ഇന്ത്യൻ വംശജനായ  ബിസിനസ് മാഗ്നറ്റും മനുഷ്യസ്‌നേഹിയും മലേഷ്യയിലെ ഏറ്റവും വിജയകരമായ സംരംഭകരിൽ ഒരാളുമാണ് ടി ആനന്ദ കൃഷ്ണൻ. ഫോർബ്‌സിൻ്റെ കണക്കനുസരിച്ച് 5.8 ബില്യൺ ഡോളർ (45,339 കോടി രൂപ) ആസ്തിയുള്ള മലേഷ്യയിലെ ഏറ്റവും ധനികനായ നാലാമത്തെ വ്യക്തിയാണ് എകെ എന്നറിയപ്പെടുന്ന ആനന്ദ കൃഷ്ണൻ. തെക്കുകിഴക്കൻ ഏഷ്യയിൽ  അസാധാരണമായ ബിസിനസ്സ് മിടുക്കിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പേരുകേട്ട ആളാണ് ആനന്ദ കൃഷ്ണൻ.

ക്വാലാലംപൂരിലെ ബ്രിക്ക്ഫീൽഡിൽ ജനിച്ച ആനന്ദ കൃഷ്ണൻ  മലേഷ്യയിലാണ് അക്കാദമിക് യാത്ര ആരംഭിച്ചത്. പിന്നീട് ഓസ്‌ട്രേലിയയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിഎയും ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎയും നേടി. 1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലും ആണ് ആനന്ദ കൃഷ്ണൻ ഒരു മൾട്ടിമീഡിയ സാമ്രാജ്യം കെട്ടിപ്പടുത്തത്. അത് അദ്ദേഹത്തെ പ്രശസ്തിയിലേക്ക് നയിക്കുകയായിരുന്നു.

ബോബ് ഗെൽഡോഫിനൊപ്പം ലൈവ് എയ്ഡ് കച്ചേരിയിൽ പങ്കെടുത്തതുൾപ്പെടെ വിനോദ വ്യവസായത്തിലെ പങ്കാളിത്തം കൊണ്ട് അദ്ദേഹത്തിൻ്റെ പ്രശസ്തി വർധിപ്പിക്കുകയും ചെയ്തു. ഇന്ന്  മൂന്ന് ആശയവിനിമയ ഉപഗ്രഹങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിൽ അദ്ദേഹത്തിന് സ്വന്തമായുണ്ട്. ഉസാഹ ടെഗാസിൻ്റെ തലവനെന്ന നിലയിൽ, ടെലികമ്മ്യൂണിക്കേഷൻ, മാധ്യമങ്ങൾ, എണ്ണ സേവനങ്ങൾ എന്നിവയിലെ തന്ത്രപരമായ നിക്ഷേപങ്ങളിലൂടെ ആനന്ദ കൃഷ്ണൻ ഗണ്യമായ സമ്പത്ത് നേടുകയും ചെയ്തു.

ടെലിവിഷൻ ശൃംഖലയായ ആസ്ട്രോ, സാറ്റലൈറ്റ് ഓപ്പറേറ്റർ MEASAT, ബ്രോഡ്‌ബാൻഡ് ദാതാവ് Maxis എന്നിവയാണ് അദ്ദേഹത്തിന്റെ പ്രമുഖ സംരംഭങ്ങൾ.  മനുഷ്യസ്‌നേഹിയായ ആനന്ദ കൃഷ്ണൻ വൈസിഎഫ് ചാരിറ്റബിൾ ഫൗണ്ടേഷനിലൂടെ വിവിധ കാരുണ്യപ്രവർത്തനങ്ങളെ  സജീവമായി പിന്തുണയ്ക്കുന്നുമുണ്ട്.  വിദ്യാഭ്യാസം, കല, കായികം, മാനുഷിക സംരംഭങ്ങൾ എന്നിവയിലേക്ക് ആണ് അദ്ദേഹത്തിന്റെ കൂടുതൽ സംഭാവനകളും.

ഇന്ത്യൻ ടെലികോം കമ്പനിയായ എയർസെല്ലിലെ അദ്ദേഹത്തിൻ്റെ നിക്ഷേപം 7 ബില്യൺ ഡോളറാണ്.  മലേഷ്യൻ കൺസൾട്ടൻസി സ്ഥാപനമായ MAI Holdings Sdn Bhd സ്ഥാപിച്ചതോടെയാണ് ആനന്ദ കൃഷ്ണൻ്റെ സംരംഭകത്വ യാത്ര ആരംഭിച്ചത്. പിന്നീട് അദ്ദേഹം എക്സോയിൽ ട്രേഡിംഗ് ആരംഭിച്ചു. ഏറ്റവും പുതിയ ഫോബ്‌സ് റാങ്കിംഗ് പ്രകാരം, മലേഷ്യയിലെ ഏറ്റവും സമ്പന്നരായ നാലാമത്തെ വ്യക്തിയാണ്  ശ്രീ ആനന്ദ കൃഷ്ണൻ. അദ്ദേഹത്തിൻ്റെ സമ്പത്ത് 5.8 ബില്യൺ ഡോളറാണ് അതായത് ഏകദേശം 45,339 കോടി രൂപ. 2011-ൽ, ഫോബ്‌സിൻ്റെ ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയിൽ  10 ബില്യൺ ഡോളറിൻ്റെ ആസ്തിയോടെ 93-ാം സ്ഥാനത്തായിരുന്നു അദ്ദേഹം. 

T Ananda Krishnan, Malaysia’s fourth richest person with a net worth of $5.8 billion, is a prominent business magnate known for his ventures in telecommunications, media, and philanthropy. Learn more about his journey and contributions.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version