പൊതുവേ, ഇന്ത്യൻ നിർമ്മിത കാറുകൾ ഗുണനിലവാരത്തിൽ അല്പം താഴ്ന്നതാണ് എന്ന് ലോകമെമ്പാടും ഒരു അപഖ്യാതി ഉണ്ടായിരുന്നു. എന്നാൽ അതൊക്കെ തിരുത്തി ആഭ്യന്തര വിപണിയിൽ മാത്രമല്ല കയറ്റുമതി വിപണിയിലും മുന്നേറുകയാണ്  “മെയ്ഡ് ഇൻ ഇന്ത്യ” എസ്‌യുവികൾ. ആഭ്യന്തര വിപണിയിലും കയറ്റുമതി വിപണിയിലും പാസഞ്ചർ കാറുകളുടെ ഡിമാൻഡ് കുറഞ്ഞതോടെ ബുദ്ധിമുട്ടുന്ന യാത്രാ വാഹന നിർമ്മാതാക്കൾക്ക് എസ്‌യുവികളുടെ ഡിമാൻഡിൽ ഉണ്ടായ ഈ കുതിച്ചുചാട്ടം ശരിക്കും ആശ്വാസം പകർന്നു.

ആഭ്യന്തര വിപണിയിൽ, 2024 ഏപ്രിൽ-ജൂലൈ കാലയളവിൽ എസ്‌യുവികളുടെ വിൽപ്പന മുൻവർഷത്തെ അപേക്ഷിച്ച് 14.6 ശതമാനം വളർച്ച ആണ്  കൈവരിച്ചത്. എന്നാൽ, എസ്‌യുവി കയറ്റുമതിയിൽ 39.8 ശതമാനം വർധനയുണ്ടായതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് കണക്കുകൾ പറയുന്നു. മറുവശത്ത്, 2024 ഏപ്രിൽ-ജൂലൈ കാലയളവിൽ പാസഞ്ചർ കാർ വിൽപ്പന ആഭ്യന്തര വിപണിയിൽ 16.4 ശതമാനം ഇടിവ് ആണ് രേഖപ്പെടുത്തിയത്. കയറ്റുമതി വിപണിയിൽ 0.5 ശതമാനം വളർച്ചയും.

ഇന്ത്യയിലെ പ്രധാന വാഹന നിർമ്മാതാക്കളായ ടാടാ, മഹീന്ദ്ര, ഹോണ്ട, നിസ്സാൻ, തുടങ്ങിയവ, അന്താരാഷ്ട്ര വിപണിയിലേക്ക് അവരുടെ SUV മോഡലുകൾ കയറ്റുമതി ചെയ്യുന്നുണ്ട്. നിലവാരമുള്ളതും അന്താരാഷ്ട്ര സ്റ്റാൻഡേർഡ്‌സ് അനുസരിച്ചുള്ളതുമാണ് ഇന്ത്യയിലെ വാഹന നിർമ്മാണം. ആഗോള വിപണിയിൽ എസ്‌യുവികളുടെ ഡിമാന്റ് ഉയരാൻ ഒരു കാരണം അത് തന്നെയാണ്.

 ഇന്ത്യൻ SUVs ഇന്ധനക്ഷമതയും, നിരവധി പ്രത്യേകതകളും നിറച്ചാണ് വിവിധ രാജ്യങ്ങളിലെ ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് വിപണിയിൽ എത്തുന്നത്.ഒപ്പം ഇന്ത്യയിൽ നിർമ്മിത SUVs പലപ്പോഴും അന്യദേശ വിപണിയിലെ മറ്റു വാഹനങ്ങളേക്കാൾ കുറഞ്ഞ വിലയിൽ ആണ് ലഭ്യമാകുന്നത്. ഈ വിലകുറവ്, കയറ്റുമതി രാജ്യങ്ങളിലെ ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായകമാവുകയും ചെയ്യുന്നു.

Maruti Suzuki’s export of over 1,600 Fronx SUVs to Japan highlights the global recognition of Made-in-India vehicles, marking a significant milestone for India’s automotive industry.

Share.

Comments are closed.

Exit mobile version