വനിതകൾ ഗൃഹനാഥരായ കുടുംബത്തിലെ ഒന്നാംക്ലാസ് മുതൽ ബിരുദതലം വരെയുള്ള വിദ്യാർഥികൾക്ക് വനിത -ശിശു വികസന വകുപ്പിന്റെ വിദ്യാധനം സ്കോളർഷിപ്പിന് അപേക്ഷിക്കാം. www.scemes.wcd.kerala.gov.in എന്ന വെബ് പോർട്ടലിൽ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഡിസംബർ 15 വരെ സ്വീകരിക്കും.

ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകാർക്ക് വർഷം 3,000 രൂപയാണ് സ്‌കോളർഷിപ്പ്. ആറുമുതൽ 10 വരെ 5,000 രൂപയും ഹയർസെക്കൻഡറിയിൽ 7,500 രൂപയും ബിരുദതലത്തിൽ 10,000 രൂപയും ലഭിക്കും. ബി.പി.എൽ. കുടുംബവും മക്കൾ സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്നവരുമാകണം. എ.പി.എൽ. ആണെങ്കിൽ അർഹതപ്പെട്ട വിഭാഗമാണെന്നു തെളിയിക്കുന്ന രേഖകൾ വേണം.

കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ സ്കോളർഷിപ്പ് ലഭിക്കാത്ത വിദ്യാർഥികളെ മാത്രമേ പരിഗണിക്കൂ. കുടുംബത്തിൽ പരമാവധി രണ്ടു കുട്ടികൾക്ക് അപേക്ഷിക്കാം. ഭർത്താവ് ഉപേക്ഷിച്ചവർ, ഭർത്താവിനെ കാണാതായി ഒരുവർഷം പിന്നിട്ടവർ, നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മയായവർ, ഭർത്താവിന് നട്ടെല്ലിനു ക്ഷതമോ പക്ഷാഘാതമോ നിമിത്തം ജോലിചെയ്യാനാകാത്തവിധം കിടപ്പിലായ കുടുംബത്തിലെ സ്ത്രീകൾ തുടങ്ങിയവർക്ക് അപേക്ഷിക്കാം.

ആവശ്യമായ രേഖകൾ

അപേക്ഷിക്കാനായി റേഷൻകാർഡ്, വോട്ടർ ഐ.ഡി., അമ്മയുടെയും കുട്ടിയുടെയും ആധാർ കാർഡ്, ഇരുവരുടെയും ഒന്നിച്ചുള്ള ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങൾ എന്നിവ വേണം.

ഭർത്താവ് ഉപേക്ഷിച്ചുപോയവരും ഭർത്താവിനെ കാണാതായി ഒരുവർഷം പിന്നിട്ടവരും വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം., വിവാഹബന്ധം വേർപെടുത്തിയവർക്ക് കോടതി ഉത്തരവിന്റെ പകർപ്പും ഭർത്താവിന് നട്ടെല്ലിനു ക്ഷതമോ പക്ഷാഘാതമോ നിമിത്തം ജോലിചെയ്യാൻ കഴിയാത്ത സാഹചര്യമുള്ളവർക്ക് ഡോക്ടറുടെ സർട്ടിഫിക്കറ്റും നിയമപരമായി വിവാഹിതരല്ലാത്ത അമ്മമാർക്ക് ഐ.സി.ഡി.എസ്. സൂപ്പർവൈസറുടെ സാക്ഷ്യപത്രവും ആവശ്യമാണ്.എല്ലാ അപേക്ഷകർക്കും പുനർവിവാഹിതരല്ലെന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റും വേണം.

Students from 1st grade to graduation from female-headed households in Kerala can apply for the Education Scholarship by the Women and Child Development Department. Apply online by December 15 to receive up to ₹10,000 per annum.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version