അടുത്തിടെ ആയിരുന്നു മോഹൻലാൽ നായകനായ ദേവദൂതൻ റീറിലീസ് നടത്തിയത്. തീയറ്ററുകൾ ഇളക്കി മറിച്ചുകൊണ്ട് ഈ ചിത്രം വൻവിജയം ആയി മാറുകയും ചെയ്തു. ജൂലൈ 26 ന് ആയിരുന്നു ചിത്രത്തിന്‍റെ റീ റിലീസ്. റിലീസ് ആയി 17 ദിവസം കൊണ്ട് ഈ ചിത്രം 5.2 കോടി കളക്ഷൻ നേടി റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെ ആണ് മലയാളത്തിന്റെ കള്‍ട്ട് ക്ലാസിക്കായ മണിച്ചിത്രത്താഴ് സിനിമ റീ റിലീസ് നടത്തിയത്. ഓഗസ്റ്റ് 17 ആം തീയതി ആയിരുന്നു റീ റിലീസ് നടത്തിയത്. മികച്ച പ്രതികരണമാണ് വീണ്ടുമെത്തിയപ്പോഴും ചിതം നേടുന്നത്. റിലീസ് ദിവസമായ ശനിയാഴ്ച മണിച്ചിത്രത്താഴ് 50 ലക്ഷവും ഞായറാഴ്‍ച 60 ലക്ഷം രൂപയും കളക്ഷൻ നേടി 1.10 കോടി രൂപയുടെ നേട്ടം കൈവരിച്ചിരിക്കുകയാണ്.

മോഹൻലാല്‍ നായകനായി വേഷമിട്ട മണിച്ചിത്രത്താഴ് സിനിമ 1993ല്‍ ആണ് പ്രദര്‍ശനത്തിന് എത്തിയത്. IMDB റിപ്പോർട്ടുകൾ പ്രകാരം സിനിമയ്ക്ക് 3.5 മില്യൺ അതായത് 35 ലക്ഷം ആയിരുന്നു ചിത്രത്തിന്റെ നിർമ്മാണച്ചിലവ്. ആഗോള കളക്ഷൻ ആയി അന്ന് ചിത്രം നേടിയത് 7 കോടി ആയിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. തിരക്കഥ എഴുതിയത് മധു മുട്ടവും സംവിധാനം ഫാസിലുമായിരുന്നു നിര്‍വഹിച്ചത്. ശോഭന അവതരിച്ച നിര്‍ണായകമായ നായികാ കഥാപാത്രത്തെ ചുറ്റിപ്പറ്റിയായിരുന്നു മണിച്ചിത്രത്താഴ് എന്ന ഹിറ്റ്. ഗംഗയായും നാഗവല്ലിയായും നടി ശോഭന ചിത്രത്തില്‍ വിസ്‍മയിപ്പിച്ചപ്പോള്‍ മണിച്ചിത്രത്താഴ് എക്കാലത്തെയും ഹിറ്റ് ചിത്രമായി മാറി.

ഡോ സണ്ണി ജോസഫായിട്ടാണ് മോഹൻലാല്‍ ചിത്രത്തില്‍ വേഷമിട്ടത്. നകുലനായി സുരേഷ് ഗോപിയും വേഷമിട്ടു. മണിച്ചിത്രത്താഴ് സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് വേണു ആണ്. എം ജി രാധാകൃഷ്‍ണൻ സംഗീത സംവിധാനം നിര്‍വഹിച്ചപ്പോള്‍ പശ്ചാത്തല സംഗീതം ജോണ്‍സണും ഗാനങ്ങള്‍ ബിച്ചു തിരുമലയുമായിരുന്നു എഴുതിയത്. സ്വർഗചിത്ര അപ്പച്ചൻ ആയിരുന്നു ചിത്രത്തിന്റെ നിർമ്മാണം.

മണിച്ചിത്രത്താഴ് ഒരു സൈക്കോ ത്രില്ലര്‍ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തി ശ്രദ്ധയാകര്‍ഷിച്ചതും.  മണിച്ചിത്രത്താഴ് മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് സംസ്ഥാനത്തിലും ദേശീയതലത്തിലും നേടിയെന്ന പ്രത്യേകതയുമുണ്ട്. മണിച്ചിത്രത്താഴിലൂടെ ശോഭന മികച്ച നടിക്കുള്ള അവാര്‍ഡ് ദേശീയതലത്തിലും സംസ്ഥാനത്തിലും നേടിയും ശ്രദ്ധയാകര്‍ഷിച്ചു. പി എൻ മണിക്ക് ദേശീയ അവാര്‍ഡ് മികച്ച ചമയത്തിനും മണിച്ചിത്രത്താഴിന് ലഭിച്ചു. 

The re-release of the Malayalam cult classic Manichitrathazhu has created waves, earning Rs 1.10 crores in just three days. Discover the impact of this timeless Mohanlal starrer.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version