കൊൽക്കത്ത ആർ ജി കാർ ആശുപത്രിയിലെ മെഡിക്കൽ പി ജി വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി കൊലപ്പെട്ട സംഭവത്തിന് ശേഷം സോഷ്യൽ മീഡിയയിൽ വ്യാപകമായി ഒരു വാർത്ത പ്രചരിക്കുന്നുണ്ടായിരുന്നു.  രാജ്യത്തുടനീളം സ്ത്രീകൾക്ക് രാത്രിയിൽ പോലീസ് സൗജന്യ യാത്രാ സൗകര്യം ഒരുക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് ആയിരുന്നു സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ അവകാശവാദം പൂർണ്ണമായും ശരിയായതും പ്രചരിപ്പിക്കുന്നതിൽ തെറ്റില്ലാത്തതും ആണോ എന്ന ചാനൽ ഐ ആം നടത്തിയ  വസ്തുതാപരമായ  അന്വേഷണത്തിലേക്ക്.

ഈ പ്രചാരണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാ വിരുദ്ധവുമാണ്.  ഇന്ത്യയിലെ ഒരു ഏജൻസിയും ഇത്തരമൊരു യാത്രാ പദ്ധതി ആരംഭിച്ചിട്ടില്ല. സൗജന്യ ഡ്രോപ്പ്-ഹോം സേവനത്തിനായി ബന്ധപ്പെടാൻ ഒരു നമ്പർ കൂടി പോസ്റ്റിനൊപ്പം ഉണ്ടായിരുന്നു. ഈ സേവനം 2019-ൽ ഇന്ത്യയിലെ ലുധിയാനയിലെ സ്ത്രീകൾക്ക് മാത്രമായിരുന്നു. സമാനമായ ഒരു പദ്ധതി 2019-ൽ  നാഗ്പൂർ പോലീസും ആരംഭിച്ചതായി ആരോപിക്കപ്പെടുന്നു.

വസ്തുതാ പരിശോധന പ്രകാരം നടത്തിയ അന്വേഷണത്തിൽ  ഇതേ ഹെൽപ്പ് ലൈൻ നമ്പറുകളുള്ള (1091, 7837018555)  ഒരു ക്ലെയിം 2019ലും വൈറലായിരുന്നതായി കണ്ടെത്തി. രാത്രി വൈകി യാത്ര ചെയ്യുന്ന സ്ത്രീകൾക്കായി കൊൽക്കത്ത പോലീസ് ‘സൗജന്യ സവാരി’ പദ്ധതി അവതരിപ്പിച്ചതായി ആയിരുന്നു ആ പോസ്റ്റിലും  അവകാശപ്പെട്ടിരുന്നത്. എന്നാൽ കൊൽക്കത്ത പോലീസ് ഈ അവകാശവാദം തള്ളിക്കളയുകയും തങ്ങളുടെ വകുപ്പിൽ നിന്ന് ഇത്തരമൊരു പ്രത്യേക പദ്ധതി ആരംഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

കർണാടക പോലീസ് ഡിപ്പാർട്ട്‌മെൻ്റ്, ഹൈദരാബാദ് പോലീസ്, ബംഗളൂരു പോലീസ് എന്നിവരും പോലീസ് വാഗ്ദാനം ചെയ്യുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന രാത്രി 10 മുതൽ രാവിലെ 6 വരെ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന തട്ടിപ്പിനെക്കുറിച്ച് നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യത്തിലും 112 എന്ന നമ്പറിൽ മാത്രം വിളിക്കാൻ അവർ സ്ത്രീകളോട് നിർദ്ദേശിച്ചു.

A fact-check investigation reveals that the viral social media claim about police providing free rides to women across India at night is misleading and untrue. Learn more about the reality behind this campaign.

Share.

Comments are closed.

Exit mobile version