കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ പ്രത്യേകത തന്നെ യുവതയുടെ ആവേശമാണ്. കേരളത്തിൽ ഇരുന്നുകൊണ്ട് ചെറുപ്പക്കാർ ലോകത്തിന്റെ വലിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നു. അതാണ് കേരള സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ പ്രത്യേകത. അത്തരത്തിലുള്ള യുവ ഫൗണ്ടർ ആണ് മലപ്പുറം അ‌രീക്കോട് നിന്നും സംരംഭക ജീവിതം ആരംഭിച്ച് ലോകം മുഴുവൻ അറിയപ്പെടുന്ന ഇന്റർവെൽ (Interval) എന്ന സ്റ്റാർട്ടപ്പിന്റെ സ്ഥാപകനായി മാറിയ റമീസ് അലി.

വെറും മൂന്നു വർഷം കൊണ്ടാണ് റമീസിന്റെ എഡ്ടെക് സ്റ്റാർട്ടപ്പായ ഇന്റർവെൽ വളർന്നതും ശ്രദ്ധയാകർഷിച്ചതും. ചെറുപ്രായത്തിൽത്തന്നെ നിരവധി പേർക്ക് ജോലി നൽകുന്ന വലിയ സംരംഭകനായ വളരാൻ ഇന്റർവെല്ലിലൂടെ റമീസിനു സാധിച്ചു. കെജി മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് അക്കാഡമിക്-നോൺ അക്കാഡമിക് കോഴ്സ് ലഭ്യമാക്കുന്ന എഡ് ടെക് സ്റ്റാർട്ടപ്പാണ് ഇന്റർവെൽ. ഓരോ കുട്ടിക്കും ഓരോ അധ്യാപകൻ എന്ന വേറിട്ട ആശയമാണ് ഇന്റർവെല്ലിനെ മറ്റ് എഡ്ടെക്കുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

കുട്ടികളുടെ പ്രശ്നം സ്വന്തം പ്രശ്നമായി കണ്ടതും അതിനു പരിഹാരം തേടി നേടിയെടുത്തതുമാണ് ഇന്റർവെല്ലിന്റെ വളർച്ചയ്ക്കു പ്രധാന കാരണമെന്ന് റമീസ് കരുതുന്നു. അരീക്കോട്ടെ കുട്ടികൾക്കായി തുടങ്ങിയ ചെറിയ പ്ലാറ്റ്ഫോം പിന്നീട് കോവിഡ് കാലത്ത് ഓൺലൈൻ ആയി പടർന്നു. ഓരോ സമയത്തും കുട്ടികളുടെ പൊതുവായ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് അതിനുതകുന്ന രീതിയിലുള്ള കോഴ്സുകൾ കൊണ്ടുവരാനാണ് ശ്രമിച്ചത്. ആ ശ്രമമാണ് വിജയത്തിലെത്തിയത്. നിലവിൽ ആയിരത്തിൽപ്പരം കോഴ്സുകളുള്ള, 64 രാജ്യങ്ങളിൽ സേവനം നൽകുന്ന വമ്പൻ പ്ലാറ്റ്ഫോമാണ് ഇന്റർവെൽ.

റമീസിനു പുറമേ മറ്റ് നാല് സ്ഥാപകരാണ് ഇന്റർവെല്ലിനു പിന്നിലുള്ളത്. കുടുംബത്തിൽ നിന്നും കൂട്ടുകാരിൽ നിന്നുമുള്ള പിന്തുണയോടു കൂടിയായിരുന്നു തുടക്കം. പിന്നീട് ഒരു നാട് മുഴുവൻ ഇന്റർവെല്ലിന്റെ ഫണ്ടേർസ് ആയി. അതുംകഴിഞ്ഞ് നിക്ഷേപകർ കമ്പനിയെത്തേടി ഇങ്ങോട്ടു വരാൻ തുടങ്ങി. ഇന്ന് കോടിക്കണക്കിനു മൂല്യമുള്ള പ്രസ്ഥാനമാണ് ഈ സ്റ്റാർട്ടപ്പ്. ഇതിനെല്ലാം പുറമേ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അടക്കമുള്ളവർ പ്രകീർത്തിച്ച സ്റ്റാർട്ടപ്പ് കൂടിയാണ് ഇന്റർവെൽ.

2023ലാണ് ഇന്റവെല്ലിന്റെ നേട്ടങ്ങളെ അഭിനന്ദിച്ച് നിർമല സീതാരാമൻ രംഗത്തെത്തിയത്. ഫിൻലാൻഡിലെ ടാലന്റ് ബൂസ്റ്റ് പ്രോഗ്രാമിനായി ഇന്റർവെല്ലിനെ തിരഞ്ഞെടുത്ത വേളയിലായിരുന്നു മന്ത്രിയുടെ പ്രശംസ. ഇന്ത്യൻ സംരംഭകത്വത്തിനു ലഭിക്കുന്ന ആഗോള അംഗീകാരത്തിന്റെ തെളിവാണ് ഇന്റർവെല്ലിന്റെ നേട്ടമെന്നായിരുന്നു ധനമന്ത്രി പറഞ്ഞത്.

Kerala’s startup ecosystem stands out for the passion of its young founders, and one such example is Ramees Ali from Areekode, Malappuram, who built his edtech venture Interval into a global name in just three years. Founded with the unique idea of assigning one teacher for every child, Interval provides both academic and non-academic courses from kindergarten to higher secondary students. What began as a small local platform grew rapidly during the pandemic and now offers over a thousand courses across 64 countries, creating jobs and opportunities for many. With support from family, friends, and later investors, Interval has grown into a multi-crore enterprise, earning praise from leaders including Finance Minister Nirmala Sitharaman, who in 2023 highlighted its global recognition after it was selected for Finland’s Talent Boost program.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version