സുകന്യ സമൃദ്ധി യോജന (SSY), നാഷണൽ പെൻഷൻ സ്കീം എന്നിവയുമായി ബന്ധപ്പെട്ട് പുതിയ നിയമ ഭേദഗതികൾ നടപ്പാക്കും. ഈ പദ്ധതികൾക്ക് കീഴിൽ സേവിങ്സ് അക്കൗണ്ടുകൾ തുറക്കുന്നതിലെ അപാകതകൾ ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഡിപ്പർട്മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്സാണ് ചട്ടങ്ങളിൽ ഭേദഗതികൾ കൊണ്ടു വന്നത്. പെൺകുട്ടികൾക്ക് വേണ്ടി ഗ്രാൻഡ് പാരന്റ്സ് അക്കൗണ്ട് ഓപ്പൺ ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണ് പ്രധാന മാറ്റം. പുതിയ ഭേദഗതികൾ 2024 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും.
സുകന്യ സമൃദ്ധി യോജനയിൽ കുട്ടികളുടെ രക്ഷിതാക്കൾ (Natural Parents), ലീഗൽ ഗാർഡിയൻസ്, എന്നിവർ വഴിയല്ലാതെ ഓപ്പൺ ചെയ്ത അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് രക്ഷാകർതൃത്ത്വം (Guardianship) നിർബന്ധമായി ട്രാൻസ്ഫർ ചെയ്യണമെന്നതാണ് പ്രധാന വ്യവസ്ഥ.

ഇതുവരെ, ചെറുമക്കൾക്ക് സാമ്പത്തിക സുരക്ഷിതത്ത്വം ഉറപ്പക്കുന്നതിന് വേണ്ടി കുട്ടിയുടെ മുത്തച്ഛനോ, മുത്തശ്ശിയോ SSY അക്കൗണ്ട് ആരംഭിക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ ഇത് സുകന്യ സമൃദ്ധി യോജനയുമായി ബന്ധപ്പെട്ട വ്യവസ്ഥകളുമായി പൊരുത്തപ്പെടുന്നില്ല എന്നതിനാലാണ് പുതിയ തീരുമാനം. ഇനി കുട്ടിയുടെ രക്ഷിതാവ് അല്ലെങ്കിൽ ലീഗൽ ഗാർഡിയൻ എന്നിവർക്ക് മാത്രമേ SSY അക്കൗണ്ട് തുറക്കാനും, കൈകാര്യം ചെയ്യാനും സാധിക്കൂ.

കുട്ടികളുടെ ഗ്രാൻഡ് പാരന്റ്സ് തുറന്ന അക്കൗണ്ടുകൾ

നേരത്തെ സൂചിപ്പിച്ചതു പോലെ ഇത്തരം അക്കൗണ്ടുകളിൽ ഗാർഡിയൻഷിപ് ട്രാൻസ്ഫർ ചെയ്യേണ്ടതാണ്. ഇത് ആരംഭിക്കുന്നതിന് മുമ്പ് ഇനി പറയുന്ന രേഖകൾ കരുതുക.

യഥാർത്ഥ അക്കൗണ്ട് പാസ് ബുക്ക്: ഇതിൽ അക്കൗണ്ട് സംബന്ധമായ എല്ലാ വിവരങ്ങളും അടങ്ങിയിരിക്കും
പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് : രക്ഷാകർത്താവുമായുള്ള ബന്ധം, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖ
പെൺകുട്ടിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖ: രക്ഷിതാവും,കുട്ടിയുമായുള്ള ബന്ധം തെളിയിക്കുന്നതിന് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, മറ്റ് നിയമപരമായ രേഖകൾ എന്നിവ നൽകാം
‘പുതിയ’ ഗാർഡിയന്റെ തിരിച്ചറിയൽ രേഖ : രക്ഷിതാവ്, ഗാർഡിയൻ എന്നിവരുടെ സർക്കാർ നൽകുന്ന തിരിച്ചറിയൽ രേഖ
അപേക്ഷാ ഫോം: അക്കൗണ്ടുള്ള പോസ്റ്റോഫീസ്, ബാങ്ക് എന്നിവിടങ്ങളിൽ നിന്ന് ഇത് ലഭിക്കും

ട്രാൻസ്ഫർ നടത്താൻ ചെയ്യേണ്ട കാര്യങ്ങൾ

ഇത്രയും രേഖകൾ സമാഹരിച്ചു കഴിഞ്ഞാൽ അക്കൗണ്ടുള്ള ബാങ്ക്/പോസ്റ്റോഫീസ് സന്ദർശിക്കുക. പുതിയ വ്യവസ്ഥകൾ പ്രകാരം അക്കൗണ്ട് ഗാർഡിയൻഷിപ് ട്രാൻസ്ഫർ ചെയ്യണമെന്ന് അറിയിക്കുക. ഇവിടെ ഫോം ഫിൽ ചെയ്തു നൽകേണ്ടതാണ്. ഇതിൽ ഗാർഡിയൻഷിപ്പുള്ള ഗ്രാൻഡ് പാരന്റ്സ്, പുതിയതായി ഗാർഡിയൻഷിപ് എടുക്കുന്ന രക്ഷിതാക്കൾ എന്നിവർ ഒപ്പിടേണ്ടതാണ്. തുടർന്ന് അപേക്ഷ പ്രോസസ് ചെയ്യും.

ഇതിന് ശേഷം ബാങ്ക്/ പോസ്റ്റോഫീസ് വെരിഫിക്കേഷൻ നടപടിക്രമങ്ങളിലേക്ക് കടക്കും. ഇവിടെയും ചിലപ്പോൾ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകേണ്ടതായി വരാം. വെരിഫിക്കേഷൻ പൂർത്തിയായാൽ അക്കൗണ്ട് റെക്കോർഡ് അപ്ഡേറ്റ് ചെയ്യപ്പെടും. ഇതിൽ പുതിയ ഗാർഡിയന്റെ വിവരങ്ങളായിരിക്കും ഉണ്ടാവുക. ട്രാൻസ്ഫർ നടപടിക്രമങ്ങൾ പൂർത്തിയായാൽ പുതിയ ഗാർഡിയന്റെ വിവരങ്ങൾ ഉൾക്കൊള്ളുന്ന അപ്ഡേറ്റഡ് പാസ്ബുക്ക് കളക്ട് ചെയ്യേണ്ടതാണ്.

മൾട്ടിപ്പിൾ അക്കൗണ്ടുകളുടെ ക്ലോസിങ്

പല സുകന്യ സമൃദ്ധി അക്കൗണ്ടുകൾ ഒരു കുട്ടിയുടെ പേരിലുള്ളത് വ്യവസ്ഥകളുടെ ലംഘനമാണെന്നും പുതിയ ഭേദഗതിയിൽ പറയുന്നു. രണ്ടിലധികം അക്കൗണ്ടുകൾ ഒരു പെൺകുട്ടിയുടെ പേരിൽ ആരംഭിച്ചിട്ടുണ്ടെങ്കിൽ അധികമായുള്ള അക്കൗണ്ടുകൾ എത്രയും വേഗത്തിൽ ക്ലോസ് ചെയ്യേണ്ടതാണ്. പലിശ ഈടാക്കാതെ പ്രിൻസിപ്പൽ തുക ഇവിടെ തിരികെ ലഭിക്കും. ഒരു കുടുംബത്തിന് രണ്ട് അക്കൗണ്ടുകൾ മാത്രമേ SSY സ്കീമിനു കീഴിൽ ആരംഭിക്കാൻ സാധിക്കൂ എന്നതാണ് കാരണം.

Discover the new guidelines for Sukanya Samriddhi Yojana (SSY) accounts effective from October 1, 2024, including mandatory guardianship transfer and handling of multiple accounts to ensure proper management and compliance.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version