ഐ.ഐ.ടി. ഡല്‍ഹിയുടെ ആദ്യ അന്താരാഷ്ട്ര കാംപസാണിത്. Anand Mahindra About IIT-Delhi’s Abu Dhabi campus

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡല്‍ഹിയുടെ (ഐ.ഐ.ടി. ഡല്‍ഹി) അബുദാബി കാംപസ് തിങ്കളാഴ്ച തുറന്നു. ഐ.ഐ.ടി. ഡല്‍ഹിയുടെ ആദ്യ അന്താരാഷ്ട്ര കാംപസാണിത്. 2022 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ചേര്‍ന്ന് പുറത്തിറക്കിയ വിഷന്‍ ഡോക്യുമെന്റിന്റെ ഭാഗമായാണ് യു.എ.ഇ.യില്‍ ഐ.ഐ.ടി. കാംപസ് തുറക്കാന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് അബുദാബി വിദ്യാഭ്യാസ വിജ്ഞാനവകുപ്പും (അഡെക്) ഐ.ഐ.ടി-ഡല്‍ഹിയും തമ്മില്‍ കഴിഞ്ഞ ജൂലായില്‍ ധാരണയായിരുന്നു.

ഇപ്പോഴിതാ ഈ ക്യാംപസിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തിരിക്കുന്ന വാചകങ്ങൾ ആണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. “ഐഐടി അബുദാബി, ലോകത്തെ ‘കീഴടക്കാനുള്ള’ ഏറ്റവും നല്ല മാർഗം, ഫയർ പവറിലൂടെയല്ല, ബുദ്ധിശക്തിയിലൂടെ” എന്നാണ് അദ്ദേഹം കുറിച്ചത്.

ഐഐടി പോലെയുള്ള ഒരു അഭിമാനകരമായ സ്ഥാപനത്തിൻ്റെ ആദ്യ സമ്പൂർണ കാമ്പസ്  ഇന്ത്യയ്‌ക്ക് പുറത്ത്  ആരംഭിച്ചിരിക്കുന്നു എന്നത്   ഇന്ത്യയും യുഎഇയും തമ്മിലുള്ള അന്താരാഷ്ട്ര അക്കാദമിക് സഹകരണത്തിലെ ഒരു സുപ്രധാന നാഴിക കല്ലുകൂടിയാണ്.

അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഡൽഹി അബുദാബി കാമ്പസ് സെപ്റ്റംബർ 4 ന് തുറന്നത്. എനർജി എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് എന്നിവയിൽ ബിടെക് ബിരുദം നേടുന്ന ആദ്യ ബാച്ചിലെ ബിരുദ വിദ്യാർഥികളെയും കിരീടാവകാശി അഭിവാദ്യം ചെയ്തു.

ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയിലൂടെയും അന്താരാഷ്‌ട്ര ഉദ്യോഗാർത്ഥികൾക്കായി അടുത്തിടെ അവതരിപ്പിച്ച കമ്പൈൻഡ് അഡ്മിഷൻ എൻട്രൻസ് ടെസ്റ്റിലൂടെയും (സിഎഇടി) 52 വിദ്യാർത്ഥികളടങ്ങുന്ന ആദ്യ ബാച്ചിനെ തിരഞ്ഞെടുത്തു. ഐഐടി-ഡൽഹി അബുദാബി എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ്, ഊർജ്ജം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വൈവിധ്യമാർന്ന അക്കാദമിക് പ്രോഗ്രാമുകൾ ആണ് ഇവിടെ വാഗ്ദാനം ചെയ്യുന്നത്. ഐഐടി-ഡൽഹിയിലെ കർശനമായ അക്കാദമിക് നിലവാരം നിലനിർത്തുന്നതിനൊപ്പം നവീകരണവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനാണ് പാഠ്യപദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

The Indian Institute of Technology Delhi (IIT Delhi) has inaugurated its first international campus in Abu Dhabi. This milestone represents a significant step in academic collaboration between India and the UAE. The campus was inaugurated by Abu Dhabi Crown Prince Sheikh Khalid bin Mohammed bin Zayed Al Nahyan, marking a new era in global education.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version