കിയ മോട്ടോഴ്‌സിന്റെ ഫ്‌ളാഗ്ഷിപ്പ് എം.പി.വി. മോഡലായ കാര്‍ണിവല്‍ ഇന്ത്യന്‍ നിരത്തുകളിലേക്ക് മടങ്ങിയെത്തുകയാണ്. ഒക്ടോബര്‍ മൂന്നാം തിയതി ഈ വാഹനം വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. അതേസമയം. ഈ വാഹനമെത്താന്‍ ദിവസങ്ങള്‍ ശേഷിക്കെ ഔദ്യോഗികമായി ബുക്കിങ്ങ് ആരംഭിച്ചിരിക്കുകയാണ് കിയ മോട്ടോഴ്‌സ്. സെപ്റ്റംബര്‍ 16-ാം തിയതി മുതല്‍ പുതിയ കാര്‍ണിവലിന്റെ ബുക്കിങ്ങ് സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

രണ്ട് ലക്ഷം രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് പുതിയ കാര്‍ണിവല്‍ മോഡലിനുള്ള ബുക്കിങ്ങ് സ്വീകരിക്കുന്നത്. വാഹനത്തിന്റെ അവതരണം പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ പല ഡീലര്‍ഷിപ്പുകളിലും കിയ കാര്‍ണിവലിനുള്ള ബുക്കിങ്ങ് ആരംഭിച്ചിരുന്നതായും സൂചനയുണ്ട്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്താണ് ഇനിയങ്ങോട്ട് കാര്‍ണിവലിന്റെ വില്‍പ്പനയെന്നാണ് കിയ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. ഏകദേശം 50 ലക്ഷം രൂപയോളമായിരിക്കും വിലയെന്നും സൂചനയുണ്ട്.  ആദ്യ ദിവസം തന്നെ പുതിയ കിയ കാർണിവലിനായി 1,822 പ്രീ-ഓർഡറുകൾ ലഭിച്ചു.

പുതുതലമുറ വാഹനങ്ങള്‍ക്ക് സമാനമായ ഡിസൈനും ആഡംബരത്തിനൊപ്പം ഹൈടെക് ഫീച്ചറുകളുമായിരിക്കും കാര്‍ണിവലില്‍ നല്‍കുക. ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ച ഗ്രില്ല്, എല്‍ ഷേപ്പില്‍ നല്‍കിയിട്ടുള്ള വലിയ ഡി.ആര്‍.എല്‍, നിരയായി നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഹെഡ്?ലാമ്പ്, രൂപമാറ്റം വരുത്തിയ ബമ്പര്‍ എന്നിവയാണ് മുന്നിലെ പുതുമ. അലോയ് വീലിന്റെ ഡിസൈനാണ് വശങ്ങളിലെ മാറ്റം. കിയയുടെ മറ്റ് വാഹനങ്ങളിലേതിന് സമാനമായ ടെയ്ല്‍ലാമ്പാണ് പുതിയ കാര്‍ണിവലിലുമുള്ളത്. ബമ്പര്‍ ഉള്‍പ്പെടെയുള്ളവയിലും മാറ്റം പ്രകടമാണ്.

താരതമ്യേന കുറഞ്ഞ വിലയില്‍ പ്രീമിയം വാഹനങ്ങള്‍ക്ക് സമാനമായ ഫീച്ചറുകള്‍ നല്‍കുന്നുവെന്നതായിരുന്നു കാര്‍ണിവലിന്റെ സവിശേഷത. ഈ വരവിലും വാഹനത്തിന്റെ ഇന്റീയറിലെ ഫീച്ചറുകള്‍ കുറവ് വരുത്തിയിട്ടില്ല. 12.5 ഇഞ്ച് വലിപ്പത്തിലുള്ള രണ്ട് സ്‌ക്രീനുകളാണ് നല്‍കിയിട്ടുള്ളത്. മുന്നിലും പിന്നിലും ഡാഷ്‌ക്യാമറ, റോട്ടറി ഡ്രൈവ് സെലക്ടര്‍, ഡിജിറ്റല്‍ റിയര്‍വ്യൂ മിറര്‍, ഹെഡ് അപ്പ് ഡിസ്പ്ലേ, 14.6 റിയര്‍ എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ കീ, ആംബിയന്റ് ലൈറ്റിങ്ങ് തുടങ്ങിയ ഫീച്ചറുകളാണ് അകത്തളത്തിലുള്ളത്.

200 ബിഎച്ച്പി പവറും 440 എന്‍എം ടോര്‍ക്കുമേകുന്ന 2.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് നിരത്തൊഴിഞ്ഞ കിയ കാര്‍ണിവല്‍ എം.പി.വിക്ക് കരുത്തേകിയിരുന്നത്. ഇത് തന്നെയായിരിക്കും പുതിയ മോഡലിലും നല്‍കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനും തുടര്‍ന്നേക്കും. 2.2 ലിറ്റര്‍ ഡീസല്‍, ഇലക്ട്രിക് മോട്ടോറിന്റെ പിന്തുണയോടെ നല്‍കുന്ന 1.6 ലിറ്റര്‍ പെട്രോള്‍, 3.5 ലിറ്റര്‍ പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളിലായിരുന്നു കാര്‍ണിവല്‍ വിദേശ നിരത്തുകളില്‍ എത്തിയിട്ടുള്ളത്.

Kia Motors is set to launch the 2024 Carnival MPV in India on October 3rd. Bookings are now open for Rs. 2 lakh. The luxurious model features high-tech upgrades and a powerful 2.2-liter turbocharged diesel engin

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version