എയർ കേരളയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഹരീഷ് കുട്ടിയെ നിയമിച്ചതായി സെറ്റ്‍ഫ്ലൈ എവിയേഷൻ വക്താക്കൾ ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എയർ അറേബ്യ, സലാം എയർ, സ്‌പൈസ് ജെറ്റ്, വതനിയ എയർ, കമ്പനികളുടെ നേതൃനിരയിൽ വലിയ പങ്കാളിത്തം വഹിച്ച വ്യക്തി കൂടിയാണ് ഹരീഷ് കുട്ടി. അടുത്തിടെ, സലാം എയറിൽ റവന്യൂ ആൻ്റ് നെറ്റ്‌വർക്ക് പ്ലാനിങ് ഡയറക്ടറായി സേവനമനുഷ്ഠിച്ച അദ്ദേഹം, കൊവിഡ് വെല്ലുവിളികൾക്കിടയിലും എയർലൈനിൻ്റെ ലാഭക്ഷമത വർധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

എയർ അറേബ്യ, വതാനിയ എയർവേയ്‌സ് എന്നിവയുടെ സ്റ്റാർട്ടപ്പ് ടീമുകളിൽ പ്രധാന പങ്കുവഹിച്ച ഹരീഷ് കുട്ടി, അവയുടെ വിജയകരമായ വളർച്ചയ്ക്കും ഗണ്യമായ സംഭാവന നൽകി. കൂടാതെ, സ്പൈസ് ജെറ്റിൽ ചീഫ് കൊമേഴ്‌സ്യൽ ഓഫീസറായും വതാനിയ എയർവേയ്‌സിൽ കൊമേഴ്‌സ്യൽ ഡയറക്ടറായും റാക് എയർവേയ്‌സിൽ കൊമേഴ്‌സ്യൽ വൈസ് പ്രസിഡൻ്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ മേഖലയിൽ 35 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ഹരീഷ് കുട്ടി ബ്രിട്ടീഷ് എയർവേസ്, എയർ അറേബ്യ, സലാം എയർ, സ്‌പൈസ് ജെറ്റ്, വതാനിയ എയർവേസ്, തുടങ്ങി ഇന്ത്യയിലും വിദേശത്തുമായി പ്രമുഖ വിമാനക്കമ്പനികളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഹരീഷ് കുട്ടിയുടെ നിയമനം എയർ കേരളയുടെ വളർച്ചയ്ക്കും അതിലുപരി എയർ കേരളയെ ഇന്ത്യയിലെ മുൻനിര വിമാനക്കമ്പനിയായി മാറ്റാനും കഴിയുമെന്ന് വിശ്വസിക്കുന്നുവെന്ന് സെറ്റ്ഫ്ലൈ എവിയേഷൻ വക്താക്കൾ പറഞ്ഞു. സെറ്റ്ഫ്ലൈ എവിയേഷൻ ചെയർമാൻ അഫി അഹ്‌മദ്‌, വൈസ് ചെയർമാൻ അയൂബ് കല്ലട എന്നിവർ ചേർന്ന് ഹരീഷ് കുട്ടിയെ പുതിയ പദവിയിലേക്ക് സ്വാഗതം ചെയ്തു. എയർ കേരള ഒരു വിമാനക്കമ്പനി എന്നത് മാത്രമല്ല, ലോകമെമ്പാടുമുള്ള ദശ ലക്ഷക്കണക്കിന് മലയാളികളുടെ ഒരു സ്വപ്ന സാക്ഷാത്കാരം കൂടിയാണെന്ന് ഹരീഷ് കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന്റെ പ്രതീക്ഷകളുടെയും സംസ്‌കാരത്തെയും പ്രതിനിധീകരിക്കും. ഈ വലിയ ഉത്തരവാദിത്തം തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് താൻ സ്വീകരിക്കുന്നത്. വരും നാളുകളിൽ മലയാളികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വിമാനക്കമ്പനിയാവും എയർ കേരളയെന്നും ഹരീഷ് കുട്ടി ചൂണ്ടിക്കാട്ടി.

Air Kerala has announced Harish Kutty as its new CEO. With over 35 years in aviation, including roles at British Airways, SalamAir, and SpiceJet, Kutty aims to lead the airline to new heights. Air Kerala, part of Zetfly Aviation, plans to launch operations by mid-2025.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version