കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കുറിച്ച് ഇടയ്ക്കിടെ വാർത്തകൾ വരാറുണ്ട് എങ്കിലും ഇത്തവണ സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം പ്രചരിച്ച ഒരു വാർത്ത ആണ് രാഹുലിന്റെ വിവാഹം കഴിഞ്ഞു എന്നുള്ള വാർത്ത. ഒരു സ്ത്രീക്കും മൂന്ന് കുട്ടികൾക്കുമൊപ്പം രാഹുൽ ഗാന്ധി നിൽക്കുന്ന ചിത്രം ആണ്  ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ചിത്രത്തിലുള്ളത് രാഹുൽ ഗാന്ധിയുടെ ഭാര്യയും  മക്കളും ആണെന്ന അവകാശവാദത്തോടെയാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. എന്നാൽ പ്രചാരണം വ്യാജമാണെന്ന് ചാനൽ ഐ ആം ഫാക്ട് ചെക്ക് ടീം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

ബ്രിട്ടീഷ് പൗരനും കുടുംബമുണ്ട്! കുടുംബ ബന്ധങ്ങളെ ഭാരതീയർ ബഹുമാനിയ്ക്കുന്നവരാണ് പിന്നെന്തിനീ ഒളി ജീവിതം എന്ന കുറിപ്പിനൊപ്പമാണ് രാഹുലിന്റെ ചിത്രമടങ്ങിയ പോസ്റ്റുകൾ പ്രചരിക്കുന്നത്. ഈ വൈറൽ ചിത്രം ഗൂഗിൾ റിവേഴ്സ് ഇമേജിൽ പരിശോധിച്ചപ്പോൾ യൂട്യൂബിൽ ഫസ്റ്റ് ഖബർ എന്ന ചാനലിൽ പ്രസിദ്ധീകരിച്ച ഒരു വിഡിയോ ലഭിച്ചു.

മഹിളാ കോൺഗ്രസ് ബാരൻ ജില്ലാ പ്രസിഡന്റ് പ്രിയങ്ക നന്ദ്‌വാനയുടെ മക്കൾക്കൊപ്പം രാഹുൽഗാന്ധി എന്ന തലക്കെട്ടോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. കൂട്ടത്തിൽ മൂത്ത കുട്ടിയായ കാമാക്ഷി നന്ദ്‍‌വാനയുടെ ജന്മദിനമാണെന്നറിഞ്ഞ്  കുട്ടിക്കൊപ്പം രാഹുല്‍ ഗാന്ധി ഹെലികോപ്റ്റർ യാത്ര നടത്തുകയും ചെയ്തു എന്നും വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.

Congress leader Rahul Gandhi keeps his promise, takes the student on Helicopter ride എന്ന തലക്കെട്ടോടെ ഇതേ വിഡിയോകൾ യൂട്യൂബിൽ അടക്കം ലഭ്യമാണ്.  രാജസ്ഥാൻ തക്ക് എന്ന മാധ്യമത്തിന്റെ വിശ്വൽ സ്റ്റോറിയിലും ഇതേ ചിത്രങ്ങൾ വിവരണങ്ങൾക്കൊപ്പം നൽകിയിട്ടുണ്ട്. രാഹുൽ ഗാന്ധി അമ്മ സോണിയയുടെ ജന്മദിനം ആഘോഷിക്കാൻ സവായ് മാധവ്പൂരിലേക്ക് പോകുമ്പോഴാണ് കാമാക്ഷി നന്ദ്വാന അവരുടെ 14-ാം ജന്മദിനം ആഘോഷിക്കുന്നെന്ന വിവരം മനസിലാക്കി കുട്ടിയുടെ ആഗ്രഹ പ്രകാരം കുട്ടിയെ ഹെലിക്കോപ്റ്ററിൽ ഒപ്പം യാത്ര ചെയ്യിക്കപ്പിച്ചത്.

ലഭ്യമായ വിവരങ്ങളിൽ നിന്ന് രാജസ്ഥാനിലെ ബാരൻ ജില്ലയിലെ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റിന്റെ കുടുംബാംഗങ്ങൾക്കൊപ്പമുള്ള രാഹുൽ ഗാന്ധിയുടെ ചിത്രമാണ് രാഹുലിന്റെ ഭാര്യയും മക്കളുമെന്ന തരത്തിൽ തെറ്റായ അവകാശവാദത്തോടെ പ്രചരിക്കുന്നതെന്ന് വ്യക്തമായി. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കും മുൻപ് ഇതിന്റെ സത്യാവസ്ഥയെ കുറിച്ച് അന്വേഷണം നടത്തണം.

Channeliam Fact Check debunks the false claim of Rahul Gandhi’s secret marriage and children. Learn the truth behind the viral photo, revealing a gesture of goodwill during his Bharat Jodo Yatra in 2022.

Share.

Comments are closed.

Exit mobile version