ഒരു നറുക്കെടുപ്പിൽ ഭാഗ്യം കൊണ്ടുവരുന്ന കേരള സംസ്ഥാന ഓണം ബംബറിന്റെ നറുക്കെടുപ്പ് കാത്തിരിക്കുകയാണ് മലയാളികൾ എല്ലാവരും.  25 കോടിയാണ് ഓണം ബംപർ ഫസ്റ്റ് പ്രൈസ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തുക ഒന്നാം സമ്മാനമായി നൽകുന്നു എന്ന സവിശേഷതയും ഓണം ബംബറിന് ആണ്.  ഓഗസ്റ്റ് ഒന്നിനാണ് ഓണം ബംബർ ടിക്കറ്റുകൾ പുറത്തിറക്കിയത്.  ടിക്കറ്റ് പുറത്തിറക്കിയ ദിവസം തന്നെ ആറുലക്ഷത്തിന് മുകളില്‍ ടിക്കറ്റുകള്‍ വിറ്റുപോയിരുന്നു. 500 രൂപയാണ് ടിക്കറ്റ് വില. 2024 ഒക്ടോബർ 9നാണ് ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ഇതിനിടയിൽ ബമ്പര്‍ ടിക്കറ്റ് വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്. നിലവില്‍ അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളില്‍ 36,41,328 ടിക്കറ്റുകള്‍ ഇതുവരെ വിറ്റു കഴിഞ്ഞു.

ജില്ലാ അടിസ്ഥാനത്തില്‍ കഴിഞ്ഞ തവണത്തെ പോലെ തന്നെ പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്. സബ് ഓഫീസുകളിലേതുള്‍പ്പെടെ 659240 ടിക്കറ്റുകളാണ് പാലക്കാട് ജില്ലയിൽ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 469470 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും 437450 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും പാലക്കാടിന് പിറകിൽ തന്നെ ഉണ്ട്. 2022 മുതലാണ് തിരുവോണം ബമ്പറിൻ്റെ ഒന്നാം സമ്മാനമായി 25 കോടി രൂപ നൽകാൻ ആരംഭിച്ചത്. നറുക്കെടുപ്പിന് ദിവസങ്ങൾ ശേഷിക്കയും വിൽപ്പന പൊടിപൊടിക്കുകയാണ്. കഴിഞ്ഞവർഷം 75.76 ലക്ഷം ഓണം ബംപർ ടിക്കറ്റുകളാണു വിറ്റത്. ഇക്കുറി ഇതിലേറെ വിൽപ്പനയാണ് സർക്കാർ ലക്ഷ്യമിടുന്നത്. 90 ലക്ഷം ടിക്കറ്റുകളാണ് പരമാവധി അച്ചടിക്കാൻ കഴിയുക.

The Kerala State Onam Bumper Lottery 2024 offers a ₹25 crore first prize. With the draw set for October 9, over 37 lakh tickets have been sold, priced at ₹500 each. Palakkad leads in ticket sales.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version