ഫാൻസി വാഹന നമ്പർ ലേലം വിളിയിലൂടെ  ഏറ്റവും കൂടുതൽ തുകക്ക് ഇഷ്ട നമ്പർ സ്വന്തമാക്കിയതിന്റെ  റെക്കോർഡ് നടനും സംവിധായകനുമായ പൃഥ്വിരാജിന്റെ കൈവിട്ടു പോയി. ഇനിയാ റെക്കോർഡ് തിരുവല്ലയിലെ സംരംഭക അഡ്വ. നിരഞ്ജന നടുവത്രക്ക് സ്വന്തം. വാഹന പ്രേമികൾ ഏറെ ആഗ്രഹിക്കുന്ന 7777 ഫാൻസി നമ്പർ 7.85 ലക്ഷം രൂപയ്ക്ക് തിരുവല്ല സ്വദേശിയും നടുവത്ര ട്രേഡേഴ്‌സ്  ഡയറക്ടറുമായ  അഡ്വ. നിരഞ്ജന നടുവത്ര സ്വന്തമാക്കി . തന്റെ ലാൻഡ്‌റോവർ ഡിഫെൻഡർ HSEയ്ക്ക് വേണ്ടിയാണ് “KL- 27 – M – 7777” എന്ന നമ്പർ യുവ സംരംഭക കൂടിയായ നിരഞ്ജന ലേലത്തിലൂടെ നേടിയത്. തിരുവല്ല ആർടിഒയ്ക്ക് കീഴിലായിരുന്നു വാശിയേറിയ ലേലം അരങ്ങേറിയത്. കേരളത്തിൽ നടന്ന ഫാൻസി നമ്പർ ലേലത്തിലെ ഏറ്റവും ഉയർന്ന വിലകളിലൊന്നാണിത്.



മുമ്പ് കൊച്ചിയിൽ രജിസ്റ്റർ ചെയ്ത വാഹനത്തിന് ഇഷ്ട നമ്പർ ലഭിക്കാൻ നടനും സംവിധായകനുമായ പൃഥ്വിരാജ് മുടക്കിയത് ഏഴര ലക്ഷമായിരുന്നു. തന്റെ ഇഷ്ടനമ്പറായ 7777  ലേലത്തിലൂടെ  സ്വന്തമാക്കിയതോടെ പൃഥ്വിരാജിനെ പിന്തള്ളിയിരിക്കുകയാണ് തിരുവല്ല സ്വദേശി നിരഞ്ജന.

1.78 കോടി രൂപയ്ക്കാണ്  നിരഞ്ജന  ലാൻഡ്‌റോവർ ഡിഫെൻഡർ HSE വാങ്ങിയത്. ദേശിയപാത നിർമ്മാണ പ്രവർത്തനത്തിന് ഉൾപ്പെടെ മെറ്റീരിയൽ സപ്ലെ ചെയ്യുന്ന കമ്പനിയാണ് നടുവത്ര ട്രേഡേഴ്‌സ്. തിരുവല്ല നടുവത്ര വീട്ടിൽ  നിരഞ്ജന എർത്തെക്‌സ് വെഞ്ചേഴ്‌സ് പ്രൈ. ലിമിറ്റഡിന്റെയും (Earthex ventures)  ഡയറക്ടർ കൂടിയാണ്. ക്വാറി, ക്രഷർ തുടങ്ങിയ അനുബന്ധ മേഖലകളിലാണ് നിരഞ്ജനയുടെ ബിസിനസ്. ഇഷ്ട നമ്പർ സ്വന്തമാക്കണമെന്നത് വലിയ ആഗ്രഹമായിരുന്നുവെന്നു  നിരഞ്ജന പറഞ്ഞു.

Entrepreneur Adv. Niranjana breaks actor Prithviraj’s record for the highest bid on a fancy vehicle number in Kerala. Niranjana wins “KL-27-M-7777” for her Land Rover Defender HSE at an auction for Rs 7.85 lakhs.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version