സൂര്യോദയവും അസ്തമയവും കാണാൻ കെഎസ്ആർടിസിയുടെ ‘മിന്നൽ’ ബസ് ഇനി കന്യാകുമാരിയിലേക്കും സർവീസ് ആരംഭിക്കുകയാണ്. പാലക്കാട് നിന്നാണ്‌ കന്യാകുമാരി സർവീസ്‌ കെഎസ്‌ആർടിസി മിന്നൽ ആരംഭിക്കുന്നത്‌.

വൈകീട്ട് പാലക്കാട്‌ നിന്ന്‌ പുറപ്പെടുന്ന ബസ്‌ രാവിലെ അഞ്ചിനും ആറിനുമിടയിൽ കന്യാകുമാരിയിൽ എത്തും. രാത്രി ഏഴിനുശേഷം കന്യാകുമാരിയിൽനിന്ന്‌ മടക്കയാത്ര പുറപ്പെടും. രാവിലെ കന്യാകുമാരിയിലെത്തി സൂര്യോദയം കണ്ട്. കാഴ്ചകൾ ആസ്വദിച്ച്, വൈകീട്ട് സൂര്യാസ്തമയവും കഴിഞ്ഞ് അന്ന് തന്നെ മടങ്ങണമെങ്കിൽ മിന്നലിൽ തന്നെ യാത്ര തുടരാനാകും.

അന്തർ സംസ്ഥാന റൂട്ടിൽ ഉൾപ്പെടെ കെഎസ്ആർടിസി പുതുതായി ആരംഭിക്കുന്ന എട്ട്‌ മിന്നൽ സർവീസിൽ ഒന്നാണ് പാലക്കാട് – കന്യാകുമാരിയും. സെപ്‌തംബർ രണ്ടാംവാരത്തിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസ് സർവീസ്‌ ആരംഭിക്കും. ബസുകളുടെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കാസർകോട്‌ – കോയമ്പത്തൂർ, തിരുവനന്തപുരം – മൈസൂരു, പാലക്കാട്‌ – മൂകാംബിക, തിരുവനന്തപുരം – കോയമ്പത്തൂർ, തിരുവനന്തപുരം- സുൽത്താൻ ബത്തേരി, തിരുവനന്തപുരം – മംഗളൂരു റൂട്ടുകളിലും കെഎസ്ആർടിസിയുടെ മിന്നൽ സർവീസ് ഇനിമുതൽ ഉണ്ടാകും.  

നിലവിൽ 23 മിന്നൽ സർവീസാണ്‌ കെഎസ്‌ആർടിസിയ്‌ക്കുള്ളത്‌. കൂടുതൽ സ്‌റ്റോപ്പുകളുള്ള സൂപ്പർ ഡീലക്‌സ്‌ സർവീസും വൈകാതെ തന്നെ ആരംഭിക്കും. രാത്രി സമയങ്ങളിൽ ഓടുന്ന മിന്നൽ സർവീസുകൾ മികച്ച കളക്ഷൻ നേടുന്നുണ്ടെന്നാണ് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ കഴിഞ്ഞദിവസം പറഞ്ഞത്. കൂടുതൽ ബസുകൾ വിതരണം ചെയ്യുന്ന മുറയ്ക്ക് 40 പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസുകൾ പുറത്തിറക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു. ദീർഘദൂര ട്രെയിനുകളെ അപേക്ഷിച്ച് ഏതാണ്ട് ഒരേ സമയമെടുക്കുന്ന മിന്നൽ സർവീസുകൾ 2017 ജൂണിലാണ് ആരംഭിച്ചത്.

Discover the new KSRTC ‘Lightning’ bus service from Palakkad to Kanyakumari, designed for travelers to enjoy the sunrise and sunset. Learn about the schedule, new routes, and the comfort of this limited-stop bus service launched by KSRTC.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version