രാജ്യത്തെ ദശലക്ഷക്കണക്കിന് നികുതിദായകര്‍ക്ക് പ്രയോജനം ലഭിക്കുന്ന പ്രഖ്യാപനവുമായി നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). സെപ്റ്റംബര്‍ 16 മുതല്‍, 5 ലക്ഷം രൂപ വരെ നികുതി അടയ്ക്കാന്‍ ഉപയോക്താക്കള്‍ക്ക് യുപിഐ സംവിധാനം ഉപയോഗിക്കാം. നികുതി പേയ്മെന്റുകള്‍ക്കായി യുപിഐ ഇടപാട് പരിധി ഉയര്‍ത്താനുള്ള എന്‍പിസിഐ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്.

നികുതി പേയ്മെന്റുകള്‍ക്കുള്ള ഇടപാട് പരിധി 5 ലക്ഷം രൂപയായി ഉയര്‍ത്തുന്നതായി നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സര്‍ക്കുലറില്‍ പറയുന്നു.നികുതി പേയ്മെന്റ് പ്രക്രിയ ലളിതമാക്കാനും ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ക്കായി യുപിഐ ഉപയോഗിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ പരിഷ്‌കാരമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. നിലവിൽ ഒരു ലക്ഷം രൂപയാണ് പരിധി. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഐപിഒകള്‍, ആര്‍ബിഐ റീട്ടെയില്‍ ഡയറക്ട് സ്‌കീമുകള്‍ എന്നിവയിലേക്കുള്ള പേയ്മെന്റുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ഇടപാടുകള്‍ക്കും പുതിയ യുപിഐ പരിധി ബാധകമാകും. ബാങ്കുകളും UPI ആപ്പുകളും ഇതനുസരിച്ച് നടപടി സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

എന്നിരുന്നാലും, ഈ വര്‍ധിപ്പിച്ച പരിധി ചില ഇടപാടുകള്‍ക്ക് മാത്രമേ ബാധകമാകൂ എന്ന കാര്യം ഉപയോക്താക്കള്‍ ശ്രദ്ധിക്കണമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ബാങ്ക്, യുപിഐ ആപ്പുകള്‍ എന്നിവ ഈ മാറ്റത്തെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് ഉപയോക്താക്കള്‍ ഉറപ്പാക്കണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version