ബോളിവുഡിലും ദക്ഷിണേന്ത്യൻ സിനിമകളിലും എല്ലാം ഒരു സിനിമയുടെ വിജയം എന്ന് പറയുന്നത്  മികച്ച പ്രകടനങ്ങളും പ്രേക്ഷകരിൽ പ്രതിധ്വനിക്കുന്ന ആകർഷകമായ കഥാസന്ദർശനങ്ങളുമാണ്. ഒരു സിനിമ ബോക്‌സ് ഓഫീസിൽ തിളങ്ങണമെങ്കിൽ, അത് എല്ലാ തലങ്ങളിലും മികവ് പുലർത്തണം എന്ന് പ്രേക്ഷകർക്ക് നിർബന്ധമാണ്.  ഇക്കൂട്ടത്തിൽ ആദ്യത്തെ 1000 കോടി ചിത്രം കൊണ്ട്  ചരിത്രം സൃഷ്ടിച്ച ഒരു നടി ഉണ്ട്.

1000 കോടിയുടെ ചിത്രം എന്ന ശ്രദ്ധേയമായ നാഴികക്കല്ല് കൈവരിച്ച നടി മറ്റാരുമല്ല, തെന്നിന്ത്യൻ സിനിമയിലെ മുൻനിര താരമായ രമ്യ കൃഷ്ണനാണ്. ഹിന്ദിയിലും ദക്ഷിണേന്ത്യൻ സിനിമകളിലും ഒരുപോലെ പേരുകേട്ട താരമാണ് രമ്യ കൃഷ്ണൻ. ബ്ലോക്ക്ബസ്റ്റർ ചിത്രമായ ബാഹുബലിയിലെ ശിവഗാമി എന്ന വേഷത്തിലൂടെ ആണ് രമ്യ അടുത്തിടെ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. ബാഹുബലി 2 പ്രേക്ഷകരെ ആകർഷിക്കുക മാത്രമല്ല നിരവധി റെക്കോർഡുകൾ തകർക്കുകയും 1000 കോടി രൂപ പിന്നിടുന്ന ആദ്യ ചിത്രമായി മാറുകയും ചെയ്തിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന്  45-ാം വയസ്സിൽ രമ്യ അഭൂതപൂർവമായ പ്രശംസ നേടിയിരുന്നു.

1984-ൽ പുറത്തിറങ്ങിയ വെള്ളൈ മനസു എന്ന തമിഴ് ചിത്രത്തിലൂടെ 13-ആം വയസ്സിൽ അരങ്ങേറ്റം കുറിച്ച ആളാണ് രമ്യാ കൃഷ്ണൻ. 1993-ൽ യാഷ് ചോപ്രയുടെ പരംമ്പരയിലൂടെയായിരുന്നു രമ്യയുടെ ബോളിവുഡ് പ്രവേശനം. ഡേവിഡ് ധവാൻ്റെ കോമഡി ചിത്രങ്ങളായ ബനാരസി ബാബു, ബഡേ മിയാൻ ചോട്ടെ മിയാൻ എന്നിവയിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ രമ്യ തൻ്റെ ഫിലിമോഗ്രാഫി കെട്ടിപ്പടുക്കുന്നത് തുടർന്നു.

ബാഹുബലിയിലെ ശിവഗാമിയുടെ വേഷത്തിനായി എസ്എസ് രാജമൗലിയുടെ ആദ്യ തിരഞ്ഞെടുപ്പ് നടി ശ്രീദേവിയായിരുന്നു.  അന്ന് ശ്രീദേവിയുടെ ടൈറ്റ് ഷെഡ്യൂളും  പ്രതിഫലവും  കാരണം അത് ഒഴിവാക്കുകയായിരുന്നു. ആ വേഷം ഒടുവിൽ രമ്യാ കൃഷ്ണനിലേക്ക് എത്തിച്ചേരുക ആയിരുന്നു. ഈ സുപ്രധാന കാസ്റ്റിംഗ് തീരുമാനം രമ്യ കൃഷ്ണൻ്റെ കരിയറിനെ മാറ്റിമറിക്കുക മാത്രമല്ല സിനിമാ ചരിത്രത്തിൽ തന്നെ രമ്യയുടെ പേര് എഴുതി ചേർക്കുക ആയിരുന്നു.  ശിവഗാമി എന്ന കഥാപാത്രത്തിന്റെ അവതരണം കൊണ്ട് ഇന്ത്യൻ സിനിമയിലെ ഏറ്റവും അവിസ്മരണീയമായ പ്രകടനങ്ങളിലൊന്നിൽ രമ്യയുടെ പേരും എഴുതി ചേർത്തു.

ശിവഗാമിയായി ശ്രദ്ധേയമായ വേഷത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന രമ്യാ കൃഷ്ണൻ  ഒടിടി പ്ലാറ്റ്‌ഫോമിൽ അരങ്ങേറ്റം കുറിക്കുന്ന  സീരീസായ ക്വീനിലാണ് ഏറ്റവും പുതിയതായി അഭിനയിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ദേവ്ര എന്ന ചിത്രത്തിലൂടെ രമ്യ വീണ്ടും ബിഗ് സ്‌ക്രീനിലെത്താൻ ഒരുങ്ങുകയാണ്.  ആരാധകർ രമ്യയുടെ തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നത്. 

Ramya Krishnan made history by being the first Indian actress to star in a film that crossed the Rs 1000 crore mark with her role as Sivagami in the 2015 blockbuster Baahubali. Discover her journey and career milestones.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version