യുപിഎസ്‌സി പരീക്ഷകൾ ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷകളിലൊന്നാണ്. ഓരോ വർഷവും നിരവധി ഉദ്യോഗാർത്ഥികൾ ആണ് ഈ പരീക്ഷ എഴുതുന്നത്.  2017-ലെ യു.പി.എസ്.സി സിവിൽ സർവീസസ് പരീക്ഷയിൽ (സി.എസ്.ഇ.) അഖിലേന്ത്യാ റാങ്ക് 1 കരസ്ഥമാക്കി ചരിത്രം സൃഷ്ടിച്ച  അനുദീപ് ദുരിഷെട്ടി എന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ്റെ പ്രചോദനാത്മകമായ വിജയഗാഥയെക്കുറിച്ചാണ് ഈ ലേഖനം. ബിരുദം പൂർത്തിയാക്കിയതിന് ശേഷമാണ് അനുദീപ് യുപിഎസ്‌സി യാത്ര ആരംഭിച്ചത്. ബിർള ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്നോളജി ആന്റ്‌ സയൻസിലെ പഠനശേഷം അനുദീപ് ഗൂഗിളിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്തു. നല്ല പ്രതിഫലമുള്ള ജോലിയുണ്ടെങ്കിലും ഐഎഎസ് ഉദ്യോഗസ്ഥനായി രാജ്യത്തെ സേവിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ആഗ്രഹം.

2012 ലെ അദ്ദേഹത്തിൻ്റെ ആദ്യ യുപിഎസ്‌സി ശ്രമം വിജയിച്ചില്ല. എങ്കിലും  2013 ലെ അദ്ദേഹത്തിൻ്റെ അടുത്ത ശ്രമം അദ്ദേഹത്തിന് ഇന്ത്യൻ റവന്യൂ സർവീസിൽ (IRS) ഒരു സ്ഥാനം നേടിക്കൊടുത്തു. റവന്യു സർവീസിൽ ജോളി നേടിയെങ്കിലും ഒരു IAS ഓഫീസറാകാനുള്ള അദ്ദേഹത്തിൻ്റെ സ്വപ്നം പൂർത്തീകരിക്കപ്പെടാതെ തുടർന്നു. പരാജയം സമംത്തിക്കാതെ തന്റെ ആഗ്രഹങ്ങളെ നേടിയെടുക്കാൻ വേണ്ടി അനുദീപ് 2014ലും 2015ലും യുപിഎസ്‌സി പരീക്ഷ എഴുതിക്കൊണ്ടിരുന്നു. പരാജയങ്ങൾ നേരിട്ടെങ്കിലും, 2017ൽ, തൻ്റെ അഞ്ചാം ശ്രമത്തിൽ, അനുദീപ് ഐഎഎസ് നേടിയെടുക്കുക മാത്രമല്ല,  2017-ലെ യുപിഎസ്‌സി ടോപ്പറായി ഉയർന്നുവരുകയും ചെയ്തു. അദ്ദേഹം കൈവരിച്ച ഈ  അസാധാരണ നേട്ടം,യാതൊരു കോച്ചിംഗും ഇല്ലാതെ ആണ് എന്നുള്ളതും ശ്രദ്ധേയമാണ്. നിലവിൽ ഹൈദരാബാദ് ജില്ലാ കളക്ടറാണ് അനുദീപ്.

യുപിഎസ്‌സി പരീക്ഷകളിൽ എക്കാലത്തെയും ഉയർന്ന മാർക്ക് നേടുന്ന നേട്ടവും അനുദീപ് സ്വന്തമാക്കി. 2017-ൽ, അനുദീപ് നേടിയത്  2,025-ൽ 1,126 മാർക്ക് ആണ്. വിജയത്തിൻ്റെ വലിയൊരു പങ്കും കുടുംബത്തിൽ നിന്നുള്ള പിന്തുണ കൊണ്ടാണ് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അവരുടെ സ്നേഹവും സാമ്പത്തികവുമായ പിന്തുണ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അഭിലാഷങ്ങൾ പിന്തുടരാനും തന്നെ സഹായിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്. സ്ഥിരോത്സാഹത്തിൻ്റെയും കുടുംബ പിന്തുണയുടെയും അചഞ്ചലമായ നിശ്ചയദാർഢ്യത്തിൻ്റെയും  തെളിവാണ് അനുദീപ് നേടിയ ഈ വിജയം. 

Read about Anudeep Durishetty, who secured AIR 1 in UPSC CSE 2017 on his fifth attempt. His journey from a software engineer at Google to an IAS officer inspires countless aspirants.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version