്കുന്ന 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ലക്ഷ്വറി കാറിന്റെ ഹൃദയം. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഫോർ വീൽ ഡ്രൈവ് ഓപ്ഷനുമുള്ള ഹാച്ച് മോളിവുഡിൽ മറ്റാർക്കുമില്ല. 92.50 ലക്ഷം രൂപയാണ് പുതിയ മെർസിഡീസ് ബെൻസ് എഎംജി A45S A45 S ഹോട്ട് ഹാച്ച്ബാക്കിൻ്റെ എക്‌സ്‌ഷോറൂം വില. അതേസമയം കൊച്ചിയിൽ ഈ കാറിന് 1.19 കോടി രൂപയോളം ഓൺ-റോഡ് വില വരുമെന്നാണ് കണക്കുകൾ. രാജ്യത്തെ പെർഫോമൻസ് കാറുകളിലെ രാജവായാണ് ഈ ജർമൻ മോഡൽ അറിയപ്പെടുന്നതു തന്നെ.

ബിഎംഡബ്ല്യു 7 സീരീസ്: മോളിവുഡ് സിനിമ താരങ്ങൾക്കിടയിൽ പ്രത്യേക ഫാൻബേസുള്ള മോഡലാണിത്. 740i ലക്ഷ്വറി സെഡാന്റെ M സ്പോർട്ട് പതിപ്പ് തമിഴ്‌നാട്ടിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതലായും ദുൽഖർ സൽമാനാണ് ഈ വാഹനം ഉപയോഗിക്കാറുള്ളത്. 1.81 കോടി രൂപയാണ് പുതിയ ബിഎംഡബ്ല്യു 7 സീരീസിന്റെ എക്‌സ്ഷോറൂം വില.

ചെന്നൈയിൽ ടാക്‌സും ഇൻഷുറൻസുമെല്ലാമായി ഏകദേശം 2.30 കോടി രൂപയാണ് കാറിന് വരുന്ന ചെലവ്. 375 bhp കരുത്തിൽ 520 Nm torque സൃഷ്ടിക്കുന്ന 3.0 ലിറ്റർ, ഇൻ-ലൈൻ ആറ് സിലിണ്ടർ, ടർബോചാർജ്ഡ് എഞ്ചിനാണ് ഇതിന്റെ ഹൃദയം. മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിൻ സ്റ്റാൻഡേർഡായി 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് വരുന്നത്. 5.4 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും. അതേസമയം പരമാവധി വേഗം 250 കി.മീറ്ററായും കമ്പനി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ഫെറാറി 296 GTB: സുപ്ര, 911 എന്നിവ പോലെയുള്ള മറ്റ് വിദേശ കാറുകളുടെ കമനീയ ശേഖരമുള്ള ദുൽഖർ സൽമാൻ പോയ വർഷം സ്വന്തമാക്കിയ അപൂർവ വാഹനങ്ങളിൽ ഒന്നായിരുന്നു 296 GTB. മോളിവുഡിലെ ആദ്യത്തെ ഫെറാറി കാർ കൂടിയാണിത്. പഴയ ഫെറാറി മോഡലുകളിൽ സാധാരണയായി കാണുന്ന ഒരു പ്രത്യേക നിറമായ റോസോ റൂബിനോ മെറ്റലിസാറ്റോയിലാണ് അദ്ദേഹം സ്വന്തമാക്കിയതും. V6 എഞ്ചിനുള്ള ബ്രാൻഡിന്റെ ഏറ്റവും ശക്തമായ കാർ കൂടിയാണിത്. ഒരു ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 2.9 ലിറ്റർ V6 എഞ്ചിനാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. ഈ ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഹൈ-പെർഫോമൻസിനായാണ് ട്യൂൺ ചെയ്തിരിക്കുന്നത്. ഏകദേശം 5.40 കോടി രൂപയാണ് പുതിയ ഫെറാറി 296 GTB സൂപ്പർകാറിന്റെ ഇന്ത്യയിലെ എക്‌സ്ഷോറൂം വില. അതേസമയം ടാക്‌സ്, ഇൻഷുറൻസ് പോലുള്ള മറ്റ് ചെലവുകളെല്ലാം കൂട്ടി 6.21 കോടിയാണ് ഓൺ-റോഡ് വരുന്ന വില.

Explore the impressive car collections of Malayalam cinema icons Mammootty and Dulquer Salmaan. From luxury SUVs and high-performance hatchbacks to exotic sports cars, discover the vehicles that define their passion for automobiles.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version