റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നോണ്‍ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറിയില്‍ ഗ്രാജുവേറ്റ് ലെവല്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. 8,113 ഒഴിവുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഒഴിവുകൾ

ചീഫ് കൊമേഴ്‌സ്യല്‍ കം ടിക്കറ്റ് സൂപ്പര്‍വൈസര്‍- 1,736 ഒഴിവുകള്‍. സ്റ്റേഷന്‍ മാസ്റ്റര്‍ – 994 ഒഴിവുകള്‍. ഗുഡ്‌സ് ട്രെയിന്‍ മാനേജര്‍ – 3,144 ഒഴിവുകൾ.
ജൂനിയര്‍ അക്കൗണ്ടന്റ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് – 1,507 ഒഴിവുകള്‍.

അപേക്ഷ ഫീസ്

എസ്‌സി,എസ്ടി, വിമുക്ത ഭടന്‍, വനിതകള്‍, വികലാംഗര്‍, ട്രാന്‍സ്‌ജെന്റര്‍, ന്യൂനപക്ഷം, സാമ്പത്തിക പിന്നാക്കവസ്ഥയിലുള്ളവര്‍ എന്നിവര്‍ക്ക് 250 രൂപയാണ് അപേക്ഷ ഫീസ്. മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് 500 രൂപയാണ് അപേക്ഷ ഫീസ്.

ഒക്ടോബര്‍ 13 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഒക്ടോബര്‍ 14 മുതല്‍ ഒക്ടോബര്‍ 15 വരെ അപേക്ഷ ഫീസ് അടയ്ക്കാം. അപേക്ഷയിലെ തെറ്റ് തിരുത്താനായി ഒക്ടോബര്‍ 16 മുതല്‍ ഒക്ടോബര്‍ 25 വരെ സമയമുണ്ട്. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://www.rrbapply.gov.in/#/auth/landing

RRB NTPC 2024 registration is now open for 8,113 graduate-level positions, including Station Master and Goods Train Manager. Apply by October 13, 2024. Learn more about eligibility, fees, and key dates.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version