ഐഫോൺ പ്രേമികൾ ആവേശപൂർവം കാത്തിരുന്ന ആ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. നിരവധി സവിശേഷതകളോടെയുള്ള ഐഫോൺ 16 അവതരിപ്പിച്ചു. ‘ഗ്ലോടൈം’ എന്ന് പേരിട്ടിരിക്കുന്ന മെഗാ ലോഞ്ച് ഇവന്‍റ്  രാത്രി ഇന്ത്യന്‍ സമയം 10.30നാണ് ആംരംഭിച്ചത്. ഐഫോൺ 16ന് പുറമെ ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവയും കാലിഫോർണിയയിലെ കുപ്പെർട്ടിനൊയിലുള്ള ആപ്പിൾ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ പുറത്തിറക്കിയിട്ടുണ്ട്.

എഐ ഫീച്ചറുകൾ നിറ‌ഞ്ഞതാണ് ഐഫോൺ 16. ഐഫോൺ 15 പ്രോയിലേത് പോലെ ആക്ഷൻ ബട്ടൺ ഇതിലുമുണ്ട്. ഇതിന് പുറമെ ക്യാമറ കൺട്രോളുകൾക്കായി ഒരു ടച് സെൻസിറ്റീവ് ടച്ച് ബട്ടൺ കൂടി ഐഫോൺ 16ൽ ഉണ്ടാവും. ആപ്പിളിന്റെ ഐ18 ചിപ്പാണ് പുതിയ ഫോണുകളുടെ മസ്തിഷ്കം. ഐഫോൺ 15ൽ ഉപയോഗിച്ചിരിക്കുന്ന എ16 ബയോനിക് ചിപ്പുകളെ അപേക്ഷിച്ച് 30 ശതമാനം സിപിയു വേഗതയാണ് ഇതിനുള്ളതെന്ന് ആപ്പിൾ അവകാശപ്പെടുന്നു. എന്നാൽ ഊർജ ഉപയോഗം 30 ശതമാനം കുറച്ച് മാത്രവും.

മാക്രോ ചിത്രങ്ങൾ പക‍ത്താൻ 12 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയുണ്ടെങ്കിലും ഐഫോൺ 15ൽ ഉള്ള 48 മെഗാപിക്സൽ ക്യാമറ തന്നെയാണ് ഐഫോൺ 16ലും നൽകിയിരിക്കുന്നത്. ഐഫോൺ 16 പ്രോയിൽ 6.3 ഇഞ്ച് ഡിസ്പ്ലേയും പ്രോ മാക്സിൽ 6.9 ഇഞ്ച് ഡിസ്പ്ലേയുമാണുള്ളത്. രണ്ട് വേരിയന്റുകൾക്കും ആപ്പിളിന്റെ പുതിയ എ18 പ്രോ ചിപ്പുകൾ കരുത്തേകും. ബ്ലാക്ക് ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം, നാച്യുറൽ ടൈറ്റാനിയം, ഡെസർട്ട് ടൈറ്റാനിയം എന്നീ കളറുകളിൽ ലഭ്യമാവും. മറ്റ് വേരിയന്റുകളെ അപേക്ഷിച്ച് ബാറ്ററി ശേഷിയും കൂടുതലാണ്. പ്രോയിലും പ്രോ മാക്സിലും മറ്റ് വേരിയന്റുകളിൽ ഉള്ള അതേ ക്യാമറ കൺട്രോൾ ബട്ടണുമുണ്ടാവും.

ഐഫോണുകൾക്കായുള്ള ഐഒഎസ് 18 പുറത്തിറങ്ങുന്ന തീയ്യതിയും പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 16 മുതൽ ഈ അപ്‍ഡേറ്റ് ലഭ്യമാവും. ഐഫോൺ XR മുതലുള്ള വേരിയന്റുകൾക്കാണ് ഒരാഴ്ച കൂടി കഴിയുമ്പോൾ ഐഒഎസ് 18 ലഭ്യമാവുന്നത്.

ഇന്ത്യയിലെ വില

ഐഫോൺ 16ൻ്റെ പ്രാരംഭ വില $799 (ഏകദേശം 67,000 രൂപ), അതേസമയം iPhone 16 പ്ലസിൻ്റെ വില $899 (ഏകദേശം 75,500 രൂപ) ആണ്. ഐഫോൺ 16 പ്രോയുടെ വില 128 ജിബിക്ക് 999 ഡോളറിലും (ഏകദേശം 83,870 രൂപ) ഐഫോൺ 16 പ്രോ മാക്‌സിന് 256 ജിബിക്ക് 1199 ഡോളറിലും (ഏകദേശം ഒരു ലക്ഷം രൂപ) ആരംഭിക്കുന്നു. ഈ വിലകൾ യുഎസ് മാർക്കറ്റിനുള്ളതാണ്.

ഇന്ത്യയിൽ ഐഫോൺ 16ൻ്റെ വില 79,900 രൂപയും ഐഫോൺ 16 പ്ലസ് 89,900 രൂപയുമാണ്. മറുവശത്ത്, ഐഫോൺ 16 പ്രോയ്ക്ക് ഇന്ത്യയിൽ 1,19,900 രൂപ പ്രാരംഭ വിലയുമായി വരുന്നു. ഏറ്റവും പ്രീമിയമായ ഐഫോൺ 16 പ്രോ മാക്‌സിന് ഇന്ത്യൻ വിപണിയിൽ 1,44900 രൂപയാണ് വില.

ഐഫോൺ 16 സീരീസിനായുള്ള പ്രീ-ഓർഡർ സെപ്റ്റംബർ 13-ന് വൈകുന്നേരം 5:30-ന് ഇന്ത്യയിൽ ആരംഭിക്കുന്നു. ആദ്യ വിൽപ്പന സെപ്റ്റംബർ 20ന് നടക്കും.

Apple has launched the highly anticipated iPhone 16 series at the ‘Glowtime’ event. Packed with AI features, A18 chip, and advanced camera options, the series includes iPhone 16, 16 Plus, 16 Pro, and 16 Pro Max. Pre-orders begin September 13.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version