സൗജന്യ ഓണക്കിറ്റ് വിതരണം ഈ മാസം ഒൻപത് മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ. റേഷൻ കടകൾ വഴിയാവും വിതരണം. മൂന്നു ദിവസംകൊണ്ട് വിതരണം പൂർത്തിയായേക്കുമെന്നാണ് നിഗമനം.
6 ലക്ഷത്തോളം മഞ്ഞക്കാർഡ് ഉടമകൾ , ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾ, വയനാട് ദുരന്ത മേഖലയിലെ കാർഡ് ഉടമകൾ എന്നിവർക്കാണ് സൗജന്യ ഓണക്കിറ്റ് നൽകുന്നത്. കഴിഞ്ഞ തവണത്തേതു പോലെ മഞ്ഞ കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും വയനാട്ടിലെ ദുരന്തബാധിത പ്രദേശത്തെ റേഷന്‍ കാര്‍ഡുകാര്‍ക്കും മാത്രമാണ് ഓണക്കിറ്റ് നൽകുക.
വെള്ള, നീല കാർഡ് ഉടമകൾക്ക് 10.90 രൂപ നിരക്കിൽ 10 കിലോ അരി നൽകും. വിപണിയിൽ 50 രൂപയിലധികം വിലയുള്ള അരിയാണ് നൽകുന്നത്. മഞ്ഞ റേഷൻകാർഡ് ഉടമകൾക്കുള്ള പഞ്ചസാര വിതരണം പുനഃസ്ഥാപിക്കുമെന്നും വിലയിൽ നേരിയ വർധന വരുത്തേണ്ടി വരുമെന്നും മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഓണത്തിനോടനുബന്ധിച്ച് സപ്ലൈകോ സംസ്ഥാന വ്യാപകമായി സെപ്റ്റംബർ 5 മുതൽ 14 വരെ ഓണം ഫെയറുകൾ സംഘടിപ്പിക്കുമെന്നും ഭക്ഷ്യമന്ത്രി ജിആർ അനിൽ. 13 ഇനം സബ്സിഡി സാധനങ്ങൾക്ക് പുറമെ ശബരി ഉൽപ്പന്നങ്ങൾ, എഫ്എംസിജി ഉത്പന്നങ്ങൾ എന്നിവ10 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ഓണം ഫെയറുകളിലൂടെ ലഭിക്കും.
The Kerala government will begin the distribution of free Onkit to around 6 lakh eligible beneficiaries, including yellow card holders and disaster-affected individuals, starting September 9. Learn more about the distribution process, beneficiaries, and additional Onam fair discounts provided by Supplyco.